വിവാഹമണ്ഡപത്തിൽ കുട്ടികളെ പോലെ പരസ്പരം തല്ലുകൂടുന്ന വരനും വധുവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം ഒടുവിൽ കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു. ‘ദ ഗുഷ്തി’ (ബംഗാളി ഭാഷയിൽ കുടുംബം എന്ന് അർത്ഥം) എന്ന ഇൻസ്റ്റാഗ്രാം പേജിൽ ജൂലൈ 6 നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരനും വധുവും തമ്മിലുള്ള വാഗ്വാദമാണ് വിഡിയോയിൽ. ദീർഘവും സങ്കീർണ്ണവുമായ ചടങ്ങ് ദമ്പതികളെ അലോസരപ്പെടുത്തിയതാണോ അടിപിടിക്ക് കാരണമെന്ന് വ്യക്തമല്ല. വധു ഏതോ വിഷയത്തിൽ ചൂടാകുമ്പോൾ വരൻ പുഞ്ചിരിക്കുന്നത് വിഡിയോയിൽ കാണാം.
ബന്ധുക്കളും അതിഥികളും തിങ്ങിനിറഞ്ഞ മണ്ഡപത്തിലാണ് വധൂവരന്മാർ ഇരിക്കുന്നത്. പെട്ടെന്ന്, വധുവും വരനും പരസ്പരം കൈകൾ ഉയർത്തുന്നത് കാണാം. വരൻ അവളെ തടയാൻ കൈ പിടിച്ചപ്പോൾ, ഉടൻ തന്നെ വധു എഴുന്നേറ്റ് ഇടിക്കാൻ ശ്രമിക്കുന്നു. അടുത്തുണ്ടായിരുന്ന ബന്ധു വധുവിനെ തടയാൻ ഇടപെടുന്നതും കാണാം. ഇതിനിടെ അടിതെറ്റി വധുവും വരനും മണ്ഡപത്തിൽ നിന്ന് വീഴുന്നുതും ദൃശ്യങ്ങളിലുണ്ട്. വിവാഹ കർമങ്ങളുടെ ഭാഗമായി പൂജയും അഗ്നികുണ്ഡവും ഒരുക്കിയതിന് മുന്നിൽവെച്ചാണ് ഈ തമ്മില്‍ തല്ല്.
View this post on Instagram
വഴക്കിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. അതേസമയം, അടികൂടുന്ന സമയം മുഴുവൻ വരൻ പുഞ്ചിരിക്കുന്നത് കാണാം. ഇദ്ദേഹത്തിനെറ ഭാഗത്ത് നിന്നുണ്ടായ എന്തോ വീഴ്ചയാവാംസംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. ചടങ്ങിനിടെ എന്തിനാണ് വധൂവരന്മാർ പൂച്ചകളെയും നായ്ക്കളെയും പോലെ പോരടിക്കുന്നതെന്ന് കമന്റിൽ ചിലർ ചോദിക്കുന്നുണ്ട്. ഇതുവരെ 30ലക്ഷത്തിലധികം പേർ കണ്ട വിഡിയോക്ക് 71,000ത്തിലധികം ലൈക്കുകൾ ലഭിച്ചു.
English Summary: a video is making rounds on the internet, wherein a fierce fight broke out between bride and groom. Surely, long and complicated rituals can leave the two irritated and annoyed, but the couple in the video might have taken it a bit far. The video was posted by an Instagram page called The Gushti, which in Bengali means family, on July 6. In the video, the groom can be seen smiling, while the bride appears to be quite upset about something.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bride beaten Groom, Groom, Instagram, Viral video