നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Library Book | 73 വർഷത്തിന് ശേഷം ലൈബ്രറി ബുക്ക് തിരികെ ലഭിച്ചു, ലേറ്റ് ഫീസ് ഏകദേശം 3 ലക്ഷം രൂപ

    Library Book | 73 വർഷത്തിന് ശേഷം ലൈബ്രറി ബുക്ക് തിരികെ ലഭിച്ചു, ലേറ്റ് ഫീസ് ഏകദേശം 3 ലക്ഷം രൂപ

    റൂപർട്ട് ഹ്യൂസിന്റെ 'സ്റ്റേറ്റ്‌ലി ടിംബർ' എന്ന ഈ പുസ്തകം 1948 നവംബർ 6ന് ഡൺഫെറംലൈൻ കാർനെഗീ ലൈബ്രറി ആൻഡ് ഗാലറിയിലേക്ക് തിരികെ നൽകേണ്ടതായിരുന്നു.

    (Credits: Twitter/@ONatDCLG)

    (Credits: Twitter/@ONatDCLG)

    • Share this:
      നമ്മളിൽ പലരും ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തതിന് ശേഷം തിരികെ നൽകാൻ വൈകാറുണ്ട്. പലരും അതിന് പിഴ നൽകിയിട്ടുള്ളവരുമാകാം. എന്നാൽ ഇവിടെ ഏഴ് പതിറ്റാണ്ടിന് ശേഷം ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. സ്‌കോട്ട്ലൻഡിലാണ് സംഭവം. പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ലൈബ്രറി അംഗം എടുത്ത പുസ്തകം ഒടുവിൽ ഏകദേശം 73 വർഷത്തിന് ശേഷം സ്‌കോട്ട്ലൻഡിലെ ഫൈഫിലുള്ള ഡൺഫെറംലൈനിലെ സെൻട്രൽ ലൈബ്രറിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

      റൂപർട്ട് ഹ്യൂസിന്റെ 'സ്റ്റേറ്റ്‌ലി ടിംബർ' എന്ന ഈ പുസ്തകം 1948 നവംബർ 6ന് ഡൺഫെറംലൈൻ കാർനെഗീ ലൈബ്രറി ആൻഡ് ഗാലറിയിലേക്ക് (Dunfermline Carnegie Library and Galleries) തിരികെ നൽകേണ്ടതായിരുന്നുവെന്ന് യുകെ ദിനപത്രമായ മെട്രോ റിപ്പോർട്ട് ചെയ്തു. എന്നാൽ ഏഴു പതിറ്റാണ്ടുകൾക്കുശേഷം പുസ്തകം തിരികെ ലഭിച്ചപ്പോൾ ലൈബ്രേറിയന്മാർ അമ്പരന്നു. ലൈബ്രറിയിൽ നിന്ന് പുസ്തകം എടുത്തയാളുടെ മകൾ ക്രോമാർട്ടി ടൗണിൽ നിന്ന് മെയിൽ വഴിയാണ് പുസ്തകം തിരികെ അയച്ചത്.

      പാഴ്‌സലായി എത്തിയ പുസ്തകത്തോടൊപ്പം ഒരു കത്തും ഉണ്ടായിരുന്നു. തന്റെ പരേതനായ പിതാവ് 1948ൽ ഫൈഫിലെ തോൺടണിൽ താമസിച്ചിരുന്നുവെന്നും അദ്ദേഹത്തിന് 20 വയസ്സുള്ളപ്പോഴാണ് പുസ്തകം ലൈബ്രററിയിൽ നിന്ന് എടുത്തതെന്നും കത്തിൽ പുസ്തകം എടുത്തയാളുടെ മകൾ കുറിച്ചു. തന്റെ പിതാവ് ആ പുസ്തകം തിരികെ നൽകാൻ മറന്നതാണോ അതോ കൈയിൽ സൂക്ഷിക്കാൻ തീരുമാനിച്ചതാണോ എന്ന് തനിക്കറിയില്ലെന്നും അവർ കത്തിൽ കൂട്ടിച്ചേർത്തു. ലൈബ്രറിയിൽ നിന്ന് പുസ്തകം നൽകിയ തീയതി, തന്നെ ആകർഷിച്ചുവെന്നും കത്തിൽ അവർ സൂചിപ്പിച്ചു.

      പാഴ്‌സൽ കൈപ്പറ്റിയ നിലവിലെ ലൈബ്രേറിയൻമാർ പുസ്തകം കണ്ട് അമ്പരന്നു. ''പാഴ്‌സൽ തുറന്നപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,'' എന്ന് ഡൺഫെറംലൈൻ കാർനെഗീ ലൈബ്രറി ആൻഡ് ഗാലറിയിലെ ലൈബ്രേറിയൻ ഡോണ ഡേവർ മെട്രോയോട് പറഞ്ഞു. 14 വർഷത്തിന് ശേഷം ലൈബ്രറിയുടെ റോസിത്ത് ശാഖയിൽ ഒരു പുസ്തകം തിരികെ ലഭിച്ചതായും ഡോണ അനുസ്മരിച്ചു. പക്ഷെ ഈ സംഭവം അതിലും അപ്പുറമാണെന്നാണ് അവർ പ്രതികരിച്ചത്.

      ലൈബ്രറിയിലെ ജീവനക്കാർ തിരികെ ലഭിച്ച പുസ്തകത്തിന്റെ ലേറ്റ് ഫീസ് കണക്കാക്കിയപ്പോൾ അത് മൂന്ന് ലക്ഷം രൂപയ്ക്കടുത്തുണ്ടായിരുന്നു. ബുക്കിന്റെ ലേറ്റ് ഫീസ് 2,847 യുകെ പൗണ്ടാണ് (എകദേശം 284446 രൂപ) എന്ന് ഡോണ വെളിപ്പെടുത്തി. സ്‌കോട്ട്ലൻഡിലെ ലൈബ്രറികൾക്ക് പ്രോത്സാഹനമായി തിരികെ ലഭിച്ച പുസ്തകം സ്‌കോട്ട്ലൻഡിലെ ബുക്ക് വീക്കിൽ പ്രദർശിപ്പിക്കാൻ ആലോചിക്കുന്നതായി ഫൈഫിയുടെ സാംസ്‌കാരിക പൈതൃക ക്ഷേമ മേധാവി ക്രിസ്റ്റീൻ മക്ലീൻ പറഞ്ഞു.

      ലോകത്ത് പലയിടത്തും സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. 63 വർഷത്തിന് ശേഷം ന്യൂകാസിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം തിരികെ ലഭിച്ചിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ സിഡ്നി സസെക്സ് കോളേജ് ലൈബ്രറിയിൽ തിരിച്ചെത്തിയ പുസ്തകമാണ് ഇന്നുവരെയുള്ള ഏറ്റവും കാലഹരണപ്പെട്ട ലൈബ്രറി പുസ്തകം. 1668ൽ ആ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം 288 വർഷങ്ങൾക്ക് ശേഷമാണ് തിരികെ ലഭിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഈ പുസ്തകം ഇടംനേടിയിട്ടുണ്ട്.
      Published by:Naveen
      First published:
      )}