കടലിലേക്ക് ഇറങ്ങിയ ആൺകുട്ടി മടങ്ങിവന്നത് എണ്ണയിൽ കുളിച്ച്; വൈറലായി ചിത്രം

രണ്ട് മാസത്തോളമായി എണ്ണ പടർന്ന് മലിനമായിക്കൊണ്ടിരിക്കുന്ന ബീച്ച് വൃത്തിയാക്കുന്ന കുട്ടിയാണ് ചിത്രത്തിലുള്ളത്.

News18 Malayalam | news18-malayalam
Updated: October 26, 2019, 6:09 PM IST
കടലിലേക്ക് ഇറങ്ങിയ ആൺകുട്ടി മടങ്ങിവന്നത് എണ്ണയിൽ കുളിച്ച്; വൈറലായി ചിത്രം
boy / photo: AFP
  • Share this:
മലിനമായ കടൽവെള്ളത്തിൽ നിന്ന് കയറിവരുന്ന ആൺകുട്ടി. അവന്റെ ശരീരത്തിൽ വെള്ളത്തിന് പകരം എണ്ണ. സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ഒക്ടോബർ 21ന് എഎഫ്പിയുടെ സ്ട്രിങ്ങർ പകർത്തിയതാണ് ചിത്രം.

ബ്രസീലിലെ ഇറ്റപുവാമ ബീച്ചില്‍ നിന്നുള്ളതാണ് ചിത്രം. രണ്ട് മാസത്തോളമായി എണ്ണ പടർന്ന് മലിനമായിക്കൊണ്ടിരിക്കുന്ന ബീച്ച് വൃത്തിയാക്കുന്ന കുട്ടിയാണ് ചിത്രത്തിലുള്ളത്. പതിമൂന്നുകാരനായ എവർടൺ മിഗ്വെൽ ദോസ് അൻജോസ്. അൻജോസിനെ കൂടാതെ മൂന്ന് സഹോദരന്മാരും മറ്റ് ബന്ധുക്കളും ബീച്ച് വൃത്തിയാക്കുന്ന നൂറുകണക്കിന് വോളൻറിയർമാർക്കൊപ്പമുണ്ട്. ബീച്ച് വൃത്തിയാക്കുകയും പാറകളിൽ പറ്റിപ്പിടിച്ച എണ്ണ ഉരച്ചുനീക്കുകയുമാണിവർ.

also read:പാറ്റയെ കൊല്ലാൻ ഒന്നു ശ്രമിച്ചതാ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ

എന്തായാലും ഫോട്ടോ പുറത്തു വന്നതോടെ ബീച്ച് വൃത്തിയാക്കുന്നതിനായി സൈന്യം തന്നെ നേരിട്ടെത്തി. തുടക്കം മുതൽ ഇതുവരെ 1000 ടൺ എണ്ണ ചോർന്നെന്നാണ് സൂചന. ഓഗസ്റ്റ് 30ന് വടക്കുകിഴക്കൻ പരൈബയിലാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. ഇത് പിന്നീട് വ്യാപിക്കുകയായിരുന്നു. നിലവിൽ 2,250 കിലോ മീറ്റർ വരെ വ്യാപിച്ചിട്ടുണ്ട്.

മനോഹരമായ ബീച്ചാണിത്. ടൂറിസത്തെ ആശ്രയിച്ചാണ് ഇവിടത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം. 200 നഗരങ്ങളെ ഈ പ്രശ്നം ബാധിച്ചിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിച്ചു.
First published: October 26, 2019, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading