ജീവനക്കാര്‍ക്ക് (Employee) മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും നല്ല അനുഭവം നല്‍കുന്നതിനുമായി ലോകമെമ്പാടുമുള്ള ഓഫീസുകള്‍ കൂടുതല്‍ സൗഹൃദപരമായ (Friendly) അന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഔപചാരികമായ ഗ്രീറ്റിങ്ങുകൾ പോലും ചിലയിടങ്ങളിലില്ല. എന്നാല്‍ ചില മേധാവികള്‍ (Boss) ഇപ്പോഴും ഇങ്ങനെയുള്ള സൗഹൃദപരമായ ഇടപെടലിനെ അത്ര പ്രോത്സാഹിപ്പിക്കാറില്ല.
അടുത്തിടെ ഒരു ഉദ്യോഗസ്ഥ തന്റെ മേലുദ്യോഗസ്ഥനുമായുള്ള വാട്ട്‌സ്പ്പ് ചാറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. റെഡ്ഡിറ്റില്‍ പങ്കുവെച്ച സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് 'ഹേയ്' (Hey) എന്ന് വാക്ക് പ്രൊഫഷണലല്ലേ എന്നാണ് ഉദ്യോഗസ്ഥ ചോദിച്ചത് .
ടെസ്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ എന്ന ബോസിന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനു മുൻപ് 'ഹേയ്' എന്ന് പറഞ്ഞുകൊണ്ട് ജീവനക്കാരി അഭിവാദ്യം ചെയ്യുന്നത് സ്‌ക്രീന്‍ഷോട്ടില്‍ കാണാം. എന്നാല്‍ ഉദ്യോഗസ്ഥയെ മര്യാദയുടെ പാഠങ്ങള്‍ പഠിപ്പിക്കാനിരുന്ന ബോസിനെ ഈ മറുപടി അസ്വസ്ഥനാക്കി.
''ഹായ് ശ്രേയസ്, എന്റെ പേര് സന്ദീപ്. ദയവായി 'ഹേയ്' എന്ന വാക്ക് ഉപയോഗിക്കരുത്,''എന്നാണ് ജീവനക്കാരിക്ക് ബോസ് നല്‍കിയ മറുപടി.
ഹേയ് എന്നതിന് പകരം ഒരു ''ഹായ്'' ഉപയോഗിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു.
ഇതിനു പുറമെ, പ്രൊഫഷണല്‍ കാര്യങ്ങളിൽ ഉപയോഗിക്കാന്‍ പാടില്ലാത്ത മറ്റ് വാക്കുകളുടെ ഒരു പട്ടികയും ബോസ് നല്‍കി. 'സുഹൃത്തേ, 'മനുഷ്യാ, 'ഹലോ' എന്നീ വാക്കുകള്‍ ഒരിക്കലും പ്രൊഫഷണലായി ഉപയോഗിക്കരുതെന്നും മേലുദ്യോഗസ്ഥൻ നിർദേശം നൽകി.
ലിങ്ക്ഡ്ഇന്‍ വഴിയോ മെയില്‍ വഴിയോ ആയിരുന്നില്ലല്ലോ സംഭാഷണമെന്നും, വാട്ട്സ്ആപ്പിലൂടെ സംസാരിച്ചതിനാലാണ് താന്‍ അനൗപചാരികമായി സംസാരിച്ചതെന്നും ഉദ്യോഗസ്ഥ മറുപടിയില്‍ പറഞ്ഞു. കൂടുതല്‍ പ്രൊഫഷണലാകുന്നുവെന്ന് കരുതി ഞാന്‍ ഒരു ഉപദ്രവകാരിയല്ലെന്നും മേലുദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജീവനക്കാര്‍ തങ്ങളുടെ ബോസിന്റെ ഫോട്ടോ എഡിറ്റ് ചെയ്തത് വൈറലായിരുന്നു. ഓഫീസിലെ സോഫയില്‍ കിടന്നുറങ്ങിയ ബോസിന്റെ ഫോട്ടോയാണ് ജീവനക്കാര്‍ വൈറലാക്കിയത്. ഫോട്ടോഗ്രഫി ആപ്പായ ലൈറ്റ്ട്രിക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ജീവ് ഫ്രാബ്മാന്‍ തന്റെ ഓഫീസിലെ സോഫയില്‍ ഉറങ്ങുന്ന ചിത്രമാണ് എഡിറ്റ് ചെയ്യപ്പെട്ട് ഇന്റര്‍നെറ്റില്‍ പങ്കുവെക്കപ്പെട്ടത്. ജീവനക്കാര് തങ്ങളുടെ മേലധികാരിയുടെ ചിത്രമെടുത്ത് വൈറലാകുന്ന തരത്തില്‍ എഡിറ്റ് ചെയ്യുകയായിരുന്നു.
2016ലാണ് ഈ ചിത്രങ്ങള്‍ ആദ്യമായി ഷെയര്‍ ചെയ്തതെങ്കിലും ഇപ്പോള്‍ വീണ്ടും ഒരിക്കല്‍ക്കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ടൂത്ത് പേസ്റ്റില്‍ നിന്ന് ബ്രഷിലേക്ക്, വിളക്കില്‍ നിന്ന് ഇറങ്ങിവരുന്ന ജിന്ന് പോലെ, ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ രൂപത്തില്‍ നില്‍ക്കുന്നതുപോലെ, ഉറങ്ങുന്ന പെണ്‍കുട്ടിയെ പെയിന്റ് ചെയ്യുന്നതുപോലെ, തീന്‍മേശയില്‍ വിഭവം വെച്ചതുപോലെ, അങ്ങനെ പലരീതിയല്‍ ബോസിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ജീവനക്കാര്‍ വൈറലാക്കുകയായിരുന്നു.
ഇത്തരത്തിലുള്ള പല ഓഫീസ് കാര്യങ്ങളുും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. സത്യസന്ധവും അതിലേറെ രസകരവുമായ ഒരു ലീവ് അപേക്ഷയും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സാഹിൽ എന്നയാളാണ് തനിക്കു ലഭിച്ച ലീവ് അപേക്ഷയുടെ ചിത്രം സഹിതം സംഭവം ട്വീറ്റ് ചെയ്തത്. മറ്റൊരു കമ്പനിയിൽ അഭിമുഖത്തിന് പോകാൻ ലീവ് അനുവദിക്കണം എന്നായിരുന്നു കീഴ്‍ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ''എന്റെ ജൂനിയേഴ്സ് വളരെ സ്വീറ്റ് ആണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ എന്നോട് ലീവ് ചോദിച്ചിരിക്കുന്നു'', എന്നായിരുന്നു ലീവ് അപേക്ഷയുടെ ചിത്രത്തോടൊപ്പം സാഹിലിന്റെ ട്വീറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Employee, Office, Work place