നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പത്ത് മിനിറ്റ് താമസിച്ചു; നീറ്റ് എഴുതാൻ 24 മണിക്കൂറിൽ 700 കിലോമീറ്റർ യാത്ര ചെയ്ത വിദ്യാർഥിക്ക് പരീക്ഷ നഷ്ടമായി

  പത്ത് മിനിറ്റ് താമസിച്ചു; നീറ്റ് എഴുതാൻ 24 മണിക്കൂറിൽ 700 കിലോമീറ്റർ യാത്ര ചെയ്ത വിദ്യാർഥിക്ക് പരീക്ഷ നഷ്ടമായി

  24 മണിക്കൂറിനുള്ളിൽ 700 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് കൊൽക്കത്തയിലെ പരീക്ഷ കേന്ദ്രത്തിൽ വിദ്യാർഥി എത്തിയത്

  NeET

  NeET

  • Share this:
   ബിഹാറിലെ ദർബംഗ സ്വദേശി സന്തോഷ് കുമാർ യാദവിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. മാസങ്ങൾ നീണ്ടു നിന്ന തയ്യാറെടുപ്പുകൾക്ക് ശേഷമാണ് വിദ്യാർഥി നീറ്റ് പരീക്ഷക്കായി പുറപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ 700 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് കൊൽക്കത്തയിലെ പരീക്ഷ കേന്ദ്രത്തിൽ വിദ്യാർഥി എത്തിയത്.

   നിരവധി ബസുകൾ കയറിയിറങ്ങിയാണ് സന്തോഷ് പരീക്ഷക്കെത്തിയത്. എന്നാൽ പത്ത് മിനിറ്റ് താമസിച്ചതിനാൽ സന്തോഷിന് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. 10 മിനിറ്റ് വൈകിയതിനാൽ സാൾട്ട് ലേക്കിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ പോലും സന്തോഷിന് കഴിഞ്ഞില്ല.

   Also Read: NEET| നീറ്റ് പരാമർശത്തിൽ നടൻ സൂര്യക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം‌

   'ഞാൻ അധികൃതരോട് അപേക്ഷിച്ചെങ്കിലും അവർ ഞാൻ വൈകിയെന്ന് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് പരീക്ഷ ആരംഭിച്ചു. 1.40 ഓടെ ഞാൻ പരീക്ഷ കേന്ദ്രത്തിലെത്തി. പരീക്ഷകേന്ദ്രത്തിൽ പ്രവേശിക്കാനുള്ള അവസാന സമയപരിധി ഉച്ചയ്ക്ക് 1.30 ആയിരുന്നു, എനിക്ക് ഒരു വർഷം നഷ്ടപ്പെട്ടു'-സന്തോഷ് പറഞ്ഞു.

   കോവിഡ് -19 പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സുരക്ഷയും, ആരോഗ്യ പരിശോധനയും കണക്കിലെടുത്ത് ടെസ്റ്റ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ നീറ്റ് പരീക്ഷ എഴുതുന്നവർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു.
   Published by:user_49
   First published:
   )}