നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വരനെ ഇഷ്ടമായില്ല; വിവാഹത്തിന് തൊട്ടുമുമ്പ് പൊലീസിനെ വിളിച്ച് യുവതി വിവാഹം മുടക്കി

  വരനെ ഇഷ്ടമായില്ല; വിവാഹത്തിന് തൊട്ടുമുമ്പ് പൊലീസിനെ വിളിച്ച് യുവതി വിവാഹം മുടക്കി

  വരനെ ഇഷ്ടമല്ലെന്നും, തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു യുവാവിനെ വിവാഹം കഴിക്കാൻ സഹായിക്കണമെന്നുമായിരുന്നു യുവതി പൊലീസിനോട് അപേക്ഷിച്ചത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   നാഗ്പൂർ: വിവാഹത്തിന് തൊട്ടുമുമ്പ് പൊലീസിന് വിളിച്ച ശേഷം വിവാഹത്തിൽ നിന്ന് പിൻമാറി യുവതി. വരനെ ഇഷ്ടമാകാത്തതിനാലാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്താണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ രാംടെക്കിനടുത്തുള്ള ഒരു റിസോർട്ടിൽ വച്ചാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ താൻ വിവാഹം കഴിക്കാൻ പോകുന്നയാളെ ഇഷ്ടമല്ലെന്ന് പറഞ്ഞു യുവതി വിവാഹത്തിൽനിന്ന് പിൻമാറുകയായിരുന്നു. കൂടാതെ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു. വരനെ ഇഷ്ടമല്ലെന്നും, തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു യുവാവിനെ വിവാഹം കഴിക്കാൻ സഹായിക്കണമെന്നുമായിരുന്നു യുവതി പൊലീസിനോട് അപേക്ഷിച്ചത്.

   സംഗതി ഇത്രയുമായപ്പോൾ വരനും സംഘവും വധുവിന്‍റെ വീട്ടുകാരുമായി വാക്കുതർക്കമായി. ഇവരുടെ തർക്കം പിന്നീട് ചെറിയ രീതിയിൽ കൈയാങ്കളിയിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ അതിനിടെ പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയായിരുന്നു.

   ഇൻസ്പെക്ടർ പ്രമോദ് മകേശ്വറും കൂട്ടരും സംഭവസ്ഥലത്തെത്തി ഇരു കുടുംബങ്ങളിലെയും അംഗങ്ങളെ രാംടെക് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രകോപിതരായ വരന്റെ ബന്ധുക്കൾ പിന്നീട് ശാന്തരാകുകയും കല്യാണം റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ നിശ്ചയിച്ച വിവാഹത്തിന് താൽപരമില്ലെന്ന് യുവതി വീട്ടുകാരെ അറിയിച്ചതായാണ് വിവരം. എന്നാൽ വീട്ടുകാർ യുവതിയെ ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

   എന്നാൽ വിവാഹത്തിനായി വരന്‍റെ വധുവിന്‍റെയും ആളുകൾ വേദിയിലെത്തിയ ശേഷം യുവതി വിവാഹത്തിൽനിന്ന് പിൻമാറിയതോടെയാണ് രംഗം സംഘർഷഭരിതമായത്. തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് യുവതി പൊലീസിൽ വിളിച്ചു പറഞ്ഞതോടെ വരന്‍റെയും വധുവിന്‍റെയും ആളുകൾ ചേരിതിരിഞ്ഞു ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. പൊലീസ് സംഘം പെട്ടെന്ന് തന്നെ സ്ഥലത്ത് എത്തിയതിനാലാണ് സംഘർഷം ഒഴിവായത്. അതേസമയം യുവതിയുടെ കാമുകനെ പൊലീസ് വിളിപ്പിച്ചെങ്കിലും അയാൾ സ്റ്റേഷനിലേക്ക് വന്നില്ല. ഇതേ തുടർന്ന് യുവതിയെ വീട്ടുകാർക്കൊപ്പം അയയ്ക്കുകയായിരുന്നു.

   94 വയസ്സുകാരി വെളുത്ത വിവാഹ വസ്ത്രം ധരിച്ചു; വർഷങ്ങൾക്ക് ശേഷം ജീവിതാഭിലാഷം നിറവേറ്റി

   94ാമത്തെ വയസ്സില്‍ വെളുത്ത വിവാഹ വസ്ത്രം ധരിക്കണം എന്ന ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ഒരു സ്ത്രീ. അലബാമയിലെ ബര്‍മിംഗ്ഹാം സ്വദേശിനിയായ മാര്‍ത്ത മേ മൂണ്‍ ടക്കര്‍ എന്ന സ്ത്രീയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതാഭിലാഷം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

   1952 ലാണ് മാര്‍ത്തയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ദിവസം വെളുത്ത വസ്ത്രം ധരിക്കണമെന്ന് മാര്‍ത്തക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് വിവാഹ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് വിവാവ ദിവസം അവര്‍ മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ വാങ്ങുന്ന പതിവായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പേരമകളുടെ സഹായത്തോടെ വെളുത്ത വിവാഹ വസ്ത്രം ധരിക്കുക സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുകയാണ് മാര്‍ത്ത. ഒരു ബ്രൈഡല്‍ സ്റ്റോറില്‍ മാര്‍ത്തക്കു വേണ്ടി അപ്പോയ്ന്‍മെന്റ് ബുക്ക് ചെയ്യുകയായിരുന്നു പേരമകള്‍.

   ''വിവാഹം വസ്ത്രം ധരിച്ച് ഇതാരാണെന്നറിയാന്‍ ഞാന്‍ തന്നെ കണ്ണാടിയില്‍ നോക്കി,'' സംഭവത്തെ കുറിച്ച് മാര്‍ത്ത എ ബി സിയോട് പറഞ്ഞതിങ്ങനെയാണ്. ''വളരെ ആവേശത്തിലായിരുന്നു ഞാന്‍. ഇന്നെന്റെ വിവാഹം ആണ് എന്നാണ് തോന്നിയത്, ' അവര്‍ പറഞ്ഞു. വസ്ത്രം അഴിക്കാനേ തോന്നിയിരുന്നില്ല എന്നും മാര്‍ത്ത കൂട്ടിച്ചേര്‍ത്തു.
   Published by:Anuraj GR
   First published:
   )}