നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | മുടി ബോബ് കട്ട് ചെയ്ത ആന : വൈറലായി ബോബ് കട്ട് സെന്‍കമലം'

  Viral video | മുടി ബോബ് കട്ട് ചെയ്ത ആന : വൈറലായി ബോബ് കട്ട് സെന്‍കമലം'

  ബോബ് കട്ട് സെന്‍കമലത്തിന്റെ പുതിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

  • Share this:
   അങ്ങ് തമിഴ് നാട്ടില്‍ നിരവധി ആരാധകരുള്ള ഒരു ആനയുണ്ട് മുടി ബോബ് കട്ട് ചെയ്ത ഒരു ആന. 'ബോബ് കട്ട് സെന്‍കമലം'Bob Cut Sengamalam )എന്നാണ് ഈ ആനക്ക് നാട്ടുകാര്‍ ഇട്ടിരിക്കുന്ന പേര്.

   ബോബ് കട്ട് സെന്‍കമലത്തിന്റെ പുതിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയില്‍ പാപ്പാന്‍ ആനയുടെ മുടി ബോബ് കട്ട് ചെയ്ത് മുടി ചീകി ഒതുക്കി നല്‍കുന്നത് കാണാം.സന്‍കമലത്തി ഹെയര്‍ സ്‌റ്റൈയിലിന് പിന്നില്‍ പാപ്പാന്‍ രാജഗോപാലാണ്.
   കോയമ്പത്തൂലെ തെക്കംപട്ടിയാണ് ബോബ് കട്ട് സെന്‍കമലത്തിന്റെ ഇപ്പോഴത്തെ ഗ്രാമം. ആനയുടെ അടിവേരുകള്‍ പരിശോധിച്ചാല്‍ ആള്‍ മലയാളിയാണ്. കേരളത്തില്‍ നിന്നാണ് ആനയെ തമിഴ്‌നാട്ടില്‍ എത്തിച്ചത്. തമിഴ്‌നാട്ടില്‍ നിരവധി ആരാധകരാണ് ബോബ് കട്ട് സെന്‍കമലത്തിനുള്ളത്.

   Lovers| ബെർത്ത് ഡേയ്ക് വിഷ് ചെയ്തില്ല; കാമുകന്റെ പിണക്കം മാറ്റാൻ പൊലീസിനെ വിളിച്ച് കാമുകി

   പ്രണയം (Love) അനശ്വരമാണ്. എന്നാല്‍ പ്രണയം തകര്‍ന്നാലുള്ള അവസ്ഥ എന്തായിരിക്കും? പലരും പല തരത്തിലാണ് ഈ അവസ്ഥയെ അഭിമുഖീകരിക്കാറുള്ളത്. ചിലരെ അത് കാര്യമായി ബാധിക്കില്ല. എന്നാല്‍ മറ്റു ചിലരെ അത് മാനസികമായും ശാരീരികമായും തളര്‍ത്തും. ഏറെ നാളുകള്‍ക്ക് ശേഷമാകും അവര്‍ പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുക.

   ഇവിടെ തന്റെ കാമുകന്‍ (boyfriend) പിണങ്ങിയതിനെ തുടര്‍ന്ന് കാമുകി പൊലീസിനെ (police) സമീപിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള സഹായം ആവശ്യപ്പെട്ടാണ് യുവതി പോലീസിന്റെ സഹായം തേടിയത്. ഈ കഥയ്ക്ക് സന്തോഷകരമായ ഒരു അന്ത്യമാണ് ഉണ്ടായിരിക്കുന്നത്.

   എന്തുകൊണ്ടാകും യുവതി പൊലീസ് സ്റ്റേഷനിൽ വരെ എത്താൻ കാരണമെന്ന് അറിയണ്ടേ? കാമുകന്റെ ജന്മദിനത്തില്‍ (birthday) അവന് ആശംസകൾ അറിയിക്കാത്തതിനെ തുടർന്നാണ് അവര്‍ക്കിടയില്‍ പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ഇരുവർക്കുമിടയിൽ വഴക്കുണ്ടാകാന്‍ കാരണമാകുകയും അതിനുശേഷം കാമുകൻ അവളോട് സംസാരിക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയും ചെയ്തു. പല തവണ സംസാരിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ വഴങ്ങാതെ വന്നതോടെ രാത്രിയില്‍ അവള്‍ സഹായത്തിനായി 100 ഡയല്‍ ചെയ്യുകയായിരുന്നു.

   കാമുകനോട് സംസാരിക്കാന്‍ പറയണമെന്നായിരുന്നു പെൺകുട്ടി പൊലീസിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസ് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി, കമിതാക്കളെ മണിക്കൂറുകളോളം കൗണ്‍സിലിംഗ് നടത്തി. ഒടുവില്‍ ഇവരെ അനുനയിപ്പിച്ച് പൊലീസ് വിവാഹം കഴിക്കാന്‍ ഉപദേശിച്ചു. ഉപദേശം കേട്ട് ഇരുവരുടെയും കുടുംബാംഗങ്ങള്‍ അവരുടെ വിവാഹത്തിന് സമ്മതിക്കുകയും ഒടുവില്‍ ആര്യ സമാജ് മന്തിരത്തില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

   Also Read-Alcoholic stream | ഹവായ് ദ്വീപില്‍ 'മദ്യമൊഴുകുന്ന' അരുവി; വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തി

   എന്നാല്‍, വഴക്കില്‍ തുടങ്ങുന്ന എല്ലാ പ്രണയകഥകളും വിവാഹത്തില്‍ അവസാനിക്കാറില്ല. ചിലര്‍ പിരിയാറുമുണ്ട്. ഈ വര്‍ഷം ജൂലൈയില്‍, ഒരു വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിവാഹ വേദിക്ക് പുറത്ത് തളർന്നിരിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ഈ വീഡിയോയിൽ കാണുന്നത്. തന്റെ മുന്‍ കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമ്പോള്‍ വേദിയ്ക്ക് പുറത്ത് വിഷമിച്ചിരിക്കുന്ന യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. മധ്യപ്രദേശിലെ ഹോഷങ്കാബാദിലാണ് സംഭവം നടന്നത്.

   Also Read-ട്രെയിന്‍ തട്ടി ആമസോണ്‍ ഡെലിവറി വാന്‍ രണ്ടായി പിളര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

   കാണ്‍പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നത്. തുടര്‍ന്ന് ബാബു... ബാബു.. എന്ന് അവള്‍ നിലവിളിച്ച് കൊണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ ലിവ്-ഇന്‍ റിലേഷൻഷിപ്പിലായിരുന്നുവെന്നാണ് അവര്‍ അവകാശപ്പെട്ടത്. ഇരുവരും ഭോപ്പാലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.

   എന്നാൽ കാമുകനെ കാണിക്കാതെ പൊലീസ് അകമ്പടിയോടെ കൊണ്ടുപോകേണ്ടി വന്നതിനാല്‍ അവളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അവളെ അവിടെ നിന്ന് കൊണ്ടുപോകുന്നത് വരെ അവള്‍ കണ്ണീരോടെ കാമുകനോട് ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു.
   Published by:Jayashankar AV
   First published:
   )}