വിവാഹ ദിവസം തന്നെ പരീക്ഷയും വന്നാല്‍ ആരായാലും ഒന്ന് ശങ്കിച്ചു പോകും. കല്യാണമോ ? പരീക്ഷയോ ? പക്ഷെ തിരുവനന്തപുരം നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാര്‍ഥിനി ശ്രീലക്ഷ്മി അനിലിന് അക്കാര്യത്തില്‍ ശങ്കയുണ്ടായില്ല. നിശ്ചയിച്ചുറപ്പിച്ച വിവാഹ ദിവസം തന്നെ പ്രാക്ടീക്കല്‍ പരീക്ഷ വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ശ്രീലക്ഷ്മി തീരുമാനിച്ചു. ആദ്യം പരീക്ഷ എന്നിട്ട് മതി കല്യാണം.
View this post on Instagram
വിവാഹത്തിനുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂ ചൂടി മണ്ഡപത്തിലേക്ക് പോകും മുന്‍പ് സാരിക്ക് മുകളില്‍ ലാബ് കോട്ട് ധരിച്ച് കൈയില്‍ സ്റ്റെതസ്കോപ്പുമായി ശ്രീലക്ഷ്മി നേരെ കോളേജിലേക്ക്. പോകും വഴി കാറിലിരുന്ന് അവസാനവട്ട സംശയ നിവാരണം. കല്യാണപെണ്ണിനെ പരീക്ഷാ ഹാളില്‍ കണ്ട സഹപാഠികള്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും നവവധുവിനെ കൈയ്യടികളോടെ അവര്‍ സ്വീകരിച്ചു.
View this post on Instagram
ഗ്രൂസ് ഗേള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട കല്യാണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതുവരെ 24 ലക്ഷം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. വിവാഹമായിരുന്നിട്ടും പരീക്ഷയ്ക്ക് മുന്‍ഗണന നല്കിയ വധുവിനെ അഭിനന്ദിച്ച് നിരവധി പേര് ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വിവാഹജീവിതത്തിന് ശേഷം കരിയര്‍ അവസാനിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ശ്രീലക്ഷ്മി മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.