മാഹിയിലെ സൂപ്പർ ഡ്രൈവർ മാറിനിൽക്കും; ഷട്ടിൽ കോക്കുകൾ തട്ടിവീഴ്ത്താതെ റിമോട്ടിൽ ഒരു വണ്ടിതിരിക്കൽ

റിമോട്ടിൽ കാർ തിരിച്ച് ഷട്ടിൽ കോക്കിൽ തട്ടാതെ പുറത്തേക്ക് ഇറക്കി കാർ വേഗത്തിൽ പോകുകയാണ്.

News18 Malayalam | news18
Updated: September 13, 2020, 7:55 PM IST
മാഹിയിലെ സൂപ്പർ ഡ്രൈവർ മാറിനിൽക്കും; ഷട്ടിൽ കോക്കുകൾ തട്ടിവീഴ്ത്താതെ റിമോട്ടിൽ ഒരു വണ്ടിതിരിക്കൽ
Viral Video
  • News18
  • Last Updated: September 13, 2020, 7:55 PM IST
  • Share this:
കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽമീഡിയയിലെ താരമായിരുന്നു മാഹിയിൽ നിന്നുള്ള പി.ജെ ബിജുവെന്ന ഗ്രേറ്റ് ഡ്രൈവർ. ഇത്തിരിപ്പോന്ന സ്ഥലത്ത് പാർക്ക് ചെയ്ത ഇന്നോവ കാർ അനായാസം തിരിച്ചെടുത്തതാണ് ബിജുവിനെ സോഷ്യൽ മീഡിയയിൽ താരമാക്കിയത്. ബിജുവെന്ന സൂപ്പർ ഡ്രൈവറുടെ ഡ്രൈവിംഗ് സ്കില്ലിനുള്ള അംഗീകാരമായി അത് മാറി.

അതിനുശേഷം പലരും ആ ഇത്തിരിപ്പോന്ന സ്ഥലത്ത് തങ്ങളുടെ ഡ്രൈവിംഗ് സ്കിൽ പരീക്ഷിക്കാൻ എത്തി. മിക്കവരും പരാജയപ്പെട്ട് പിന്മാറുകയായിരുന്നു. എന്നാൽ, അതിനൊരു ടോയ് കാർ പതിപ്പ് പിറന്നിരിക്കുകയാണ്. കാർ ഓടിക്കാൻ പ്രായമായിട്ടില്ലാത്ത ഒരു കൊച്ചുമിടുക്കൻ തന്റെ റിമോട്ട് കാറിലാണ് സാഹസിക ഡ്രൈവിംഗ് നടത്തിയത്.മാഹിയിലേതിനു സമാനമായ ഒരു പാർക്കിംഗ് സ്ലോട്ട് മുറിക്കുള്ളിൽ സജ്ജീകരിച്ചായിരുന്നു ഡ്രൈവിംഗ് പരീക്ഷണം. ഒരു കാർപെറ്റിന്റെ അറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ടോയ് കാർ. കലുങ്കിന്റെ കൈവരികൾക്ക് പകരം ഇരുവശങ്ങളിലും ഷട്ടിൽകോക്കുകൾ ആണ് വച്ചിരിക്കുന്നത്.

You may also like: 'നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ [NEWS]വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം [NEWS] പുതിയ കെപിസിസി സെക്രട്ടറിമാർ ഉടൻ; മുൻ മന്ത്രി പി കെ ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി [NEWS]

ഇനിയാണ് അഭ്യാസം. റിമോട്ടിൽ കാർ തിരിച്ച് ഷട്ടിൽ കോക്കിൽ തട്ടാതെ പുറത്തേക്ക് ഇറക്കി കാർ വേഗത്തിൽ പോകുകയാണ്. പലരീതികളിൽ കാർ മുന്നോട്ടും പിന്നോട്ടും തിരിച്ചാണ് കാർ അവസാനം പുറത്തേക്ക് ഇറക്കുന്നത്. ഏതായാലും റിമോട്ടിൽ കാർ തിരിക്കുന്ന വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
Published by: Joys Joy
First published: September 13, 2020, 7:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading