നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Apple Watch | ഓര്‍ഡര്‍ ചെയ്തത് 40,000 രൂപയുടെ ആപ്പിള്‍ വാച്ച്; നടന് ലഭിച്ചത് കല്ല്

    Apple Watch | ഓര്‍ഡര്‍ ചെയ്തത് 40,000 രൂപയുടെ ആപ്പിള്‍ വാച്ച്; നടന് ലഭിച്ചത് കല്ല്

    44 എംഎം ആപ്പിള്‍ വാച്ച് സീരീസ് 6 ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്.

    • Share this:
      ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പലപ്പോഴും കല്ലും സോപ്പും എല്ലാം കിട്ടുന്നത് നമ്മള്‍ വാര്‍ത്തകളിലൂടെ അറിയാറുണ്ട്. ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ പരിചിതമാണ്. എന്നാല്‍ സമാനമായ തട്ടിപ്പുകള്‍ വിദേശത്തും നടക്കുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

      ബ്രസീലിലാണ് ഇത്തരമൊരു തട്ടിപ്പ് നടന്നത്. തട്ടിപ്പിനിരയായത് ജനപ്രിയ നടനും. ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റഫോമില്‍ നിന്ന് ആപ്പിള്‍ വാച്ച് 6 ഓര്‍ഡര്‍ ചെയ്ത നടന് ലഭിച്ചത് ഒരു കല്ലാണ്. ബ്രസീലിയന്‍ നടനായ മുരിലോ ബെനിസിയോ റീട്ടെയിലര്‍ കാരിഫോറില്‍ നിന്ന് 44 എംഎം ആപ്പിള്‍ വാച്ച് സീരീസ് 6 ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്.

      12 ദിവസങ്ങള്‍ക്ക് ശേഷം ഓര്‍ഡര്‍ വീട്ടിലേക്ക് എത്തി. എന്നാല്‍ ആപ്പിള്‍ വാച്ചിന്റെ പാക്കില്‍ ലഭിച്ചത് ഒരു കല്ലാണ്. ആപ്പിള്‍ വാച്ച് 6ന് ഏകദേശം 530 ഡോളര്‍(ഏകദേശം 40,000 രൂപ) ആണ് നടന്‍ നല്‍കിയത്. ഓര്‍ഡര്‍ ലഭിച്ച് ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പരാതിപ്പെട്ടത്.

      അതുകൊണ്ട് പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബ്രസീലിയന്‍ നടന്‍ കമ്പനിക്കെതിരെ കേസ് കൊടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


      Viral | സിലബസില്‍ ക്യാഷ് പ്രൈസ് സൂചന ഒളിപ്പിച്ച് അധ്യാപകന്‍; കണ്ടെത്തുന്നവര്‍ക്ക് പണം സ്വന്തമാക്കാം

      ലോകമെമ്പാടുമുള്ള അധ്യാപകര്‍ (Professor) തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നേടാനും പഠനം രസകരമാക്കാനും നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനുമുള്ള ശ്രമത്തിലാണ്. യുഎസിലെ ഒരു സര്‍വ്വകലാശാലയിലെ അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ ശരിയായി പഠിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു അസാധാരണ പരീക്ഷണമാണ് നടത്തിയത്. പഠനം ഒന്നുകൂടി മെച്ചപ്പെടുത്തുന്നതിനായി, യൂണിവേഴ്‌സിറ്റി ഓഫ് ടെന്നസിയില്‍ നിന്നുള്ള ഒരു സംഗീത പ്രൊഫസറായ മിസ്റ്റര്‍ കെനിയോണ്‍ വില്‍സണ്‍ (Kenyon Wilson), 50 ഡോളര്‍ ക്യാഷ് പ്രൈസ് (50 dollar cash price) അതായത് 3800 രൂപ കണ്ടെത്താനായി ഒരു ലോക്കറില്‍ (locker) പണം ഒളിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ക്ലൂ (clue) നല്‍കി.

      ''ലോക്കര്‍ നമ്പറായ 147; മറ്റ് നമ്പറുകളായ 115, 125, 135'' എന്നിവ മ്യൂസിക് സെമിനാര്‍ ക്ലാസ് സിലബസില്‍ എഴുതി ചേർത്ത സൂചനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ലോക്കര്‍ നമ്പറും സമ്മാനം ഒളിപ്പിച്ച ലോക്കറിലേക്കുള്ള പാസ്‌കോഡുമാണ് സൂചിപ്പിക്കുന്നത്. ശരിയായ നമ്പർ കണ്ടെത്തുന്ന വിജയിക്ക് ലോക്കർ തുറന്ന് 50 ഡോളറിന്റെ നോട്ട് എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ലോക്കറില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു, ''അഭിനന്ദനങ്ങള്‍! ഇത് ആരാണ് കണ്ടെത്തിയതെന്ന് എനിക്കറിയാന്‍ ദയവായി നിങ്ങളുടെ പേരും തീയതിയും നല്‍കുക'' എന്നായിരുന്നു സന്ദേശം.

      എന്നാല്‍, 70 ല്‍ കൂടുതല്‍ പേരുള്ള ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിക്കും 50 ഡോളര്‍ നോട്ട് കൈപ്പറ്റാന്‍ കഴിഞ്ഞില്ല, കാരണം അവര്‍ സിലബസ് വേണ്ടത്ര പഠിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ സിലബസിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ നന്നായി വായിക്കുന്ന വിദ്യാര്‍ത്ഥിക്ക് പ്രതിഫലം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

      ഒരു സെമസ്റ്റര്‍ നീണ്ട പരീക്ഷണത്തെക്കുറിച്ച് വില്‍സണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. 'ഇന്ന് ഞാന്‍ ആർക്കും അവകാശിയാകാത്ത ആ നിധി വീണ്ടെടുത്തു'' എന്ന് കുറിച്ച് വില്‍സണ്‍ ഫേസ്ബുക്കില്‍ തുടര്‍ന്നു. ലോക്കറിന്റെ ചിത്രത്തിനൊപ്പം 50 ഡോളറിന്റെ നോട്ടും ഫേസ്ബുക്കിൽ പങ്കുവച്ചു. ചിത്രം ട്വിറ്ററില്‍ റീപോസ്റ്റ് ചെയ്യുകയും ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലാകുകയും 1 ലക്ഷത്തിലധികം ലൈക്കുകളും 13000ഓളം റീട്വീറ്റുകളും നേടുകയും ചെയ്തു.
      ഒളിച്ചു വെച്ചിരിക്കുന്ന പ്രതിഫലം കണ്ടെത്താന്‍ തന്റെ വിദ്യാര്‍ത്ഥികളുടെ കഴിവില്ലായ്മയില്‍ നിരാശനായ വില്‍സണ്‍, പണം കണ്ടെത്തുന്ന വിദ്യാര്‍ത്ഥിക്ക് ഒരു അഭിനന്ദന സന്ദേശം നൽകി കൊണ്ട് പോസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ കൂടുതല്‍ സന്തോഷിക്കുമായിരുന്നുവെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളും സംഭവത്തില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. അടുത്ത സെമസ്റ്ററില്‍ അധ്യാപകൻ എന്ത് സർപ്രൈസ് ഒരുക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
      Published by:Jayesh Krishnan
      First published: