കണ്ണട വയ്ക്കാതെ പത്രം വായിക്കാൻ കഴിയില്ല; വിവാഹത്തിന് തൊട്ടുമുമ്പ് വരനെ വേണ്ടെന്ന് വച്ച് വധു
കണ്ണട വയ്ക്കാതെ പത്രം വായിക്കാൻ കഴിയില്ല; വിവാഹത്തിന് തൊട്ടുമുമ്പ് വരനെ വേണ്ടെന്ന് വച്ച് വധു
കണ്ണടയില്ലാതെ വരന് പത്രം വായിക്കാൻ കഴിയില്ലെന്ന് കണ്ടതോടെയാണ് വധു വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചത്.
News18
Last Updated :
Share this:
കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ, വരനും വധുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹങ്ങൾ മുടങ്ങി പോകാറുണ്ട്. എന്നാൽ വളരെ വ്യത്യസ്ഥമായ ഒരു കാരണത്താൽ വിവാഹത്തിന് തൊട്ടുമുമ്പ് വരനെ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഓരിയ സ്വദേശിയായ യുവതി. കണ്ണടയില്ലാതെ വരന് പത്രം വായിക്കാൻ കഴിയില്ലെന്ന് കണ്ടതോടെയാണ് വധു വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചത്.
ജമൽപൂർ ഗ്രാമത്തിലെ സദാർ കൊത്വാലി മേഖലയിലുള്ള അർജുൻ സിംഗിൻ്റെ മകൾ അർച്ചനയും ബൻസി ഗ്രാമത്തിൽ നിന്നുള്ള ശിവയും തമ്മിലാണ് വിവാഹമാണ് മണ്ഡപം വരെ എത്തിയ ശേഷം മുടങ്ങിയത്. നല്ല വിദ്യാഭ്യാസം ഉണ്ടെന്ന കാരണത്താലാണ് ശിവയുമായുള്ള വിവാഹത്തിന് അർച്ചനയുടെ കുടുംബം തയ്യാറായത്. വിവാഹത്തിന് മുമ്പുള്ള “ഷഗുൻ” എന്ന ചടങ്ങ് നടത്തുകയും വരന് ഒരു മോട്ടോർ ബൈക്ക് വധുവിൻ്റെ കുടുംബം സമ്മാനമായി നൽകുകയും ചെയ്തിരുന്നു.
എന്നാൽ വിവാഹ ദിവസമാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് എന്ന് അർച്ചനയുടെ പിതാവ് അർജുൻ സിംഗ് ന്യൂസ് 18 നോട് പറഞ്ഞു. ജൂൺ 20ന് വിവാഹ ചടങ്ങുകൾക്കായി വരൻ്റെ വീട്ടുകാർ എത്തിയപ്പോൾ വരൻ ശിവം എപ്പോഴും കണ്ണട ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ വധുവുൾപ്പടെയുള്ള വീട്ടുകാർക്ക് വരന് കാഴ്ച്ചക്കുറവ് ഉണ്ടോ എന്ന സംശയം ഉണ്ടായി. തുടർന്നാണ് പെൺ വീട്ടുകാർ കണ്ണട ഉപയോഗിക്കാതെ ഹിന്ദി പത്രം വായിക്കാൻ വരനോട് അവശ്യപ്പെട്ടത്. കണ്ണട വയ്ക്കാതെ ശരിയായി കാഴ്ച്ച വരന് ലഭിക്കില്ലെന്ന് ഇതിലൂടെ വധുവിന് ബോധ്യപ്പെട്ടു. തുടർന്നാണ് കാഴ്ച്ചക്കുറവുള്ളയാളെ ഭർത്താവായി സ്വീകരിക്കാൻ കഴിയില്ലെന്ന് യുവതി നിലപാട് എടുത്തത്. വധുവിൻ്റെ തീരുമാനം പെൺ വീട്ടുകാർ ഒന്നടങ്കം അംഗീകരിക്കുകയും വിവാഹത്തിൽ നിന്ന് ഒഴിയുകയും ചെയ്തു.
വരൻ്റെ വീട്ടുകാർക്ക് എതിരെ പൊലീസ് കേസും പെൺ വീട്ടുകാർ നൽകിയിട്ടുണ്ട്. വരന് സ്ത്രീ ധനമായി നൽകിയ പണവും മോട്ടോർ ബൈക്കും തിരികെ നൽകണം എന്നും ഇതു വരെ വന്ന എല്ലാ ചെലവുകൾക്കും നഷ്ടപരിഹാരം നൽകണം എന്നും പെൺവീട്ടുകാർ പറഞ്ഞു. എന്നാൽ വരൻ്റെ വീട്ടുകാർ ഇതിന് തയ്യാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവാഹ ചടങ്ങുകൾക്ക് ഇടയിലുള്ള നാടകീയ സംഭവങ്ങൾ അടുത്ത കാലത്തായി പതിവാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ജാൻപൂർ ജില്ലയിൽ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ വധു വരൻ്റെ കരണത്തടിച്ച സംഭവം ഉണ്ടായിരുന്നു.വിവാഹത്തിന് ശേഷം വധു വരൻ്റെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് വധു വരൻ്റെ കരണത്തടിച്ചത്. പിന്നാലെ വിവാഹ വസ്ത്രങ്ങൾ അഴിച്ച് വച്ച് സാധാരണ വേഷത്തിൽ വധു തിരികെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വരൻ മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയാണ് വധു വരൻ്റെ കരണത്തടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.