• HOME
 • »
 • NEWS
 • »
 • buzz
 • »
 • Jaguar | സ്‌കൂള്‍ ടോയ്‌ലറ്റില്‍ കടുവ; ഭയന്നുവിറച്ച് വിദ്യാര്‍ത്ഥി; അധികൃതരെത്തി കാട്ടിലേക്കയച്ചു

Jaguar | സ്‌കൂള്‍ ടോയ്‌ലറ്റില്‍ കടുവ; ഭയന്നുവിറച്ച് വിദ്യാര്‍ത്ഥി; അധികൃതരെത്തി കാട്ടിലേക്കയച്ചു

ടോയ്‌ലറ്റിനുള്ളിലേക്ക് പോകുമ്പോള്‍ അവന്‍ ഒരിക്കലും കരുതിക്കാണില്ല ഇങ്ങനെ ഒരാള്‍ അകത്തിരിക്കുന്നുണ്ടാവുമെന്ന്.

 • Share this:
  ബ്രസീലിലെ ഒരു സ്‌കൂളിലെ ടോയ്‌ലറ്റില്‍ (school toilet) കടുവയെ കണ്ടെത്തി. നോവ ലിമയിലെ ഒരു വിദ്യാര്‍ത്ഥിയാണ് ശുചിമുറിയില്‍ കടുവയെ (jaguar) കണ്ടത്. ബാത്‌റൂമിന്റെ ഡ്രെയിന്‍ പൈപ്പിലൂടെയാണ് (drainpipe) കടുവ അകത്തേക്ക് കയറിയതെന്ന് ന്യൂയോര്‍ക്ക് പുട്ട് അപ് റിപ്പോര്‍ട്ട് ചെയ്തു. ഡേവിഡ് മിഗുവേല്‍ എന്ന 9 വയസ്സുകാരനാണ് ഈ കാഴ്ച കണ്ട് പരിഭ്രാന്തനായത്. ടോയ്‌ലറ്റിനുള്ളിലേക്ക് പോകുമ്പോള്‍ അവന്‍ ഒരിക്കലും കരുതിക്കാണില്ല ഇങ്ങനെ ഒരാള്‍ അകത്തിരിക്കുന്നുണ്ടാവുമെന്ന്.

  കടുവയെ കണ്ട ഡേവിഡ് സ്തംബ്ദനായി പോയതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ''ഞാന്‍ ഒരു ജെല്ലി പോലെ വിറയ്ക്കുകയായിരുന്നു. അത് ഗര്‍ജിച്ചപ്പോള്‍ എന്റെ ഹൃദയം ഏതാണ്ട് നിലച്ചു,'' ഡേവിഡ് മാധ്യമങ്ങളോട് പറഞ്ഞു. ഭയന്നുവിറച്ച ഡേവിഡ് നേരെ പോയത് തന്റെ പിതാവ് റോഡ്രിഗോ അല്‍മേഡയുടെ അടുത്തേക്കാണ്. കണ്ട കാര്യങ്ങളെല്ലാം അവന്‍ പിതാവിനോട് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ അതൊരു കാട്ടു നായ ആയിരിക്കുമെന്നാണ് റോഡ്രിഗോ കരുതിയത്. പിന്നീട് കാഴ്ച നേരിട്ട് കണ്ടതോടെ റോഡ്രിഗോയും പരിഭ്രാന്തനായി.

  സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രാദേശിക അധികൃതര്‍ സ്‌കൂളിലെത്തി കടുവയെ രക്ഷപ്പെടുത്തി. ബ്രസീലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് റിന്യൂവബിള്‍ നാച്ചുറല്‍ റിസോഴ്‌സസ്(IBAMA) ആണ് ഇത് ഒരു പെണ്‍ കടുവയാണെന്ന് തിരിച്ചറിഞ്ഞത്. അധികൃതര്‍ കടുവയെ സുരക്ഷിതമായി കാട്ടിലേക്കയച്ചു.

  വനനശീകരണം മൂലം മൃഗങ്ങളുടെ ആവാസവ്യവസ്ഥകള്‍ നശിച്ചുവെന്നും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാകുന്നുവെന്നും രക്ഷാപ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടായിരുന്ന വെറ്റിനറി ഡോക്ടര്‍ മാര്‍ക്കോസ് മൗറോ പറഞ്ഞു. നഗരങ്ങളിലെ വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങള്‍ എത്തുന്നതിന് കാട്ടുതീയും പ്രധാന കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടാന്‍ മൃഗങ്ങള്‍ പലപ്പോഴും പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കടന്ന് മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ പതിയിരിക്കുന്നതായും ഡോക്ടര്‍ പറഞ്ഞു.

  പുള്ളിപ്പുലികളെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഒരു കഥ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പശ്ചിമ ബംഗാളിലെ ചുവാപാരയില്‍ നിന്നുള്ള ചുംബാരി തേയിലത്തോട്ടത്തില്‍ അകപ്പെട്ടുപോയ രണ്ട് പുലിക്കുട്ടികളുടെ കഥയായിരുന്നു അത്. തോട്ടത്തിലെ തൊഴിലാളികളാണ് ഒരു അഴുക്കുചാലില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടത്. ബുക്‌സ വനത്തോട് ചേര്‍ന്നാണ് ചുബാരി തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് ഗ്രാമവാസികളും തേയിലത്തോട്ടത്തിലെ ഉദ്യോഗസ്ഥരും ജോലി നിര്‍ത്തിവെയ്ക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ഗ്രാമവാസികളോട് പറഞ്ഞു. അതിനു പിന്നാലെ അമ്മപുലി അവിടെയെത്തി രണ്ട് കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം നല്‍കി. ഭക്ഷണം നല്‍കിയ ശേഷം പതുക്കെ കുട്ടികളെ കാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

  ഒരു കടുവക്കുട്ടിയെ നാട്ടുകാര്‍ കല്ലെറിയുന്ന വീഡിയോ ഒരു ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. വനംവകുപ്പ് ജീവനക്കാര്‍ എത്തിയാണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.

  link: https://www.news18.com/news/buzz/brazilian-boy-left-trembling-like-jelly-after-spotting-growling-jaguar-in-school-toilet-5243173.html
  Published by:Sarath Mohanan
  First published: