കോവിഡ് വന്നതോടെ സാമൂഹിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം, മാസ്ക്, മൂക്കിൽ നിന്ന് സ്രവമെടുക്കൽ എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള പോരാട്ടത്തിലായിരുന്നു നാം എല്ലാവരും. എന്നാൽ ഇപ്പോൾ ഇവയൊക്കെ പരിചിതമായി. എന്നാൽ സോഷ്യൽ മീഡിയ, 'ലോർഡ് ബോബി' എന്ന് വിളിക്കുന്ന ബോളിവുഡ് നടൻ ബോബി ഡിയോളിന് ഇതെല്ലാം വളരെ നേരത്തെ തന്നെ അറിയാമായിരുന്നോ എന്നാണ് നെറ്റിസൺസ് ഇപ്പോള്‍ ചോദിക്കുന്നത്. കൈകളുടെ ശുചിത്വം പാലിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്ക് ധരിക്കുന്നതിന്റെയും ബോബിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതുമാത്രമല്ല, നടി ഐശ്വര്യ റായിയുടെ മൂക്കിൽ നിന്ന് സ്രവം എടുക്കുന്നുമുണ്ട് ബോബി. ഇത് ആർടി പിസിആർ ടെസ്റ്റ് നടത്തിയതെന്നാണ് നെറ്റിസൺസ് പ്രചരിപ്പിക്കുന്നത്.
വൈറൽ ക്ലിപ്പ് ഇതാ:
കൈകൾ എങ്ങനെയാണ് അദ്ദേഹം ശുചിയാക്കിവെക്കുന്നതെന്ന് നോക്കൂ:
ബോബി ഡിയോളും ഐശ്വര്യ റായിയും ഒന്നിച്ച് അഭിനയിച്ച് 1997ൽ പുറത്തിറങ്ങിയ ഔർ പ്യാർ ഹോ ഗയാ എന്നി സിനിമയിലേതാണ് ഈ രംഗം. രണ്ട് പതിറ്റാണ്ടിന് മുൻപേ നാസൽ സ്വാബ് എടുക്കലൊക്കെ നമ്മുടെ ജീവിതത്തിലുണ്ടായിരുന്നുവെന്നാണ് നെറ്റിസൺസ് സ്ഥാപിക്കുന്നത്.
ലോർഡ് ബോബി കാലത്തിന് മുന്നേ സഞ്ചരിക്കുന്നയാളാണെന്ന് നേരത്തെ തന്നെ ഇന്റർനെറ്റ് ലോകം കണ്ടെത്തിയിരുന്നു. 2008ൽ എയർപോഡ് ധരിക്കുന്ന ബോബിയുടെ ചിത്രം നേരത്തെ വൈറലായിരുന്നു. 2008ൽ പുറത്തിറക്കിയ ചംകു എന്ന ചിത്രത്തിലെ രംഗമായിരുന്നു ഇത്. വയർലെസ് ബ്ലൂടൂത്ത് ഉള്ള ആപ്പിൾ എയർപോഡിന്റെ ഇയർ ബഡ്സ് ധരിച്ചിരിക്കുന്നതാണ് ഫോട്ടോയിൽ കാണുന്നത്. എന്നാൽ ടെക് ഭീമന്മാരായ ആപ്പിൾ 2016ൽ മാത്രമാണ് ഈ ഡിവൈസ് പുറത്തിറക്കിയത് എന്നതാണ് വസ്തുത.
നേരത്തെ നൃത്തം ചെയ്യുന്നതിനിടെ ക്രിക്കറ്റ് അംപയറുടെ ഭാവപ്രകടനം നടത്തുന്ന ബോബിയുടെ വീഡിയോ ക്ലിപ്പും വൈറലായിരുന്നു. ഇതോടെ തേർഡ് അംപയർ എന്ന വിശേഷണമാണ് നെറ്റിസൺസ് അദ്ദേഹത്തിന് നൽകിയത്.
ലോർഡ് ബോബി കാലത്തിന് മുന്നേ സഞ്ചരിച്ചുവെന്നാണ് നെറ്റിസൺസിന്റെ കണ്ടെത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.