ആശുപത്രിയിലെ വെജിറ്റേറിയൻ ഭക്ഷണം കഴിച്ച് മടുത്തു; ബിരിയാണിയും ചിക്കനും ഓഡർ ചെയ്ത് കോവിഡ് രോഗികൾ

ബിരിയാണിയും ചിക്കൻ തന്തൂരിയുമാണ് രോഗികൾ രഹസ്യമായി ഓഡർ ചെയ്തത്.

News18 Malayalam | news18-malayalam
Updated: May 21, 2020, 4:51 PM IST
ആശുപത്രിയിലെ വെജിറ്റേറിയൻ ഭക്ഷണം കഴിച്ച് മടുത്തു; ബിരിയാണിയും ചിക്കനും ഓഡർ ചെയ്ത് കോവിഡ് രോഗികൾ
biriyani
  • Share this:
ചെന്നൈ: ആശുപത്രിയിൽ നിന്ന് നൽകുന്ന സസ്യാഹാരം കഴിച്ച് മടുത്തതിനെ തുടർന്ന് സ്വന്തമായി ബിരിയാണിയും ചിക്കനും ഓഡർ ചെയ്ത് കോവിഡ് രോഗികൾ. തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാല് രോഗികളാണ് ബിരിയാണിയും ചിക്കനും ഓഡർ ചെയ്തത്.

സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്വാറന്റീനിൽ കഴിയുന്ന രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരാണ് ബിരിയാണിയും ചിക്കൻ തന്തൂരിയും രഹസ്യമായി ഓഡർ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഭക്ഷണം വിതരണം ചെയ്യാനെത്തിയയാളെ കോവിഡ് വാർഡിന് മുന്നിൽ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു. ഓഡർ ചെയ്ത ബിരിയാണിയും ചിക്കനും വിതരണം ചെയ്യാനെത്തിയതാണന്ന് ഇയാൾ അറിയിച്ചതോടെ സുരക്ഷാ ജീവനക്കാർ ആശുപത്രി അധികൃതരെയും ഡോക്ടർമാരെയും വിവരമറിയിച്ചു.

ഇത് കോവിഡ് വാർഡാണെന്ന് തനിക്ക് അറിയില്ലായിരുന്നു വെന്നും ഭക്ഷണം ഓഡർ ചെയ്തവരെ മാപ്പിൽ പിന്തുടർന്നാണ് എത്തിയതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കി.

You may also like:'മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി
[PHOTO]
'സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ
[NEWS]
"കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ
[NEWS]


ചികിത്സയുടെ ഭാഗമായിട്ടാണ് കോവിഡ് രോഗികൾക്ക് സസ്യാഹാരം നൽകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. വളരെ ആരോഗ്യ പ്രദമാണ് സസ്യാഹാരം എന്നാണ് ഡോക്ടർമാർ പറയുന്നത്.

 
First published: May 21, 2020, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading