നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video| സംഭവ ബഹുലമായ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ സംഭവിച്ചത്!

  Viral video| സംഭവ ബഹുലമായ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ സംഭവിച്ചത്!

  സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വീഡിയോ കാണുന്നവരിൽ ചിരി പടർത്തുന്നുണ്ട്. രസകരമായ കമന്റകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

  അരണ

  അരണ

  • Share this:
   സമൂഹമാധ്യമങ്ങളുടെ കടന്നു വരവോടെ രസകരമായ നിരവധി വീഡിയോകൾ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. അവയിൽ ചിലത് വൈറലാകാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് സംഭവ ബഹുലമായ ഒരു ഡോക്യുമെന്ററി ശ്രമം.

   വീട്ടിൽ സ്ഥിരമായി എത്താറുള്ള അരണയെ പിൻതുടർന്ന് മൊബൈൽ ഷൂട്ട് ചെയ്യുന്ന വിദ്യാർഥിയുടേതാണ് വീഡിയോ. മതിലിന് മുകളിൽ വന്നിരിക്കുന്ന അരണയെ ഫോക്കസ് ചെയ്തുകൊണ്ട് സ്ഥിരമായി അരണ വരാറുള്ള സ്ഥലങ്ങളെ കുറിച്ചും വലുതതും ചെറുതുമായ അരണകൾ എത്താറുണ്ടെന്നുമൊക്കെ വിദ്യാർഥി വിവരിക്കുന്നു.

   മനോഹരമായി അവതരിപ്പിക്കുന്നതിനിടെ  ഒരു ചേര ഫ്രെയിമിലേക്ക് അപ്രതീക്ഷിതമായി എത്തി. ചേരയെ കണ്ട് അരണ ഓടി . പിന്നെ കേൾക്കുന്നത് എന്റമ്മച്ചിയേ പാമ്പ് എന്ന വിദ്യാർഥിയുടെ നിലവിളിയാണ്. വിളിക്കാതിരിയെടാ, പാമ്പല്ല, ചേരയെന്നൊക്കെ വീട്ടുകാർ പറയുന്നതും വീഡിയോയിൽ കേൾക്കാം.
   TRENDING:'ആ ബിലാൽ ഞാനല്ല, എന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുത്' താഴത്തങ്ങാടി കൊലക്കേസിനെക്കുറിച്ച് യുവാവ് ഫേസ്ബുക്കിൽ [NEWS]Safe Sex During Covid|കോവിഡ് കാലത്ത് സുരക്ഷിതമായ സെക്സ് ഇങ്ങനെ; പഠനങ്ങൾ പറയുന്നു [NEWS]#Istandwithmalappuram മലപ്പുറത്തിന് പിന്തുണ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്​ടാഗ്​
   [NEWS]


   സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വീഡിയോ കാണുന്നവരിൽ ചിരി പടർത്തുന്നുണ്ട്. രസകരമായ കമന്റകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. മനോഹരമായ അവതരണം. ഇടക്ക് കേറി നശിപ്പിച്ചു- എന്നാണ് ഒരു കമന്റ്.
   ഇനി മേലിൽ ഡോക്യുമെന്ററി പോയിട്ട് ഒരു ഫോട്ടോ പോലും എടുക്കില്ല- എന്നാണ് മറ്റൊരു കമന്റ്.
   Published by:Gowthamy GG
   First published: