• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

ഞാനൊണ്ടാ ഇതിനാത്ത്? ഇത്രേം ആള്‍ക്കാര്‍ വന്നില്ലേ? മാതാപിതാക്കളുടെ കല്യാണ ആല്‍ബം കണ്ട് കരയുന്ന കുട്ടി; വീഡിയോ വൈറലാകുന്നു


Updated: October 11, 2018, 3:25 PM IST
ഞാനൊണ്ടാ ഇതിനാത്ത്? ഇത്രേം ആള്‍ക്കാര്‍ വന്നില്ലേ? മാതാപിതാക്കളുടെ കല്യാണ ആല്‍ബം കണ്ട് കരയുന്ന കുട്ടി; വീഡിയോ വൈറലാകുന്നു

Updated: October 11, 2018, 3:25 PM IST
'ഞാനൊണ്ടാ ഇതിനകത്ത്? ഇത്രേം ആള്‍ക്കാര്‍ വന്നില്ലേ? അച്ഛനും അമ്മേം ഇരുന്ന് പാലു കുടിക്കണ കണ്ടാ.... എത്ര പേരുണ്ട്.. ഞാനൊണ്ടാ...'

അച്ഛന്റെയും അമ്മയുടെയും കല്യാണ ആല്‍ബം കണ്ട നിഷ്‌ക്കളങ്കനായ ഒരു കുട്ടിയുടെ കരച്ചിലാണിത്.

'എല്ലാവരുമുണ്ട്, പക്ഷെ അച്ഛന്റേം അമ്മേടേം കല്ല്യാണത്തിന് ഞാന്‍ മാത്രമില്ല'
Loading...
പൊട്ടിക്കരയുന്ന ഈ കുരുന്നിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്.

'ഞാനല്ലേ നിന്നെ കല്യാണം വിളിച്ചത്. നീ എന്താ കല്യാണത്തിന് വരാതിരുന്നത്? - ആശ്വസിപ്പിക്കാൻ അച്ഛന്‍ പറയുന്ന വാക്കുകളാണിത്.

'അന്നു നീ കല്യാണത്തിന് വരാതെ അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയില്ലേ?'

അച്ഛന്റെ ഈ ചോദ്യത്തിനും മറുപടിയുണ്ട്,

'ഞാന്‍ അന്ന് അമ്മാമ്മയോട് പറഞ്ഞതാ ബീച്ചില്‍ പോകണ്ടാന്ന്.' സങ്കടവും ദേഷ്യവുമൊന്നും അടക്കിവയ്ക്കാൻ അവനു കഴിയുന്നേയില്ല.

First published: October 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍