നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വരൻ വധുവിന്റെ വേഷത്തിലും വധു വരന്റെ വേഷത്തിലും; ആന്ധ്രയിലെ വിചിത്ര വിവാഹാചാരം

  വരൻ വധുവിന്റെ വേഷത്തിലും വധു വരന്റെ വേഷത്തിലും; ആന്ധ്രയിലെ വിചിത്ര വിവാഹാചാരം

  വരൻ വധുവിന്റെ വേഷമണിഞ്ഞും വധു വരന്റെ വേഷത്തിലുമായാണ് വിവാഹ ചടങ്ങുകൾ നടന്നത്

  വിവാഹവേളയിലെ ചിത്രം

  വിവാഹവേളയിലെ ചിത്രം

  • Share this:
   സ്ത്രീ-പുരുഷ വേഷഭൂഷാദികളുമായി ബന്ധപ്പെട്ടുള്ള വാർപ്പുമാതൃകകളെ തകർത്തെറിയുന്നതാണ് ഈയടുത്ത് ആന്ധ്രപ്രദേശിൽ നടന്ന ഒരു വിവാഹം. വരൻ വധുവിന്റെ വേഷമണിഞ്ഞും വധു വരന്റെ വേഷത്തിലുമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. കൂടാതെ, ഇന്ത്യയിലെ സംസ്കാരങ്ങളും ചടങ്ങുകളും എത്ര വ്യത്യസ്തമാണ് എന്നതിലേക്കും സംഭവം വിരൽ ചൂണ്ടുന്നു.

   വെസ്റ്റ് ഗോദാവരി ജില്ലയിൽ ‘ഗണ്ണമണി’ എന്ന കുടുംബപ്പേരുള്ളവർക്കിടയിലാണ് വിവാഹാഘോഷങ്ങളുടെ ഭാഗമായി ഇത്തരം വസ്ത്രം ധരിക്കുന്ന ആചാരം നിലനിൽക്കുന്നത്. ചടങ്ങിന്റെ ഭാഗമായി വരൻ വധുവിന്റെ പട്ടുസാരിയും, മറ്റു ആഭരണങ്ങളും ധരിക്കുന്നു. അതേസമയം വധു ധരിക്കുന്നത് ഷർട്ടും, പാന്റും പുരുഷന്മാർ ധരിക്കാറുള്ളള കണ്ണടയുമൊക്കെയാണ്. കൂടാതെ പുരുഷന്റെ രൂപം ലഭിക്കാൻ ഹെയർസ്റ്റൈൽ പോലും ആണുങ്ങളെ പോലെയാക്കാൻ വധു ശ്രമിക്കാറുണ്ട്.

   വിവാഹം വസ്ത്രം ധരിച്ച ശേഷം ഇരുവരും ദൈവങ്ങൾക്കായി ഭക്ഷണം സമർപ്പിക്കുകയും ഒരു ആടിനെ ബലി നൽകുകയും ചെയ്യുന്നു. കൂടാതെ, കുലദേവത എന്ന കുടുംബ ദൈവത്തോട് പ്രത്യേക പ്രാർത്ഥനകളും അവർ സംഘടിപ്പിക്കാറുണ്ട്. വിവാഹത്തിന്റെ തലേ ദിവസം നടക്കുന്ന ഈ ചടങ്ങളിൽ കുടുംബാംഗങ്ങളും നാട്ടുകാരും ഏറെ ആവേശത്തോടെയാണ് പങ്കെടുക്കാറ്.

   ചടങ്ങ് നടക്കുന്ന വേദി പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും സദസ്സിൽ സംഗീതമൊരുക്കുകയും പതിവാണ്. ആചാരത്തെ കുറിച്ച് ചോദിച്ചപ്പോൾ ഗണ്ണമണി സമുദായത്തിലെ യുവാക്കാളും ഈ ആചാരം ഇഷ്ടപ്പെടുന്നുവെന്നാണ് മനസ്സിലാകുന്നത്. വരും തലമുറയിലേക്കും ഈ ആചാരം കൈമാറണമെന്നും അവർ അഭിപ്രായപ്പെടുന്നു.

   Also read: Kuruthi review | കുരുതി: പകയുടെയും വെറുപ്പിന്റെയും ആയുധമെഴുത്ത്

   വിചിത്ര ആചാരത്തിന് പിന്നിലെ കഥ

   ഗണ്ണമണി കുടുംബ തലവന്റെ ഓർമ്മയ്ക്കാണ് ഈ ആചാരം പുലർത്തിപ്പോരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാകടിയ രാജകുടുംബത്തിന്റെ രാഞ്ജിയായിരുന്ന രുദ്രാമ ദേവിയുടെ ആർമിയുടെ സുപ്രീം കമാന്ററായിരുന്നു ഇവരുടെ കുടുംബ തലവൻ. 1263 മുതൽ 1289 വരെ ഡെക്കാൻ പീഠഭൂമി ഭരിച്ചിരുന്നത് ദേവിയായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന വളരെ ചുരുക്കം വനിതാ ഭരണാധികാരികളിൽ പെട്ട ദേവി ആളുകൾ തന്നെ ഗൗരവത്തിലെടുക്കാൻ വേണ്ടി പുരുഷന്റെ വേഷം സ്വീകരിക്കുകയായിരുന്നത്രേ.

   അക്കാലത്ത് നടന്ന യുദ്ധങ്ങളിൽ സേനയിലെ നിരവധി പുരുഷന്മാർ മരണമടഞ്ഞതിനെ തുടർന്ന് പുരുഷ വേഷം ധരിച്ച സ്ത്രീകളെ സേനയിലേക്കെടുക്കാൻ രാജ്ഞി തീരുമാനിക്കുകയായിരുന്നു. ഈ പദ്ധതി വിജയിച്ചുവെന്നും കാകടിയകൾ യുദ്ധത്തിൽ ശത്രുക്കളെ പരാജയപ്പെടുത്തിയെന്നും ചരിത്രം പറയുന്നു. ഈ സംഭവത്തെ അനുസ്മരിക്കാൻ വേണ്ടിയാണ് കാകടിയകൾ പുതുതായി വിവാഹം ചെയ്യുന്നവർക്കിടയിലും ഇത്തരം ഒരാചാരം തുടങ്ങിയത്. ഇതുവഴി വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ കുടുംബ പിതാവും, അദ്ദേഹം പ്രതിനിധീകരിച്ച ഭരണകൂടവും നേടിയ ചരിത്ര വിജയത്തെ അവർ ഇപ്പോഴും സ്മരിക്കുന്നു.

   Summary: A groom in bride’s attire and a bride in groom’s – a marriage tradition from Andhra Pradesh not only shatters gender stereotypes but also highlights the delightful diversity of Indian cultural practices
   Published by:Meera Manu
   First published:
   )}