• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുന്നോട്ടു വച്ച കാല്‍ പിന്നോട്ടെടുക്കുന്ന പ്രകൃതക്കാരനല്ല; ഇതാദ്യമായി മുഖ്യമന്ത്രി ഊരിയ വാള്‍ ഉറയിലിട്ടു; ബ്രൂവറിയില്‍ പരിഹാസവുമായി ജയശങ്കര്‍


Updated: October 9, 2018, 8:39 PM IST
മുന്നോട്ടു വച്ച കാല്‍ പിന്നോട്ടെടുക്കുന്ന പ്രകൃതക്കാരനല്ല; ഇതാദ്യമായി മുഖ്യമന്ത്രി ഊരിയ വാള്‍ ഉറയിലിട്ടു; ബ്രൂവറിയില്‍ പരിഹാസവുമായി ജയശങ്കര്‍

Updated: October 9, 2018, 8:39 PM IST
തിരുവനന്തപുരം: ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. സാലറി ചലഞ്ച് ആയാലും. ശബരിമല ചലഞ്ച് ആയാലും മുന്നോട്ടു വച്ച കാല്‍ പിന്നോട്ടെടുക്കുന്ന പ്രകൃതക്കാരനല്ല, നമ്മുടെ മുഖ്യമന്ത്രി. ബ്രൂവറി ചലഞ്ചിലും അതു തന്നെ ആവര്‍ത്തിക്കും എന്നാണ് മാലോകരൊക്കെ കരുതിയത്. ദുഷ്പ്രചരണം തുടരവേ, ഇതാദ്യമായി മുഖ്യമന്ത്രി ഊരിയ വാള്‍ ഉറയിലിട്ടു. ബ്രൂവറി ചലഞ്ച് തല്ക്കാലം മരവിപ്പിച്ചു. ചട്ടലംഘനമോ അഴിമതിയോ ഉളളതുകൊണ്ടല്ല, പ്രളയാനന്തര പുനര്‍നിര്‍മാണ കാലത്ത് അപസ്വരങ്ങള്‍ ഒഴിവാക്കാന്‍ മാത്രമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

സാലറി ചലഞ്ച് ആയാലും. ശബരിമല ചലഞ്ച് ആയാലും മുന്നോട്ടു വച്ച കാല്‍ പിന്നോട്ടെടുക്കുന്ന പ്രകൃതക്കാരനല്ല, നമ്മുടെ മുഖ്യമന്ത്രി. കല്പന കല്ലേപ്പിളര്‍ക്കും. പ്രതിപക്ഷ നേതാവിനോട് പോയി പണി നോക്കാന്‍ പറയും; മാധ്യമ സിന്‍ഡിക്കേറ്റുകാരോട് കടക്കൂ പുറത്ത് എന്ന് ആക്രോശിക്കും.
Loading...

ബ്രൂവറി ചലഞ്ചിലും അതു തന്നെ ആവര്‍ത്തിക്കും എന്നാണ് മാലോകരൊക്കെ കരുതിയത്. കര്‍ണാടക, തമിഴ്‌നാട് ലോബിയുടെ കുത്തക തകര്‍ക്കാനും മദ്യോല്പാദന രംഗത്ത് സ്വയംപര്യാപ്തത ഉറപ്പാക്കാനും വേറെ വഴിയില്ല; അബ്കാരി നിയമവും ചട്ടങ്ങളും കീഴ്വഴക്കവും പാലിച്ച്, ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപിത നയത്തിന് തികച്ചും അനുസൃതമായിട്ടാണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിക്കുന്നതെന്ന് ബഹു എക്സൈസ് മന്ത്രി നെഞ്ചില്‍ കൈ വച്ചു പറഞ്ഞു. മൂന്നരക്കോടി മലയാളികളും അത് വിശ്വസിച്ചു.

മനോരമാദി മാധ്യമങ്ങളും രമേശ് ചെന്നിത്തലയും ദുഷ്പ്രചരണം തുടരവേ, ഇതാദ്യമായി മുഖ്യമന്ത്രി ഊരിയ വാള്‍ ഉറയിലിട്ടു. ബ്രൂവറി ചലഞ്ച് തല്ക്കാലം മരവിപ്പിച്ചു. ചട്ടലംഘനമോ അഴിമതിയോ ഉളളതുകൊണ്ടല്ല, പ്രളയാനന്തര പുനര്‍നിര്‍മാണ കാലത്ത് അപസ്വരങ്ങള്‍ ഒഴിവാക്കാന്‍ മാത്രം.

നവകേരള നിര്‍മ്മാണവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പും കഴിഞ്ഞ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും തിരിച്ചുവരും. അപ്പോഴും ഉണ്ടാവില്ല അഴിമതി.

First published: October 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍