ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് നിമിഷങ്ങള്‍ കൊണ്ടാണ്. മക്കള്‍ക്ക് അച്ഛനമ്മമാരോടുള്ള സ്നേഹവും കരുതലും പല ചിത്രങ്ങളിലൂടെയും വൂഡിയോ ദൃശ്യങ്ങളിലൂടേയും നമ്മല് ദിനം പ്രതി കാണുന്നതുമാണ്. ഇപ്പോഴിതാ അത്തരത്തില്‍ വാക്സിന് എടുക്കുന്നതിനായി വൃദ്ധനായ അച്ഛനെ ചുമന്നുകൊണ്ട് ആറ് മണിക്കൂറോളം നടക്കുന്ന ഒരു ചെറുപ്പകാരന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.
ബ്രസീലിലെ ആമസോണ്‍ വന മേഖലയില്‍ ജീവിക്കുന്ന ടാവി എന്ന 24 കാരനാണ് തന്റെ 67കാരനായ അച്ഛനെയും ചുമന്ന് വാക്സിന് സെന്ററിലേക്ക് ആറ് മണിക്കൂറോളം നന്നത്. വാഹു എന്നാണ് പിതാവിന്റെ പേര്.
2021 ജനുവരിയില്‍ ബ്രസീലില്‍ കോവിഡ് -19 വാക്സിനേഷന് കാമ്പെയ്നിന്റെ തുടക്കത്തില്‍ എടുത്തതാണ് ഈ ചിത്രം.
എറിക് ജെന്നിംഗ്സ് സിമോസ് എന്ന ഡോക്ടറാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള മനോഹരമായ ബന്ധത്തെ ഈ ചിത്രം കാണിക്കുന്നുവെന്നും ഡോ സിമോസ് ബിബിസി ന്യൂസ് ബ്രസീലിനോട് പറഞ്ഞു.
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു സന്തോഷവും സ്നേഹവും ചൂണ്ടിക്കാട്ടുന്നതാണ് ഈ ചിത്രമെന്നാണ് ഡോ സിമോസ് പറഞ്ഞത്. വാഹു അന്ധനാണെന്നും മൂത്രാശയവുമായി ബന്ധപ്പെട്ട ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇദ്ദേഹത്തിനുണ്ടെന്നും എറിക് ജെന്നിംഗ്സ് കൂട്ടിച്ചേര്‍ത്തു.
നിരവധി പേരാണ് ഈ ചിത്രം സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
പറന്നുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന മാന്‍; ചാട്ടം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ, വീഡിയോഇര തേടി എത്തുന്ന ചീറ്റയുടെ പിടിയില്‍ വീഴാതെ കുതിച്ചു പായുന്ന മാനിന്റെ (Deer) ദൃശ്യങ്ങള്‍ നാം നിരവധി കണ്ടിട്ടുണ്ടാകും. ചീറ്റയില്‍ നിന്നും മാന്‍ അപൂര്‍വ്വമായെങ്കിലും രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആശ്വാസവും തോന്നാറുണ്ട്. ഇപ്പോഴിതാ ശത്രുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ എന്ന ഭാവത്തില്‍ സര്‍വ്വശക്തിയുമെടുത്ത് കുതിച്ചു ചാടുന്ന ഒരു മാനിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
വൈല്ഡ്ലെന്സ് ഇക്കോ ഫൗണ്ടേഷന്' എന്ന ഹാന്‍ഡില്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് (video) വളരെ പെട്ടെന്ന് തന്നെ വൈറലായി(Viral) മാറിയത്. തികച്ചും അമ്പരപ്പോടെയാണ് ആളുകള്‍ വീഡിയോ കണ്ടത്.
'ഒരു പുഴയുടെ അരികില്‍ നിന്ന് അതിവേഗത്തില്‍ പാഞ്ഞു വരികയാണ് മാന്‍. മണ്പാതയില് എത്തുമ്പോള്‍ മറുവശത്തേയ്ക്ക് മാന്‍ കുതിച്ചു ചാടുന്നതാണ് വീഡിയോയില്‍ കാണുന്നത്. കണ്ടാല്‍ ശരിക്കും ഒരു പക്ഷി പറക്കുന്നത് പോലെ തന്നെയായിരുന്നു ഈ മാനിന്റെ കുതിപ്പ്.
മാനിന്റെ ഈ 'പറക്കല്‍' കണ്ടാല്‍ അത് സുരക്ഷിതമായി നിലത്തിറങ്ങുമോ എന്ന് വരെ നമുക്ക് സംശയം തോന്നിയേക്കാം. എന്നാല്‍, അത് സുരക്ഷിതമായി താഴെ ഇറങ്ങി എന്ന് മാത്രമല്ല, അപ്പുറത്തേക്ക് കൂളായി നടക്കുന്നതും കാണാം. 'ആന്‍ഡ് ദ ?ഗോള്‍ഡ് മെഡല്‍ ഫോര്‍ ലോം?ഗ് ആന്‍ഡ് ഹൈജംപ് ?ഗോസ് ടു' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.