നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മഞ്ഞക്കുടി സ്കൂളിനൊരു കൈത്താങ്ങ്‌; ന്യൂസ് 18 കേരളത്തിന് നന്ദി അറിയിച്ച് ബോംബെ ജയശ്രീ

  മഞ്ഞക്കുടി സ്കൂളിനൊരു കൈത്താങ്ങ്‌; ന്യൂസ് 18 കേരളത്തിന് നന്ദി അറിയിച്ച് ബോംബെ ജയശ്രീ

  സ്വാമി ദയാനന്ദ എഡ്യൂക്കേഷണൽ ട്രസ്റ്റുമായി ചേർന്ന് മഞ്ഞക്കുടിയിൽ വിദ്യാർത്ഥികൾക്കായി ആർട്സ് ആൻഡ് സയൻസ് ലാബ് ഒരുക്കാനുള്ള ഉദ്യമത്തിലാണ് ജയശ്രീ

  ബോംബെ ജയശ്രീയുടെ പോസ്റ്റ്

  ബോംബെ ജയശ്രീയുടെ പോസ്റ്റ്

  • Share this:
   തമിഴ്നാട്ടിലെ മഞ്ഞക്കുടി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാനുള്ള പ്രയത്നത്തെക്കുറിച്ചുള്ള ന്യൂസ് 18 കേരളം റിപ്പോർട്ടിനെ അഭിനന്ദിച്ച് ഗായിക ബോംബെ ജയശ്രീ.  ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടിയ തെന്നിന്ത്യൻ പിന്നണി ഗായികയും സംഗീതജ്ഞയുമാണ് ബോംബെ ജയശ്രീ. 'പിന്തുണയ്ക്ക് നന്ദി', ബോംബെ ജയശ്രീ ഫേസ്ബുക്കിൽ കുറിച്ചു.

   തമിഴ്നാട് കാവേരി തീരത്തുള്ള ചെറിയ ഗ്രാമമായ മഞ്ഞക്കുടിയിലെയും സെമ്മാങ്കുടിയിലെയും മൂന്നു സ്കൂളുകളിലെ കുട്ടികളെ കഴിഞ്ഞ കുറേ വർഷങ്ങളായി ബോംബെ ജയശ്രീ സംഗീതം അഭ്യസിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ശിശുദിനത്തിൽ ഒരു താരാട്ടുപാട്ട് പുറത്തിറക്കിയിരുന്നു. ഇവിടുത്തെ കുട്ടികളുടെ ശബ്ദമാണ് ഗാനം അവസാനിക്കുന്നിടത്ത് കേട്ടത്. 'മൂൺചൈൽഡ്' എന്ന ആൽബത്തിലെ ഗാനം ഇവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി സമർപ്പിച്ചിരിക്കുന്നു.   ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങൾ വളർച്ചയുടെ തുടക്കകാലങ്ങളിൽ ഊട്ടിയുറപ്പിക്കപ്പെടുന്നു എന്ന ശാസ്ത്രീയ പഠനത്തെ അധികരിച്ചാണ് ബോംബെ ജയശ്രീ ഉദ്യമത്തിന് തുടക്കമിട്ടത്. മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് സംഘടനയുമായി ചേർന്ന് ഇതിനായി പണം സംഭരിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.

   ഇതിന്റെ ഭാഗമായി സ്വാമി ദയാനന്ദ എഡ്യൂക്കേഷണൽ ട്രസ്റ്റുമായി ചേർന്ന് മഞ്ഞക്കുടിയിൽ സ്വാമി ദയാനന്ദ സെന്റർ ഫോർ ലേർണിംഗ് സ്ഥാപിക്കും. വിദ്യാർത്ഥികൾക്കായി ഒരു ആർട്സ് ആൻഡ് സയൻസ് ലാബ് ഒരുക്കുകയാണ് ലക്‌ഷ്യം.
   Published by:user_57
   First published: