• HOME
  • »
  • NEWS
  • »
  • buzz
  • »
  • കക്ഷത്തിൽ നിന്ന് മുലപ്പാൽ തെറിപ്പിച്ച് ടിക് ടോക്കർ അമ്മ; വിചിത്രമായ വീഡിയോ വൈറൽ

കക്ഷത്തിൽ നിന്ന് മുലപ്പാൽ തെറിപ്പിച്ച് ടിക് ടോക്കർ അമ്മ; വിചിത്രമായ വീഡിയോ വൈറൽ

ഒരു വൈറൽ പോസ്റ്റിന് മറുപടിയായാണ് മുലപ്പാൽ തെറിപ്പിക്കുന്ന വീഡിയോയുമായി മൂന്നു മക്കളുടെ അമ്മയായ യുവതി രംഗത്തെത്തിയത്.

breast milk

breast milk

  • Share this:
    കക്ഷത്തിൽ നിന്ന് മുലപ്പാൽ തെറിപ്പിക്കുന്ന അമ്മയുടെ വീഡിയോ ടിക് ടോക്കിൽ വൈറലാകുന്നു. മിനസോട്ടക്കാരിയായ അമ്മ തന്നെയാണ് കക്ഷത്തിൽ നിന്ന് പാൽ തെറിപ്പിക്കുന്ന വീഡിയോ ടിക് ടോക്കിലൂടെ ഷെയർ ചെയ്തത്. @ollieoooop എന്ന ടിക് ടോക്ക് അക്കൌണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

    ശരീരത്തിലെ ‘വിചിത്രമായ കാര്യങ്ങൾ’ ഷെയർ ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടുകൊണ്ട് @ themeg_94 എന്ന ടിക് ടോക്ക് ഐഡിയിൽ നിന്നുള്ള വൈറൽ പോസ്റ്റിന് മറുപടിയായാണ് മുലപ്പാൽ തെറിപ്പിക്കുന്ന വീഡിയോയുമായി മൂന്നു മക്കളുടെ അമ്മയായ യുവതി രംഗത്തെത്തിയത്.

    You May Also Like- മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വീണ്ടും വൈറൽ

    അതിശയിപ്പിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അനേകം ആളുകൾ ഈ വീഡിയോ കാണുകയും ഇതേ കഴിവുള്ള നിരവധി യുവതികൾ വീഡിയോയ്ക്ക് താഴെ അഭിപ്രായം പങ്കിടുകയും ചെയ്തു. വീഡിയോയെ പറ്റി ചെറിയ ഒരു വിശദീകരണം നൽകിയ ശേഷമാണ് യുവതി വീഡിയോ പങ്കുവച്ചത്.

    You May Also Like- ‘എല്ലാവരും ദൈവത്തിന്റെ സന്തതികൾ’; അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് മുസ്ലിം വ്യാപാരി

    'പിറ്റീസ്' എന്ന ശരീരത്തിലെ ഒരു പ്രതിഭാസത്തെക്കുറിച്ച് യുവതി വീഡിയോയിൽ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് ശരീരത്തിൽ സംഭവിക്കാവുന്ന ഒരു പ്രതിഭാസമാണിത്.

    മുലപ്പാൽ കക്ഷങ്ങളിൽ കെട്ടി കിടന്ന് വീക്കമുണ്ടാകുന്നതു വഴിയാണ് കക്ഷത്തിൽ നിന്ന് പാൽ പുറത്തേയ്ക്ക് വരുന്നത്. തന്റെ ശരീരത്തിലുള്ള ഈ പ്രതിഭാസം മറ്റാർക്കും അറിയില്ലെന്നും മൂന്ന് മക്കളുടെ അമ്മയായ യുവതി പറഞ്ഞു.

    You May Also Like- ഉഗ്ര വിഷമുള്ള പാമ്പിൽനിന്ന് രണ്ടു കുഞ്ഞുങ്ങളെ രക്ഷിച്ച ശേഷം പൂച്ച മരണത്തിന് കീഴടങ്ങി

    തുടർന്ന്, തന്റെ കക്ഷങ്ങളിൽ നിന്ന് പാൽ പുറത്തേയ്ക്ക് തെറിപ്പിക്കാൻ കഴിയുമെന്ന് യുവതി പറഞ്ഞു. ഇത് തെളിയിക്കാനായി യുവതി ക്യാമറയ്ക്ക് അഭിമുഖമായി ഇരുന്ന് കക്ഷത്തിൽ ഞെക്കി പാൽ പുറത്തേയ്ക്ക് തെറിപ്പിച്ചു. പാൽ പുറത്തേയ്ക്ക് വരുന്നത് ഫോളോവേഴ്സിനെ വ്യക്തമായി കാണിക്കുന്നതിനായി യുവതി സ്ലോ മോഷനിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

    Watch Video Here



    You may also like:വീട്ടിൽ വളർത്തിയ ഉഗ്രവിഷമുള്ള പാമ്പ് പുറത്തുചാടി; പത്ത് അപാർട്മെന്റുകൾ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം

    ഈ വീഡിയോ ആദ്യമായി ജനുവരിയിലാണ് പുറത്തു വിട്ടതെങ്കിലും ഇപ്പോഴാണ് കൂടുതൽ ജനപ്രീതി നേടിയത്. മറ്റ് അമ്മമാരും അവരുടെ സമാന അനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്. പാൽ കൂടുതൽ ഉൽപാദിപ്പിക്കുമ്പോൾ താനും ഇതുപോലെ ചെയ്യാറുണ്ടെന്ന് മറ്റൊരു അമ്മ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
    Published by:Anuraj GR
    First published: