• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സന്തോഷത്തോടെ കഴിയുക': കോവിഡ് രോഗികൾക്കായുള്ള ഭക്ഷണപ്പൊതികളിൽ ഹൃദയസ്പർശിയായ സന്ദേശവുമായി കൊച്ചുകുട്ടി

'സന്തോഷത്തോടെ കഴിയുക': കോവിഡ് രോഗികൾക്കായുള്ള ഭക്ഷണപ്പൊതികളിൽ ഹൃദയസ്പർശിയായ സന്ദേശവുമായി കൊച്ചുകുട്ടി

വൈറലായി മാറിയ ചിത്രത്തിൽ കോവിഡ് രോഗികൾക്കായി തന്റെ അമ്മ തയ്യാറാക്കിയ ഭക്ഷണപ്പൊതികളിൽ 'സന്തോഷത്തോടെ കഴിയുക' എന്ന സന്ദേശം എഴുതുന്ന മകനെ കാണാം.

 (Photo- Twitter)

(Photo- Twitter)

  • Last Updated :
  • Share this:
    കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപനം അതിഭീകരമായ നിലയിൽ തന്നെ രാജ്യത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള ഭക്ഷണപ്പൊതികളിൽ ഹൃദയസ്പർശിയായ സന്ദേശങ്ങൾ എഴുതി നൽകുന്ന ഒരു ആൺകുട്ടിയുടെ ചിത്രം ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയാണ്.

    വൈറലായി മാറിയ ചിത്രത്തിൽ കോവിഡ് രോഗികൾക്കായി തന്റെ അമ്മ തയ്യാറാക്കിയ ഭക്ഷണപ്പൊതികളിൽ 'സന്തോഷത്തോടെ കഴിയുക' എന്ന സന്ദേശം എഴുതുന്ന മകനെ കാണാം. അദ്വൈത കല എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ ചിത്രം ആദ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. "ഇത് എന്റെ ഹൃദയത്തെ സ്പർശിച്ചു. എല്ലാ ഭാഗങ്ങളിൽ നിന്നും പല നിലയിലുള്ള സഹായങ്ങൾ പൊതുവെ എത്താറുണ്ട്. വലുപ്പച്ചെറുപ്പമില്ലാതെ ഓരോരുത്തരുടെ സംഭാവനയും മൂല്യവത്താണ്. തന്റെ അമ്മ കോവിഡ് രോഗികൾക്കായി തയ്യാറാക്കുന്ന ഭക്ഷണപ്പൊതികളിൽ ഈ ചെറിയ കുട്ടി 'സന്തോഷത്തോടെ കഴിയുക' എന്ന് എഴുതുകയാണ്" എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അദ്വൈത ട്വിറ്ററിൽ എഴുതിയത്.

    ഓൺലൈനായി പങ്കുവെച്ചതിൽ പിന്നെ 2,600-ലേറെ ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രം കണ്ട നിരവധി ആളുകളാണ് ആ ചെറിയ കുട്ടിയുടെ മനസിനെ പ്രശംസിച്ചുകൊണ്ട് കമന്റുകൾ എഴുതിയത്. "ദുരിതങ്ങളുടെ ഡോക്റ്റർ ആണ് ഈ കുട്ടി. അവൻ എല്ലാക്കാലത്തും ഇതുപോലെ സ്നേഹം പരത്തട്ടെ" എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചത്.



    "എന്റെ ജീവിതം അവന് സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എങ്കിൽ പതിവിലും കൂടുതൽ കാലം അവന് ജീവിക്കാമല്ലോ" എന്നാണ് അൽപ്പം വൈകാരികമായി തന്നെ ഒരു വ്യക്തി കമന്റായി എഴുതിയത്. "ഇതുപോലുള്ള കുട്ടികളെ കാണുമ്പോൾ നാളത്തെ ഭാവി സുരക്ഷിതമായ കൈകളിൽ തന്നെയാണെന്ന പ്രതീക്ഷ ഉയരുന്നു. ദൈവം അനുഗ്രഹിക്കട്ടെ" എന്ന് മറ്റൊരാൾ പ്രതികരിച്ചു.







    ഇതിനിടെ മുംബൈയിൽ ഒരു അമ്മയും മകനും ചേർന്ന് കോവിഡ് സാഹചര്യം മൂലം ദുരിതമനുഭവിക്കുന്ന നിരവധി പേർക്ക് ഭക്ഷണപ്പൊതികൾ സൗജന്യമായി വിതരണം ചെയ്ത വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. ഹീന മാണ്ഡവ്യ, ഹർഷ് മാണ്ഡവ്യ എന്നീ അമ്മയും മകനും ചേർന്നാണ് പാവങ്ങളായ ഒരുപാട് പേർക്ക് സൗജന്യമായി ഭക്ഷണം നൽകാൻ രംഗത്തെത്തിയത്.ഹർഷ് താലി ആൻഡ് പറാത്താസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരാണ് ഈ അമ്മയും മകനും. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലഘട്ടത്തിൽ തന്നെ സൗജന്യമായി പാവങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ തുടങ്ങിയ ഈ അമ്മയും മകനും ഇപ്പോഴും അത് തുടരുന്നു. ദിവസേന നൂറ് മുതൽ നൂറ്റമ്പത് ആളുകൾക്ക് വരെ ഇവർ ഭക്ഷണമെത്തിക്കുന്നുണ്ട്. വലിയ രീതിയിലുള്ള അംഗീകാരമാണ് ഇവരുടെ സഹായമനസ്കതയ്ക്ക് സമൂഹ മാധ്യമങ്ങൾ നൽകിയത്. നിരവധി പേർ അവരുടെ സന്നദ്ധ പ്രവർത്തനത്തിന് പിന്തുണയുമായി സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.
    Published by:Rajesh V
    First published: