മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹര്‍. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹന്‍ലാലെന്നും തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ വിനയമാണെന്നും കരൺ ജോഹർ ഫേസ്ബുക്കിൽ കുറിച്ചു. നല്ല മനസ്സുള്ള ഒരു ഇതിഹാസമാണ് അദ്ദേഹമെന്നും കരൺ ജോഹർ കുറിച്ചു.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ ആദ്യമായി കണ്ടുമുട്ടി. ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ മൊമന്റുകളില്‍ ഒന്നായിരുന്നു അത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ഞങ്ങളൊരു വിമാനത്തിലായിരുന്നു യാത്ര. സത്യത്തില്‍ ആ നിമിഷം മുതല്‍ ഞാന്‍ അമ്പരന്നിരിക്കുകയായിരുന്നു.’
‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയമാണ്. നല്ല മനസുള്ള ഒരു ഇതിഹാസം. സാറിനെ കണ്ടതിലും പരിചയപ്പെടാന്‍ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്’എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കരണ്‍ ജോഹര്‍ കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.