• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബ്രസീലിയൻ പ്രഥമ വനിത വളർത്തുനായയെ രക്ഷിക്കാൻ തടാകത്തിൽ ചാടി!


Updated: May 10, 2018, 4:19 PM IST
ബ്രസീലിയൻ പ്രഥമ വനിത വളർത്തുനായയെ രക്ഷിക്കാൻ തടാകത്തിൽ ചാടി!

Updated: May 10, 2018, 4:19 PM IST
റിയോ ഡി ജനീറോ: മുൻ ബ്രസീലിയൻ സുന്ദരിയും പ്രഥമ വനിതയുമായ മാഴ്സെല ടെമർ കാട്ടിയ സാഹസമാണ് ഇപ്പോൾ വാർത്തയാകുന്നത്. ജീവനേക്കാൾ സ്നേഹിച്ച് വളർത്തുന്ന സ്വന്തം നായ തടാകത്തിൽ വീണാൽ എങ്ങനെ സഹിക്കാനാകും. ജീവൻ പോയാലും അതിനെ രക്ഷിച്ചേ മതിയാകൂ. അത്തരമൊരു സാഹസമാണ് മാഴ്സെല ടെമർ കാട്ടിയത്. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലെ കൃത്രിമ തടാകത്തിലാണ് മാഴ്സെലയുടെ വളർത്തുനായയായ പികോളി അകപ്പെട്ടത്. തിരിച്ചുകയറാനാകാതെ പികോളി കഷ്ടപ്പെടുന്നതു കണ്ട മാഴ്സെല മറ്റൊന്നും ആലോചിക്കാതെ തടാകത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ഏതായാലും പികോളിയെയുംകൊണ്ടാണ് മാഴ്സെല കരയിൽ തിരിച്ചെത്തിയത്. സംഭവം നടന്നത് കുറച്ചുദിവസം മുമ്പാണെങ്കിലും ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസം ബ്രസീലിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറയെ മാഴ്സെലയുടെ ധീരകഥകളായിരുന്നു. ബ്രസീലിയൻ സൌന്ദര്യമൽസരത്തിൽ വിജയിച്ചിട്ടുള്ള മാഴ്സെലയ്ക്ക് ലോകത്തെ പ്രഥമ വനിതകളിൽ ഏറ്റവും സൌന്ദര്യമുള്ള സ്ത്രീയെന്ന വിശേഷണവുമുണ്ട്.
First published: May 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍