നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വെള്ളമാണെന്ന് കരുതി കുടിച്ചത് ഹാൻഡ് സൈനിട്ടൈസർ; പേടിക്കാനൊന്നുമില്ലെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ

  വെള്ളമാണെന്ന് കരുതി കുടിച്ചത് ഹാൻഡ് സൈനിട്ടൈസർ; പേടിക്കാനൊന്നുമില്ലെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ

  ബ്രിഹൺമുംബൈ മുൻസിപ്പൽ കൗൺസിൽ ജോയിന്റ് കമ്മീഷണർ രമേഷ് പവാറാണ് ഹാൻഡ‍് സാനിട്ടൈസർ എടുത്തു കുടിച്ചത്.

  Image: ANI

  Image: ANI

  • Share this:
   കോവിഡ് കാലത്ത് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഹാൻഡ് സാനിട്ടൈസർ. ഓഫീസുകളിലും സ്കൂളിലും സൂപ്പർമാർക്കറ്റുകളിലും എവിടെ പോയാലും ഹാൻഡ് സാനിട്ടൈസർ നിർബന്ധമാണ്. അതേസമയം, ഹാൻഡ് സാനിട്ടൈസർ മൂലം ചില അബദ്ധങ്ങൽ പറ്റുന്നതും ഇപ്പോൾ വാർത്തയായി വരുന്നുണ്ട്.

   അത്തരത്തിൽ ഒന്നാണ് മുംബൈയിലെ ബ്രിഹൺമുംബൈ മുൻസിപ്പൽ കൗൺസിലിൽ(ബിഎംസി) കഴിഞ്ഞ ദിവസം നടന്നത്. ബിഎംസി ജോയിന്റ് കമ്മീഷണർ രമേഷ് പവാറിനാണ് ഹാൻഡ‍് സാനിട്ടൈസർ മൂലം അബദ്ധം പറ്റിയത്.

   ബുധനാഴ്ച്ച കൗൺസിലിൽ വിദ്യാഭ്യാസ ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം. ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പായി അൽപം വെള്ളം കുടിക്കാൻ തീരുമാനിച്ച പവാർ വെള്ളത്തിന് പകരം എടുത്തു കുടിച്ചത് അടുത്തുണ്ടായിരുന്ന ഹാൻഡ് സാനിട്ടൈസർ ആയിരുന്നു.


   സംഭവത്തെ കുറിച്ച് പവാർ തന്നെ പിന്നീട് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു, "പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് അൽപം വെള്ളം കുടിക്കാമെന്ന് കരുതിയതാണ്. വെള്ളക്കുപ്പിയും സാനിട്ടൈസർ കുപ്പിയും അടുത്തായിട്ടായിരുന്നു ഉണ്ടായിരുന്നത്. എടുത്തത് ഹാൻഡ് സാനിട്ടൈസറായിരുന്നു. രണ്ട് കുപ്പിയും ഒരു പോലെയിരിക്കുന്നതായിരുന്നതിനാൽ മനസ്സിലായില്ല. ആദ്യത്തെ കവിൾ വായിലായപ്പോൾ തന്നെ അബദ്ധം മനസ്സിലായി. അപ്പോൾ തന്നെ കുടിക്കാതെ തുപ്പിക്കളഞ്ഞു"- പവാർ പറയുന്നു.


   പവാർ സാനിട്ടൈസർ എടുത്ത് കുടിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സാനിട്ടൈസർ എടുത്ത് കുടിക്കുന്ന കമ്മീഷണറെ തടയാൻ ഒരു ഉദ്യോഗസ്ഥൻ ഓടിവരുന്നത് കാണാം. വായിലായതിന് പിന്നാലെ അബദ്ധം മനസ്സിലായി വെള്ളവുമെടുത്ത് വാ കഴുകാൻ പോകുന്ന പവാറിനേയും വീഡിയോയിൽ കാണാം.

   പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് ഹാൻഡ് സാനിട്ടൈസർ നൽകിയതും ദിവസങ്ങൾക്ക് മുമ്പായിരുന്നു. മഹാരാഷ്ട്ര യവത്മൽ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

   You may also like:ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റി ആരാണ്? ബോളിവുഡ് താരങ്ങൾ വീണ്ടും പിന്നിൽ

   ദേശീയ വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി നടക്കുന്ന പൾസ് പോളിയോ ഉദ്യമം വഴി വാക്സിൻ സ്വീകരിക്കാൻ ഒന്നു മുതൽ അഞ്ച് വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളാണ് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തിൽ എത്തിയത്.

   അധികൃതർ നൽകുന്ന വിവരം അനുസരിച്ച് ഇതിൽ പന്ത്രണ്ട് കുട്ടികൾക്കാണ് പോളിയോ വാക്സിന് പകരം സാനിറ്റൈസർ തുള്ളികൾ നൽകിയത്. ഇത് സ്വീകരിച്ച കുട്ടികൾക്ക് തലചുറ്റലും ഛർദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത് സ്ഥലത്തെ ആരോഗ്യപ്രവർത്തകർക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഇടയിൽ ആശങ്കയും ഉയർത്തിയിരുന്നു.
   Published by:Naseeba TC
   First published: