ചരിത്രം കുറിച്ചാണ്
കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയത്. അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ്, ആദ്യത്തെ കറുത്ത വർഗക്കാരിയായ വൈസ് പ്രസിഡന്റ്, ഇന്ത്യൻ വംശജയായ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് എന്നിങ്ങനെ ചരിത്രത്തിന്റെ താളുകളിൽ നിരവധി കാര്യങ്ങളാണ് കമല ഹാരിസ് അവരുടെ പേരിൽ എഴുതി ചേർത്തത്.
എന്നാൽ, കമല ഹാരിസ് വൈസ് പ്രസിഡന്റ് ആകുന്നതിന് ഒരു ദശാബ്ദം മുമ്പ് തന്നെ കൃത്യമായി പറഞ്ഞാൽ 11 വർഷങ്ങൾക്ക് മുമ്പ് ഒരു ബോളിവുഡ് താരം ഈ വിജയം പ്രവചിച്ചിരുന്നു. മല്ലിക ഷെരാവത്ത് ആണ് ആ ബോളിവുഡ് താരം. 11 വർഷങ്ങൾക്ക് മുമ്പ് അവർ നടത്തിയ പ്രവചനം ഇപ്പോൾ വൈറലായിരിക്കുകയാണ്. 2009ൽ കമല ഹാരിസ് സാൻ ഫ്രാൻസിസ്കോ ജില്ല അറ്റോർണി ആയിരുന്ന സമയത്ത് ആയിരുന്നു മല്ലിക ഷെരാവത്ത് അവരുമായി കൂടിക്കാഴ്ച നടത്തിയത്.
Having fun at a fancy event with a woman who they say could be US President, Kamala Harris. Chicks rule!
ഒരു ദിവസം യു എസ് പ്രസിഡന്റ് ആകേണ്ട വനിതയെന്നാണ് 2009ലെ ട്വീറ്റിൽ മല്ലിക ഷെരാവത്ത് കമല ഹാരിസിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് പറഞ്ഞത്. ട്വീറ്റ് ചെയ്തു കഴിഞ്ഞ് വർഷം ഇത്രയും ആയെങ്കിലും പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ആരാധകർ ഈ ട്വീറ്റ് കണ്ടെത്തുകയായിരുന്നു.
You may also like:ചുരം കടന്ന് കഞ്ചാവ്: ആന്ധ്രയിൽ നിന്നും കടത്തിയ 296 കിലോ കഞ്ചാവ് പാലക്കാട് പിടികൂടി/a> [NEWS]ജീവൻ രക്ഷാശസ്ത്രക്രിയക്കായി വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞത് 500 കിലോമീറ്റർ [NEWS] Gold Smuggling Case | ഏഴു പേർക്കെതിരെ കൂടി കൊഫേപോസ; ഈന്തപ്പഴ വിതരണത്തിലും ശിവശങ്കറിനെ പ്രതിയാക്കിയേക്കും [NEWS]
2009 ജൂൺ 23ന് ആയിരുന്നു മല്ലിക ഷെരാവത്തിന്റെ ട്വീറ്റ്. 'യു എസ് പ്രസിഡന്റ് ആകുമെന്ന് പറയപ്പെടുന്ന വനിത കമല ഹാരിസിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്തു' എന്നതായിരുന്നു ട്വീറ്റ്. അതേസമയം, ഷെരാവത്തിന്റെ പ്രവചനം പലരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അവരെ ജോഫ്ര ആർച്ചറുമായി നിരവധി പേരാണ് താരതമ്യപ്പെടുത്തിയത്. അതിശയകരമായ ദീർഘവീക്ഷണമെന്നാണ് ട്വിറ്ററിൽ ഒരാൾ കുറിച്ചത്.
അതേസമയം, 2010ൽ ഫേസ്ബുക്കിലും മല്ലിക ഷെരാവത്ത് കമല ഹാരിസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചു. തന്റ് പൊളിറ്റിക്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ തന്റെ റോളിന് കമല ഹാരിസ് ആണെ പ്രചോദനമായതെന്ന് പറഞ്ഞാണ് മല്ലിക ഷെരാവത്ത് ചിത്രം പങ്കുവച്ചത്. 2011ൽ പുറത്തിറങ്ങിയ സിനിമയായ പൊളിറ്റിക്സ് ഓഫ് ലവിൽ മല്ലിക ഷെരാവത് ഇന്ത്യൻ - അമേരിക്കനായ ഒരു ഡെമോക്രാറ്റിക് പ്രവർത്തകയായാണ് വേഷമിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.