ലോക്ക്ഡൗൺ നൽകിയ അനിശ്ചിതാവസ്ഥയുടെ ഇടയിൽ, ബാർ പൂട്ടിയതോടു കൂടി, തുള്ളിപോലും കിട്ടാത്ത അവസ്ഥയായിരുന്നു എങ്ങും. ഒടുവിൽ BevQ ആപ്പിനായുള്ള കാത്തിരിപ്പും ആപ്പ് വന്നപ്പോൾ കൂപ്പൺ കിട്ടാനുള്ള വ്യഗ്രതയുമെല്ലാം വാർത്തകളിലും ട്രോളുകളിലും നിറഞ്ഞു. എന്നാൽ സാധനം കയ്യിലുണ്ട് എന്ന സ്ഥിതി വിശേഷം ഉണ്ടായതിനെ പറ്റി അധികമാരും ചിന്തിച്ചില്ല.
എവിടെ നിന്നെന്നറിയില്ല, വീഡിയോയിൽ ആരാണെന്നും അറിയില്ല.സംഗതി കയ്യിൽ വന്നതും കിട്ടിയ സ്ഥലം നോക്കി ഇരിപ്പുറപ്പിച്ച് അകത്താക്കി. തിരക്ക് പിടിച്ച റോഡിന്റെ നടുവിലിരുന്ന് മദ്യപിക്കുന്ന ആളിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുപ്പിയും ഗ്ലാസ്സുമായി അതിവിശാലമായി തന്നെയാണ് പരിപാടി.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.