നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • പവന്റെ കരച്ചിൽ പൊലീസ് കേട്ടു; കട്ടോണ്ടു പോയ നെല്ലിച്ചെടിക്ക് പകരം ഒട്ടേറെ ചെടികൾ സമ്മാനമായി നൽകി

    പവന്റെ കരച്ചിൽ പൊലീസ് കേട്ടു; കട്ടോണ്ടു പോയ നെല്ലിച്ചെടിക്ക് പകരം ഒട്ടേറെ ചെടികൾ സമ്മാനമായി നൽകി

    "വീട്ടിലെ നെല്ലി ചെടി ആരോ മുറിച്ചു കൊണ്ടു പോയി, ഇത് ചെയ്ത ദുഷ്ടനെ പിടികൂടണം," പോലീസിന് കഴിഞ്ഞ ദിവസം ലഭിച്ച ഒരു പരാതിയാണ് ഇത്

    പരാതിക്കാരൻ ചെടിക്കരികെ

    പരാതിക്കാരൻ ചെടിക്കരികെ

    • Share this:
    "വീട്ടിലെ നെല്ലി ചെടി ആരോ മുറിച്ചു കൊണ്ടു പോയി, ഇത് ചെയ്ത ദുഷ്ടനെ പിടികൂടണം." പോലീസിന് കഴിഞ്ഞ ദിവസം ലഭിച്ച ഒരു പരാതിയാണ് ഇത്. ഫോണിന്റെ മറുവശത്ത് പൊട്ടിക്കരഞ്ഞ് പരാതിക്കാരനായ ആറാം ക്ലാസുകാരൻ. നായരമ്പലം കുടുങ്ങാശേരി ലൊബേലിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ പവൻ നാഷ് ആണ് നെല്ലി ചെടി മോഷണം പോയതായി പോലീസിൽ പരാതി നൽകിയത്.

    കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പോലീസിന്റെ പദ്ധതിയായ ചിരിയുടെ നമ്പറിലേക്കാണ് ഫോൺകോൾ ആദ്യമെത്തിയത്. ഗൗരവം മനസ്സിലാക്കിയ പൊലീസ് പരാതി പിന്നീട് എറണാകുളം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ നിന്ന് ലഭിച്ചതാണ് പവന് നെല്ലി ചെടി. രണ്ടു വർഷമായി വീട്ടുമുറ്റത്ത് നട്ടു വളർത്തി പരിപാലിച്ചു വരികയായിരുന്നു.

    പരാതി ലഭിച്ചയുടൻ തന്നെ ഞാറക്കൽ പോലീസ് പവനെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കി. കാണാതെ പോയ നെല്ലി ചെടിക്ക്  പകരം രണ്ട് നെല്ലിത്തൈകളും പേര, സീതപ്പഴം, പുളി തുടങ്ങിയവയുടെ തൈകളുമായി പവന്റെ വീട്ടിൽ എ.എസ്.ഐ. പി.എം. ഗോപിയുടെ നേതൃത്വത്തിൽ പോലീസുകാർ എത്തി. ആരോ മുറിച്ചെടുത്ത പഴയ നെല്ലി ചെടിക്ക് സമീപം തന്നെ പുതിയൊരെണ്ണം നട്ടുപിടിപ്പിച്ചു.



    പവന് നെല്ലി ചെടി തന്നെ സംഘടിപ്പിച്ചു നൽകാൻ ഒരല്പം ബുദ്ധിമുട്ടിയെങ്കിലും പരാതിക്കാരന്റെ  സന്തോഷത്തിന് മുൻപിൽ അത്തരം ബുദ്ധിമുട്ടുകൾ ഒന്നുമല്ലെന്നും എ.എസ്.ഐ. ഗോപി പറയുന്നു. കൂടുതൽ ചെടികൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാനും പോലീസ് പവനോട് പറഞ്ഞിട്ടുണ്ട്.

    എസ്പിസി കേഡറ്റ് ആയ ചേച്ചി പവിത്രയുടെ അധ്യാപകനായ ഹരികുമാറാണ് ചിരിയുടെ നമ്പർ നൽകി പവനോട് പരാതി നൽകാൻ നിർദ്ദേശിച്ചിരുന്നത്. എ.എ. നാഷിന്റെയും ദിവ്യയുടെയും മകനാണ് പവൻ. പോലീസിന്റെ ജനകീയ പ്രവർത്തനങ്ങൾ കോവിഡ് കാലത്തും തുടരുന്നതിന്റെ തെളിവാണ് പവന്റെ അനുഭവം.
    Published by:meera
    First published:
    )}