• HOME
  • »
  • NEWS
  • »
  • buzz
  • »
  • Air travel | അമ്പടാ! ഒൻപതു വയസ്സുകാരൻ ഫ്‌ളൈറ്റിൽ നുഴഞ്ഞുകയറി; സഞ്ചരിച്ചത് 2700 കിലോമീറ്റർ

Air travel | അമ്പടാ! ഒൻപതു വയസ്സുകാരൻ ഫ്‌ളൈറ്റിൽ നുഴഞ്ഞുകയറി; സഞ്ചരിച്ചത് 2700 കിലോമീറ്റർ

മകനെ കാണാതെ വിഷമിച്ച അമ്മയ്ക്ക് ആശ്വാസവാർത്ത

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    നിങ്ങൾ ബേബീസ് ഡേ ഔട്ട് (Baby's Day Out) എന്ന സിനിമ കണ്ടിട്ടുണ്ടെങ്കിൽ, ഒരു കുഞ്ഞ് അബദ്ധവശാൽ നഗരം മുഴുവൻ ഒറ്റയ്ക്ക് കറങ്ങുന്നത് ഇപ്പോഴും ഓർക്കുന്നുണ്ടാകും. സിനിമയിൽ നിന്ന് ഒരാൾ പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

    ഒൻപതു വയസ്സുള്ള ബ്രസീലിയൻ കുട്ടി ടിക്കറ്റില്ലാതെ വിമാനത്തിൽ കയറി തന്റെ വീട്ടിൽ നിന്ന് ഏകദേശം 3,000 കിലോമീറ്റർ ഒറ്റയ്ക്ക് യാത്ര ചെയ്തതായി റിപ്പോർട്ട്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ശനിയാഴ്ച രാവിലെ വടക്കുപടിഞ്ഞാറൻ ബ്രസീലിലെ മനാസിലെ വീട്ടിൽ നിന്ന് ഇമ്മാനുവൽ മാർക്വെസ് ഡി ഒലിവേര എന്ന ആൺകുട്ടിയെ കാണാതായി. അവന്റെ അമ്മ ഡാനിയേൽ മാർക്വെസ് പറയുന്നതനുസരിച്ച്, അമ്മ അതിരാവിലെ ഉണർന്നപ്പോൾ ഇമ്മാനുവലിനെ അവന്റെ കിടക്കയിൽ കണ്ടതായി അവർ ഓർക്കുന്നു.

    എന്നിരുന്നാലും, രണ്ട് മണിക്കൂറിന് ശേഷം മകൻ വീട്ടിലില്ല എന്ന് അമ്മ കണ്ടെത്തുന്ന നേരം ഇമ്മാനുവൽ വിമാനത്താവളത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു. “ഞാൻ രാവിലെ 5:30 ന് ഉണർന്നു, അവന്റെ മുറിയിലേക്ക് പോയി, അവൻ സാധാരണയായി കാണുമ്പോലെ ഉറങ്ങുന്നത് കണ്ടു,” ഡാനിയേൽ ന്യൂസ്ഫ്ലാഷിനോട് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

    ഉറക്കമുണർന്നതിന് ശേഷം താൻ ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്നും തുടർന്ന് രാവിലെ 7:30 ഓടെ ഇമ്മാനുവലിനെ നോക്കാൻ പോയെന്നും ഡാനിയേൽ പറഞ്ഞു. അപ്പോഴാണ് മകൻ മുറിയിൽ ഇല്ലെന്ന് ഡാനിയേലിന് മനസ്സിലായത്. “ഞാൻ പരിഭ്രാന്തയാകാൻ തുടങ്ങി,” അവർ കൂട്ടിച്ചേർത്തു.

    റിപ്പോർട്ടുകൾ പ്രകാരം, ഇമ്മാനുവൽ ഒരു ലതം വിമാനത്തിൽ കയറുകയും തന്റെ വീട്ടിൽ നിന്ന് 2,698 കിലോമീറ്റർ പിന്നിടുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ ബ്രസീലിലെ മനാവിൽ നിന്ന് തെക്കുകിഴക്കൻ സംസ്ഥാനമായ സാവോ പോളോയിൽ സ്ഥിതി ചെയ്യുന്ന ഗ്വാറുൾഹോസ് നഗരത്തിലേക്ക് അവൻ യാത്ര ചെയ്തു. വിമാനടിക്കറ്റ് വാങ്ങാതെയാണ് ഇമ്മാനുവൽ അത് ചെയ്തത് എന്നതാണ് അതിലും ആശ്ചര്യം.

    പ്രാദേശിക റിപ്പോർട്ടുകൾ അനുസരിച്ച്, ടിക്കറ്റില്ലാതെ വിമാനത്തിൽ കയറാനുള്ള വഴികൾ അവൻ ഗൂഗിൾ ചെയ്തു, പൂർണ്ണമായും ശ്രദ്ധിക്കപ്പെടാതെ തുടർന്നു. കാണാതായ കുട്ടിയെ ഓർത്ത് വേവലാതിപ്പെട്ട ഇമ്മാനുവേലിന്റെ അമ്മ, അവൻ സുരക്ഷിതമായി രാജ്യത്തിന്റെ മറുവശത്ത് എത്തിയെന്നറിഞ്ഞപ്പോൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

    ടിക്കറ്റോ യാത്രാ രേഖകളോ ലഗേജോ ഇല്ലാതെ ഇമാനുവൽ വിമാനത്തിൽ കയറിയ വഴി അന്വേഷിക്കാൻ മനാസ് എയർപോർട്ട് മാനേജ്‌മെന്റ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ലോക്കൽ പൊലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിഷയം അന്വേഷിക്കും. ഇമ്മാനുവൽ തന്റെ മറ്റ് കുടുംബാംഗങ്ങളെ സന്ദർശിക്കാൻ യാത്ര നടത്താൻ തീരുമാനിച്ചിരുന്നുവെന്നും അവന്റെ കുടുംബത്തിന് അക്രമത്തിന്റെ ചരിത്രമില്ലെന്നും പോലീസ് പറഞ്ഞു.

    Summary: A nine-year-old boy set out on an air travel without taking tickets for a reason which was so endearing
    Published by:user_57
    First published: