• HOME
  • »
  • NEWS
  • »
  • buzz
  • »
  • BOLLYWOOD MUSIC DIRECTOR SHARED VIDEO OF MALAYALEE YOUTH KGF BGM

ബുള്ളറ്റ് സ്റ്റാർട്ടാക്കി ബക്കറ്റിൽ കൊട്ടി കെജിഎഫ് ബിജിഎം; മലയാളി യുവാവിന്റെ വീഡിയോയുമായി ബോളിവുഡ് സംഗീത സംവിധായിക

ഇതാദ്യമായല്ല, ഇങ്ങനെ സിംപിളായി സംഗീതം ചെയ്ത് ധനുഷിന‍്റെ വീഡിയോ വൈറലാകുന്നത്.

ധനുഷ് ഹരികുമാർ

ധനുഷ് ഹരികുമാർ

  • Share this:
    ബുള്ളറ്റ് ഒന്ന് സ്റ്റാർട്ടാക്കി, രണ്ട് കോലെടുത്ത് സീറ്റിന് രണ്ട് തട്ട്. അതു കഴിഞ്ഞ് നേരെ വീടിനകത്തേക്ക്, അവിടെ ബക്കറ്റിൽ വീണ്ടും തട്ടി... കെജിഎഫിലെ സൂപ്പർ ഹിറ്റായ ആ ബിജിഎം ദേ ഇങ്ങനെ വീണ്ടും പുനഃസൃഷ്ടിച്ചിരിക്കുകയാണ് എറണാകുളം സ്വദേശിയായ ധനുഷ് ഹരികുമാർ.

    തലയിൽ ഒരു ക്യാമറയും ഫിറ്റ് ചെയ്താണ് ഇങ്ങനെയൊരു സംഗീത സംവിധാനം. സംഗതി എന്തായാലും ഗംഭീരമായിട്ടുണ്ട്. വീഡിയോ വൈറലായി. ഇതോടെ ബോളിവുഡ് സംഗീത സംവിധായിക സ്നേഹ ഖൻ വാൽക്കറും വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.



    ഇതാദ്യമായല്ല, ഇങ്ങനെ സിംപിളായി സംഗീതം ചെയ്ത് ധനുഷിന‍്റെ വീഡിയോ വൈറലാകുന്നത്. പ്രശസ്തമായ, ശവപ്പെട്ടി പാട്ടിന് (Coffin Dance) ധനുഷ് ഒരുക്കിയ Folk Version ഉം നേരത്തേ ശ്രദ്ധേയമായിരുന്നു. ലോക്ക്ഡൗൺ കാലത്ത് വീട്ടിനുള്ളിലെ പാത്രവും ബക്കറ്റുമൊക്കെയാണ് ധനുഷിന്റെ സംഗീത ഉപകരണങ്ങൾ.

    TRENDING:ദാൽ തടാകത്തിലെ ഒഴുകുന്ന പച്ചക്കറി ചന്ത; ചിത്രങ്ങൾ കാണാം[PHOTOS]ഓറിയോ ബിസ്കറ്റിൽ തീർത്ത സുശാന്തിന്റെ മുഖം; വീഡിയോ വൈറൽ[NEWS] ഇനി പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം[NEWS]
    കൊച്ചിയിൽ ഡി ട്യൂൺസ് എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയാണ് ധനുഷ്. ഇതേ പേരിൽ യൂട്യൂബിൽ തുടങ്ങിയ ചാനലിലാണ് തന്റെ സംഗീത പരീക്ഷണങ്ങൾ പങ്കുവെക്കുന്നത്.

    സംഗീതത്തിൽ മാത്രമല്ല, സംവിധാനത്തിലും താൻ പിന്നിലല്ലെന്നും ഈ ചെറുപ്പക്കാരൻ തെളിയിക്കുന്നു. ധനുഷ് സംവിധാനവും സംഗീതവും ഒരുക്കിയ മോഡിഫൈഡ് എന്ന മ്യൂസിക് വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

    അടുത്തതായി ജോബ് കുര്യനുമായി ചേർന്ന് പുതിയ മ്യൂസിക് വീഡിയോ ഒരുക്കുന്ന തയ്യാറെടുപ്പിലാണ് ധനുഷ്. കതിരവൻ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ ധനുഷിന‍്റെ സംഗീതത്തിൽ ജോബ് കുര്യനാണ് ഗാനം ആലപിക്കുന്നത്.
    Published by:Naseeba TC
    First published:
    )}