• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

25 കോടി നല്‍കിയത് ബി.പി.സി.എല്‍; ബി.ജെ.പിയുടെ അക്കൗണ്ടിലാക്കി സൈബര്‍ പോരാളികള്‍


Updated: August 27, 2018, 4:30 PM IST
25 കോടി നല്‍കിയത് ബി.പി.സി.എല്‍; ബി.ജെ.പിയുടെ അക്കൗണ്ടിലാക്കി സൈബര്‍ പോരാളികള്‍

Updated: August 27, 2018, 4:30 PM IST
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ 25 കോടി രൂപയുടെ സംഭാവന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ബി.ജെ.പി എം.പിമാരുടെ സംഭാവന എന്ന പേരില്‍.

ബി.പി.സി.എല്‍ മുഖ്യമന്ത്രിക്ക് ചെക്ക് നല്‍കുന്നതിന്റെ ചിത്രമാണ് ബി.ജെ.പി എം.പിമാരുടെ സംഭാവന എന്ന വ്യാജേന ചില ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ബി.ജെ.പി കേന്ദ്ര മന്ത്രിമാരും എം.പിമാരും സംഭാവന കൊടുക്കുന്നു. ഇനി കിട്ടിയില്ല എന്നു മാത്രം പറയരുത്'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.



മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുന്ന ചിത്രത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എം.പിയുമുണ്ട്. ഇവരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ബി.പി.സി.എല്ലിന്റെ ചെക്ക് ബി.ജെ.പിയുടെ പേരിലാക്കി ചിലര്‍ പ്രചരിപ്പിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 കോടി സംഭവാന നല്‍കിയ കാര്യം ബി.പി.സി.എല്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുമുണ്ട്.
Loading...
First published: August 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍