നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തീപിടിച്ച കെട്ടിടത്തിൽ നിന്നും കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കൾ; കൈയടിച്ച് സോഷ്യൽ മീഡിയ

  തീപിടിച്ച കെട്ടിടത്തിൽ നിന്നും കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കൾ; കൈയടിച്ച് സോഷ്യൽ മീഡിയ

  മൂന്നാമത്തെ നിലയിലെ തീപിടിത്തത്തിൽ നിന്നാണ് കുട്ടികളെ യുവാക്കൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.

  YouTube / Viral Hog.

  YouTube / Viral Hog.

  • Share this:
   തീ പടരുന്നതിനിടെ കെട്ടിടത്തിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യയിലെ കൊസ്റ്റോർമയിൽ നിന്നുള്ള സാഹസിക രക്ഷാ പ്രവർത്തനമാണ് വൈറലാകുന്നത്. യുവാക്കൾ കെട്ടിടത്തിലെ ഡ്രയിനേജ് പൈപ്പിൽ അള്ളിപ്പിടിച്ച് നിന്ന് രണ്ട് കൊച്ചു കുട്ടികളെ താഴെ എത്തിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. മൂന്നാമത്തെ നിലയിലെ തീപിടിത്തത്തിൽ നിന്നാണ് കുട്ടികളെ യുവാക്കൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.

   കെട്ടിടത്തിലെ ഡ്രയിനേജ് പൈപ്പിലൂടെ വലിഞ്ഞു കയറിയ ഒരാൾ പൈപ്പിൽ നിന്നും ഏതാണ്ട് ഒരു മീറ്റർ ദൂരത്തിലുള്ള ജനാലയിലൂടെ കൈ നീട്ടിയാണ് കുട്ടിയെ എടുക്കുന്നത്. പൈപ്പിൽ ബാലൻസ് നഷ്ടപ്പെടാതെ നിൽക്കാൻ യുവാവ് കിണഞ്ഞു ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പൈപ്പിൽ കയറി നിൽക്കുന്ന രണ്ടാമത്ത ആളിലേക്ക് ആദ്യത്തെ അൾ കുട്ടിയെ കൈമാറുന്നു. ഇയാൾ പിന്നീട് തൊട്ടു താഴെ നിൽക്കുന്ന മറ്റൊരു യുവാവിനും പിന്നീട് താഴെ നിൽക്കുന്ന യുവതിക്കും കുട്ടിയെ കൈമാറുകയാണ് ചെയ്തത്. കെട്ടിടത്തിൽ കുടുങ്ങി കിടന്ന രണ്ട് കുട്ടികളെയും സമാനമായാണ് താഴെ എത്തിച്ചത്. മുകളിലെ നിലയിൽ നിന്നും തീയും പുകയും ഉയരുന്നതും വീഡിയോയിൽ കാണുന്നുണ്ട്. 30 മീറ്റർ ഉയരത്തിൽ നിന്നാണ് രണ്ട് കുട്ടികളെയും താഴെ എത്തിച്ചത്.

   തീ പിടിച്ച കെട്ടിടത്തിന് എതിർവശത്തായി നിൽക്കുന്ന കെട്ടിടത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. സംഭവത്തിൻ്റെ വിശദ വിവരങ്ങളും വീഡിയോക്ക് താഴെയുള്ള വിവരണത്തിൽ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ റഷ്യയിലെ കൊസ്റ്റോർമ എന്ന നഗരത്തിലാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്.

   കുട്ടികളെ യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അഗ്നിശമനാ സംഘം സ്ഥലത്ത് എത്തുകയും തീ ആളിപ്പടരുന്നത് നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. കൃത്യസമയത്ത് സാഹസികമായി കുട്ടികളെ രക്ഷപ്പെടുത്തിയ യുവാക്കൾക്ക് ധീരതക്കുള്ള ആവാർഡ് നൽകുന്നതിനായി ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.   ജൂൺ 13 ന് അപ്ലോഡ് ചെയ്ത വീഡിയോക്ക് 14,000 ത്തിൽ അധികം കാഴ്ച്ചക്കാരെയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. നിരവധി ആളുകൾ യുവാക്കളുടെ ധീരമായ നടപടിയെ അഭിനന്ദിച്ച് രംഗത്ത് എത്തി. അനുകമ്പയും ധൈര്യവും ഉള്ള ഈ യുവാക്കൾ യഥാർത്ഥ ഹീറോകളാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികൾ തീർച്ചയായും ഭയപ്പെട്ടിരിക്കാം എന്നും എന്നാൽ ഇത്തരം ഒരു സാഹസത്തിന് മുതിർന്നില്ലാ എങ്കിൽ അവർ തീയിൽ അകപ്പെട്ടേനെയെന്ന് അർമാൻ എന്നയാൾ വീഡിയോക്ക് താഴെ കുറിച്ചു. മൂന്ന് പേരെ താങ്ങാനുളള ശേഷി 12 ഇഞ്ചിന്റെ പൈപ്പിന് ഉണ്ടാകുമോ എന്നായിരുന്നു മറ്റൊരാളുടെ സംശയം. പൈപ്പ് തകർന്നെങ്കിൽ എല്ലാവരും അകപ്പെടത്തിൽ പെട്ടേനെയെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

   Also Read- വീടില്ലാത്ത കോടീശ്വരനാവാൻ ഇലോൺ മസ്ക്; സാൻഫ്രാൻസിസ്കോയിലെ അവസാനത്തെ വീടും വിൽക്കുന്നു

   അതേ സമയം കൺമുന്നിൽ അപകടം നടക്കുമ്പോൾ വീഡിയോ ചിത്രീകരിച്ചതിനെതിരെയും വിമർശനം ഉയർന്നു. വീഡിയോ എടുക്കുന്നതിന് പകരം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാവുക ആയിരുന്ന ഇവർ ചെയ്യേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടവരും ധാരാളമാണ്.
   Published by:Rajesh V
   First published:
   )}