• HOME
  • »
  • NEWS
  • »
  • buzz
  • »
  • പൈപ്പ് വെള്ളം കുപ്പി വെള്ളത്തേക്കാള്‍ 3500 മടങ്ങ് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നു: പഠനം

പൈപ്പ് വെള്ളം കുപ്പി വെള്ളത്തേക്കാള്‍ 3500 മടങ്ങ് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നു: പഠനം

ബാഴ്‌സലോണ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിന്റെ (ISGlobal) നേതൃത്വത്തിലുള്ള പഠനത്തില്‍, മൂന്ന് വ്യത്യസ്ത ജല ഉപഭോഗ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങളുടെ സമാഹരണമായിരുന്നു അവര്‍ ലക്ഷ്യമിട്ടത്.

  • Share this:
തിളപ്പിച്ച വെള്ളവും കിണറ്റിലെ ശുദ്ധമായ വെള്ളവും ഒക്കെ പുറകില്‍ ഉപേക്ഷിച്ച് കുപ്പിയിലാക്കിയ കുടിവെള്ളത്തിന്റെ പിറകെ നാം പോകാന്‍ തുടങ്ങിയിട്ടിപ്പോള്‍ രണ്ട് പതിറ്റാണ്ട് കാലം കഴിഞ്ഞിരിക്കുന്നു. എന്നാല്‍, കുപ്പിയിലാക്കിയ കുടിവെള്ള ശീലത്തെ കുറിച്ച് വിവരിക്കുന്ന ഒരു ഗവേഷണ റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. പൈപ്പ് വെള്ളത്തെക്കാള്‍ 3500 മടങ്ങാണ് കുപ്പി വെള്ളം പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എന്നാണ് പഠനം പറയുന്നത്.

പൈപ്പ് വെള്ളത്തിലെ രാസ സംയുക്തങ്ങളുടെ സാന്നിധ്യം കാരണമാണ് കുപ്പിയിലാക്കിയ കുടിവെള്ളത്തിലേക്ക് നാം ചുവട് മാറ്റിയത്. കുപ്പിവെള്ളത്തിന്റെ ഉപഭോഗം, ആഗോള തലത്തില്‍ സമീപ വര്‍ഷങ്ങളില്‍ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബാഴ്‌സലോണ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിന്റെ (ISGlobal) നേതൃത്വത്തിലുള്ള പഠനത്തില്‍, മൂന്ന് വ്യത്യസ്ത ജല ഉപഭോഗ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങളുടെ സമാഹരണമായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. അതായത്, കുപ്പിവെള്ളം, ടാപ്പ് വെള്ളം, ശുദ്ധീകരണം ചെയ്ത ടാപ്പ് വെള്ളം.

“പൈപ്പ് വെള്ളം അണുനാശിനി പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ ഉരുത്തിരിയുന്ന ട്രൈഹലോമീഥേനുകൾ അഥവാ ടിഎച്ച്എം പൈപ്പ് വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ടിഎച്ച്എമ്മുകൾ മൂത്രസഞ്ചിയിലെ അർബുദത്തിന് കാരണമാകുന്നു. എന്നിരുന്നാലും, ബാഴ്‌സലോണയിലെ പൈപ്പ് വെള്ളം പൊതുവേ ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കുന്നതിനാലും കുപ്പിവെള്ളം സൃഷ്ടിക്കുന്ന മൊത്തത്തിലുള്ള പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോഴും, അപകടസാധ്യത കുറവാണെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു,” ISGlobal ഗവേഷകയായ ക്രിസ്റ്റീന വില്ലനുവേവ പറയുന്നു.

സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെൻറ് ജേണലിൽ പ്രസിദ്ധീകരിച്ച ഫലങ്ങളനുസരിച്ച്, ബാഴ്സലോണയിലെ മുഴുവൻ ജനങ്ങളും കുപ്പിവെള്ളത്തിലേക്ക് മാറാൻ തീരുമാനിക്കുകയാണെങ്കിൽ, വെള്ളത്തിൻറെ ഉത്പാദനം പ്രതിവർഷം 1.43 ജീവജാലങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുകയെന്നും അതിനായുള്ള അസംസ്കൃത വസ്തുക്കൾ നേടിയെടുക്കാൻ പ്രതിവർഷം 83.9 മില്യൺ ഡോളർ ചെലവാകുമെന്നും കാണിച്ചു തരുന്നു.

ജനസംഖ്യയുടെ മുഴുവൻ പേരും പൈപ്പ് വെള്ളത്തിലേക്ക് മാറുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, ആവാസവ്യവസ്ഥയിൽ ഏകദേശം 1,400 മടങ്ങ് കൂടുതൽ ആഘാതമാണ് ഇത് സൃഷ്ടിക്കുന്നത്. കൂടാതെ വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിന് 3,500 ഇരട്ടി ചെലവും വരുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ കണക്കാക്കുമ്പോള്‍, പൈപ്പ് വെള്ളത്തിലേക്കുള്ള സമ്പൂര്‍ണ്ണ മാറ്റം ബാഴ്‌സലോണ നഗരത്തിന് നഷ്ടമാക്കിയ ജീവിതത്തിലെ വര്‍ഷങ്ങളുടെ എണ്ണം 309 ആയി ഉയരും. ഗാര്‍ഹിക ഉപയോഗത്തിനുള്ള പൈപ്പ് കണക്ഷനുകളില്‍ ശുദ്ധീകരണ പ്രക്രിയ കൂടി ചേര്‍ക്കുമ്പോള്‍ അപകട സാധ്യത ഗണ്യമായി കുറയും. അത് ജീവിതത്തിലെ വര്‍ഷങ്ങളുടെ നഷ്ടക്കണക്ക് 36 ആയി കുറയ്ക്കുമെന്ന് പഠനം കാട്ടിത്തരുന്നു.

'ഞങ്ങളുടെ ഫലങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്, കുപ്പിയിലാക്കിയ വെള്ളത്തെക്കാള്‍ മെച്ചം പൈപ്പു വെള്ളമാണ് എന്നാണ്, കാരണം കുപ്പിയിലാക്കിയ വെള്ളം ഒട്ടേറെ ആഘാതങ്ങള്‍ക്ക് കാരണമായേക്കും', എന്ന് ISGlobal ലെ ഗവേഷകയായ കാതറിന്‍ ടോണ്‍ പറയുന്നു.

“വീടുകളിലെ ജല ശുദ്ധീകരണ യന്ത്രങ്ങളുടെ ഉപയോഗത്തില്‍, പൈപ്പ് വെളളത്തിന്റെ മണവും രുചിയും മെച്ചപ്പെടുത്താന്‍ സാധിക്കും. കൂടാതെ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ടിഎച്ച്എംന്റെ അളവും കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ, ശുദ്ധീകരിച്ച പൈപ്പ് വെള്ളമാണ് ഉപയോഗിക്കാൻ നല്ലത്. എന്നിരുന്നാലും ഇതിന്റെ പാരിസ്ഥിതിക ആഘാതങ്ങള്‍ എത്രത്തോളമാണ് എന്ന് കൃത്യമായ് കണ്ടെത്താന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല, കുപ്പിയിലാക്കിയ വെള്ളത്തെക്കാള്‍ കുറവാണ് എന്ന് മാത്രമേ ഇപ്പോള്‍ നമുക്ക് അറിയുകയുള്ളു,” അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്നിരുന്നാലും, വീടുകളിലെ ശുദ്ധീകരണ ഉപകരണങ്ങള്‍ക്ക് ശരിയായ പ്രകടനത്തിനും സൂക്ഷ്മജീവികളുടെ വ്യാപനം ഒഴിവാക്കുന്നതിനും ശരിയായ പരിപാലനം ലഭ്യമാക്കേണ്ടത് അനിവാര്യമാണ് എന്ന് ഗവേഷകര്‍ സമ്മതിക്കുന്നു.
Published by:Naveen
First published: