• HOME
  • »
  • NEWS
  • »
  • buzz
  • »
  • കല്യാണ ചെക്കന്‍ നല്‍കിയ 10000 രൂപയുടെ 'ലെഹങ്ക' ഇഷ്ടപ്പെട്ടില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

കല്യാണ ചെക്കന്‍ നല്‍കിയ 10000 രൂപയുടെ 'ലെഹങ്ക' ഇഷ്ടപ്പെട്ടില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

വരന്‍റെ കുടുംബം നല്‍കിയ ലെഹങ്ക വിലകുറഞ്ഞതും ഗുണമേന്മയില്ലാത്തുമാണെന്ന കാരണം പറഞ്ഞാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. 

  • Last Updated :
  • Share this:
    വിവാഹത്തിന് അണിയാന്‍ വരന്‍റെ വീട്ടുകാര്‍ നല്‍കിയ 10000 രൂപയുടെ ലെഹങ്ക ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തരാഖണ്ഡിലെ ഹല്‍ധ്വനിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരന്‍റെ കുടുംബം നല്‍കിയ ലെഹങ്ക വിലകുറഞ്ഞതും ഗുണമേന്മയില്ലാത്തുമാണെന്ന കാരണം പറഞ്ഞാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

    വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഭാവി മരുമകള്‍ക്കായി വരന്‍റെ അച്ഛനാണ് ലക്‌നൗവില്‍ നിന്ന് ലെഹങ്ക ഓര്‍ഡര്‍ ചെയ്ത് വരുത്തിയത്. തുടര്‍ന്ന് ഇത് വധുവിന്‍റെ വീട്ടിലേക്ക് അയച്ചുകൊടുക്കുയുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂണിലായിരുന്നു അല്‍മോറ സ്വദേശിയായ യുവാവുമായുള്ള യുവതിയുടെ വിവാഹ നിശ്ചയം നടന്നത്.

    നവംബര്‍ അഞ്ചിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. സംഭവം വഷളായതിനെ  തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. ഇവരെ സമാധാനിപ്പിച്ച് തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ ക്ഷണക്കത്ത് ഉള്‍പ്പെടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ വേളയിലാണ് വധു പിന്മാറിയത്.

    ഇതിന് പിന്നാലെ വരന്‍റെ വീട്ടുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയും  വധുവിന്‍റെ വീട്ടുകാര്‍ പണം കൈമാറിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
    Published by:Arun krishna
    First published: