നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബ്ലൂടൂത്ത് ചപ്പലുകള്‍, ചുമരുകളില്‍ വലിഞ്ഞുകയറുന്ന ബന്ധുക്കള്‍; പരീക്ഷയ്ക്ക് കോപ്പിയടിക്കാനുള്ള ഇന്ത്യക്കാരുടെ 'നൂതന' വഴികള്‍

  ബ്ലൂടൂത്ത് ചപ്പലുകള്‍, ചുമരുകളില്‍ വലിഞ്ഞുകയറുന്ന ബന്ധുക്കള്‍; പരീക്ഷയ്ക്ക് കോപ്പിയടിക്കാനുള്ള ഇന്ത്യക്കാരുടെ 'നൂതന' വഴികള്‍

  നൂതനമായ മാര്‍ഗ്ഗങ്ങളാല്‍ ക്രമക്കേടുകള്‍ നടത്തുന്ന ഇന്ത്യക്കാര്‍ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് - 'മുന്ന ഭായ് എംബിബിഎസ്', 'യന്തിരന്‍' പോലുള്ള സിനിമകളില്‍ ഇത്തരം കാര്യങ്ങള്‍ മഹത്വവല്‍ക്കരിക്കപ്പെട്ടു.

  • Share this:
   ഒരു പരീക്ഷയുടെ മധ്യത്തില്‍ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വിളിച്ച് അവരുടെ കൈയിലുള്ള ബിറ്റുകള്‍ (കോപ്പി അടിക്കുന്നതിനായുള്ള ഉത്തരങ്ങള്‍ എഴുതിയ കടലാസ് കഷ്ണങ്ങള്‍) കൈമാറാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ ക്രമക്കേട് കാണിച്ചതിന് ആരെയെങ്കിലും ശാസിക്കുകയോ ചെയ്ത പഴയ സ്‌കൂള്‍ ദിനങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? എന്നാല്‍ ഇപ്പോള്‍ അത്തരം പഴഞ്ചന്‍ തട്ടിപ്പുകള്‍ ഉപേക്ഷിച്ച്, ചില ആളുകള്‍ ഇതിനായി (കോപ്പിയടിക്കുന്നതിന്) നൂതന വഴികളാണ് കണ്ടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം, ക്രമക്കേടുകള്‍ നടത്തിയതിന് അധ്യാപകര്‍ക്കായിട്ടുള്ള രാജസ്ഥാന്‍ എലിജിബിലിറ്റി എക്‌സാമിനേഷന്‍ (റീറ്റ്) എഴുതിയ മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

   കഴിഞ്ഞ ഞായറാഴ്ച നടന്ന പരീക്ഷകളില്‍ ബ്ലൂടൂത്ത് ഉപകരണങ്ങളുള്ള ചപ്പലുകള്‍ ധരിച്ചയായിരുന്നു ഇവര്‍ എത്തിയത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഞായറാഴ്ച രാജസ്ഥാനിലുടനീളം പരീക്ഷ നടത്തിയത്. എന്നിട്ടും പരീക്ഷയില്‍ ക്രമക്കേട് നടത്തുന്നതിനായി ചപ്പലുകളില്‍ ഒളിപ്പിച്ച് ബ്ലൂടൂത്ത് ഉപകരണങ്ങളുമായി എത്തിയ ചിലരെ പിടികൂടിയെന്ന് ബിക്കാനീര്‍ പോലീസ് സൂപ്രണ്ട് പ്രീതി ചന്ദ്ര പറഞ്ഞു. അഞ്ച് പ്രതികളാണുള്ളത് - പരീക്ഷയില്‍ ക്രമക്കേട് നടത്താന്‍ സഹായിക്കാന്‍ ഉണ്ടായിരുന്ന രണ്ട് വ്യക്തികളുള്‍പ്പടെ മൂന്ന് ഉദ്യോഗാര്‍ത്ഥികളാണവര്‍. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഗംഗാശഹര്‍ പ്രദേശത്തെ നയാ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവര്‍ പിടിക്കപ്പെട്ടത്.

   ഇത്തരത്തിലുള്ള എന്തെങ്കിലും ക്രമക്കേടുകള്‍ പിടികൂടുന്നത് ഇതാദ്യമല്ല. നൂതനമായ മാര്‍ഗ്ഗങ്ങളാല്‍ ക്രമക്കേടുകള്‍ നടത്തുന്ന ഇന്ത്യക്കാര്‍ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് - 'മുന്ന ഭായ് എംബിബിഎസ്', 'യന്തിരന്‍' പോലുള്ള സിനിമകളില്‍ ഇത്തരം കാര്യങ്ങള്‍ മഹത്വവല്‍ക്കരിക്കപ്പെട്ടു. വാര്‍ത്തകളില്‍ ഇടം നേടിയ മറ്റ് ചില ക്ലാസിക്ക് ക്രമക്കേടുകള്‍ ഇതാ.

   2015ല്‍ ദര്‍ഭംഗയിലെ ലളിത് നാരായണ്‍ യൂണിവേഴ്സിറ്റിയില്‍ പരീക്ഷയെഴുതിയ 370 വിദ്യാര്‍ത്ഥികള്‍ ക്യാമറയില്‍ കുടുങ്ങിയിരുന്നു. പുസ്തകങ്ങളും ബിറ്റുകളുമായിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുവാന്‍ ഇരുന്നതെന്ന് ആ ദൃശ്യങ്ങളിലൂടെ ലോകം കണ്ടു.

   2015 ല്‍ ബീഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡിന്റെ (ബിഎസ്ഇബി) സമയത്ത്, രക്ഷിതാക്കളും സുഹൃത്തുക്കളും തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ സഹായിക്കുന്നതും നാം കണ്ടതാണ്. അതിനായി അവര്‍ വലിയ കെട്ടിടത്തിന്റെ ചുമരുകളിലൂടെ വലിഞ്ഞുകയറി ജനലുകളിലൂടെ ബിറ്റുകളും ഉത്തരങ്ങളും എത്തിച്ച് നല്‍കി.

   2016 ല്‍ മഥുരയില്‍, വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കളും ബന്ധുക്കളും പുറത്തുനിന്ന് സഹായിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 1ന്, സ്‌കൂള്‍ കെട്ടിടത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന ആളുകള്‍ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിറ്റുകള്‍ കൈമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്..

   2017 ല്‍, ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലുള്ള ചില പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഒരു പരീക്ഷയില്‍ 'ഓപ്പണ്‍-ബുക്ക് പരീക്ഷ' രീതിയിലുള്ള ക്രമക്കേടുകളാണ് നടത്തിയത്. പുസ്തകങ്ങളുടെ സഹായത്തോടെ പരീക്ഷയെഴുതിയ ഒട്ടേറെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്യാമറയില്‍ കുടുങ്ങി. സംഭവം നടന്നപ്പോള്‍ പരീക്ഷ ക്ലാസ് മുറിയില്‍ ഇന്‍വിജിലേറ്ററെ കണ്ടില്ല. വിദ്യാര്‍ത്ഥികള്‍ ബിറ്റുകള്‍ ഉപയോഗിക്കുന്നത് മാത്രമല്ല, പുറത്ത് നിന്നുള്ള ചില ആളുകള്‍ ഗണിത ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം എഴുതാന്‍ സഹായിക്കുന്നതും വീഡിയോയില്‍ പതിഞ്ഞു.

   2019ല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഓണ്‍ലൈന്‍ പരീക്ഷയ്ക്കിടയില്‍ ഹരിയാനയില്‍ നിന്നുള്ള പതിനൊന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് അറസ്റ്റിലായി. ഇവരില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ അവരുടെ ശരീരത്തില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. പ്രതികളുടെ ശരീരത്തില്‍ ബ്ലൂടൂത്ത് കോളര്‍ ഉപകരണങ്ങളും മൈക്രോഫോണുകളും ഘടിപ്പിച്ചിരുന്നു. അവര്‍ക്ക് ഒരു ഇയര്‍ഫോണ്‍ ഉണ്ടായിരുന്നു, അതിലൂടെ മറുവശത്ത് നിന്നുള്ള ഒരാള്‍ പറഞ്ഞ ഉത്തരങ്ങള്‍ അവര്‍ കേട്ട് എഴുതി. ഈ ഉപകരണങ്ങള്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞതിനാല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുമ്പോള്‍ സുരക്ഷാ പരിശോധനയില്‍ അവ കണ്ടെത്താനായില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ അന്ന് പറഞ്ഞു.

   2020 ല്‍, ആഗ്രയിലെ എംബിബിഎസ് പരീക്ഷയ്ക്കിടെ ഒരു പെണ്‍ക്കുട്ടി ഉള്‍പ്പെടെ പത്ത് എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ 'മുന്നാഭായ് ശൈലിയില്‍' ക്രമക്കേടുകള്‍ നടത്തി. നേത്രരോഗ പരീക്ഷയില്‍ കോപ്പിയടിക്കാന്‍ മൈക്രോ സൈസ് ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നതിനിടെയാണ് യൂണിവേഴ്സിറ്റി അധികൃതര്‍ വിദ്യാര്‍ത്ഥികളെ പിടികൂടിയത്.

   2020ല്‍, പ്രതിമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന കാറിലെ ഒരു ഡിജിറ്റല്‍ റിസീവറും ട്രാന്‍സ്മിറ്ററും ഉപയോഗിച്ച് ഹൈടെക് ക്രമക്കേട് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നൂതനമായ വഴികളിലൂടെയുള്ള ഇത്തരം പരീക്ഷ ക്രമക്കേടുകള്‍ ഇന്ത്യയില്‍ വളരെ വ്യാപകമാണ്.
   First published:
   )}