നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Mohanlal| മോഹൻലാലിനൊപ്പമുള്ള ബോളിവുഡിലെ സൂപ്പർ താരം ആരാണെന്ന് അറിയുമോ

  Mohanlal| മോഹൻലാലിനൊപ്പമുള്ള ബോളിവുഡിലെ സൂപ്പർ താരം ആരാണെന്ന് അറിയുമോ

  മോഹൻലാലിനൊപ്പമുള്ള ആദ്യ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെടുകയായിരുന്നു

  Mohanlal-Vidya Balan

  Mohanlal-Vidya Balan

  • Share this:
   മോഹൻലാലുമായുള്ള പഴയകാല ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ച് നടി വിദ്യാ ബാലൻ. ഇൻസ്റ്റ സ്റ്റോറിയിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ഒരു കുറിപ്പും വിദ്യാ ബാലൻ കുറിച്ചു.

   തന്റെ ആദ്യത്തെ മലയാള ചിത്രം ചക്രമാണ് ഉദ്ദേശിച്ചതെന്നും അതിൽ നായകൻ മോഹൻലാല്‍ ആയിരുന്നുവെന്നും വിദ്യാ ബാലൻ വെളിപ്പെടുത്തി. എന്നാൽ നിർഭാഗ്യവശാൽ അജ്ഞാതമായ കാരണങ്ങളാൽ സിനിമ ഉപേക്ഷിക്കപ്പെടുകയായിരുന്നുവെന്നും വിദ്യ പറഞ്ഞു.

   " 2000 ... എന്റെ ആദ്യത്തെ മലയാളം ചിത്രമായ #ചക്രം മോഹൻലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു ... ചിത്രം ഞാൻ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല," വിദ്യാ ബാലൻ ചിത്രത്തോടൊപ്പം കുറിച്ചു.

   ശകുന്തള ദേവിയാണ് വിദ്യ അവസാനമായി അഭിനയിച്ച ചിത്രം. ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ടൈറ്റിൽ റോളാണ് വിദ്യ അവതരിപ്പിക്കുന്നത്. അടുത്ത ചിത്രം ഷെർനിയാണെന്നും എന്നാൽ കോവിഡ് കാരണം ഷൂട്ട് എന്ന് ആരംഭിക്കുമെന്ന് പറയാൻ കഴിയില്ലെന്നും വിദ്യ പറഞ്ഞു.
   Published by:user_49
   First published:
   )}