നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 14.67 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മോതിരം പ്രതിശ്രുതവധുവിന് ഇഷ്ടപ്പെട്ടില്ല, വൈറലായി യുവാവിന്റെ കുറിപ്പ്

  14.67 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മോതിരം പ്രതിശ്രുതവധുവിന് ഇഷ്ടപ്പെട്ടില്ല, വൈറലായി യുവാവിന്റെ കുറിപ്പ്

  മോതിരത്തിന്റെ വില കേട്ടപ്പോൾ യുവതിയുടെ മട്ട് മാറുകയായിരുന്നുവെന്നും യുവാവ് പറയുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:


   വിവാഹനിശ്ചയ മോതിരത്തിനായി 20,000 ഡോളർ (14.67 ലക്ഷം രൂപ) ചെലവഴിച്ചുവെങ്കിലും പ്രതിശ്രുതവധുവിന് മോതിരം ഇഷ്ടപ്പെട്ടില്ലെന്ന യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റെഡ്ഡിറ്റിലാണ് മുപ്പതുകാരനായ യുവാവ് തന്റെ അനുഭവക്കുറിപ്പ് പങ്കുവച്ചത്.

   വിവാഹനിശ്ചയ മോതിരം കണ്ടപ്പോൾ തന്റെ 27 കാരിയായ പ്രതിശ്രുതവധുവിന് ആദ്യം സന്തോഷം തോന്നിയിരുന്നെന്നും എന്നാൽ മോതിരത്തിന്റെ വില കേട്ടപ്പോൾ യുവതിയുടെ മട്ട് മാറുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

   കഴിഞ്ഞ 10 വർഷമായി താൻ ഈ മോതിരം വാങ്ങാനായി സമ്പാദിക്കുകയായിരുന്നുവെന്നും 20,000 ഡോളറാണ് മോതിരത്തിനായി ചെലവഴിച്ചതെന്നും യുവാവ് പ്രതിശ്രുത വധുവിനോട് പറഞ്ഞു. ആദ്യം യുവതിയ്ക്ക് സന്തോഷം തോന്നിയെങ്കിലും എന്നാൽ ഇത്രയും വലിയ കല്ലുള്ള മോതിരം ഈ വിലയ്ക്ക് ലഭിച്ചോ എന്ന് യുവതിയ്ക്ക് സംശയം തോന്നി. മോതിരത്തിനൊപ്പം ലഭിച്ച ഡയമണ്ട് സർട്ടിഫിക്കറ്റ് കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തുടർന്ന് സർട്ടിഫിക്കറ്റ് കാണിച്ചു.

   വ്യാജ ഡയമണ്ട് നൽകി താൻ കബളിപ്പിച്ചുവെന്ന് അവൾ ചിന്തിക്കാതിരിക്കാനാണ് യുവാവ് സർട്ടിഫിക്കറ്റ് പോലും യുവതിയ്ക്ക് നൽകിയത്. എന്നാൽ സർട്ടിഫിക്കറ്റ് കണ്ടതോടെ ഡയമണ്ട് ലാബിലുണ്ടാക്കിയതാണെന്നും ഇത് 'യഥാർത്ഥ' ഡയമണ്ട് അല്ലെന്നുമായി യുവതിയുടെ വാദം.

   ലാബിലുണ്ടാക്കിയ വജ്രം എന്തിനാണ് തിരഞ്ഞെടുത്തതെന്ന് തന്റെ പ്രതിശ്രുതവധുവിനോട് വിശദീകരിക്കാൻ യുവാവ് ഒന്നിലധികം തവണ ശ്രമിച്ചു. ഇത്തരം ഡയമണ്ട് പരിസ്ഥിതിക്ക് നല്ലതാണെന്നും അദ്ദേഹം അവളോട് പറഞ്ഞു. തന്റെ വധു ഏറ്റവും മനോഹരമായ മോതിരം ധരിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും യുവാവ് വ്യക്തമാക്കി.   എന്നാൽ പെൺകുട്ടി തുല്യ മൂല്യമുള്ള യഥാർത്ഥ കല്ലുള്ള മോതിരം വേണമെന്ന് വാശിപിടിച്ചു. മോതിരം മാറാതെ മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് യുവതിയുടെ സുഹൃത്തുക്കളിൽ നിന്ന് ഈ ബന്ധം നിലനിർത്തണമെന്ന തരത്തിൽ ചില സന്ദേശങ്ങളും യുവാവിന് ലഭിച്ചു.

   റെഡ്ഡിറ്റിലെ ഈ കുറിപ്പ് വായിച്ച് നിരവധി പേർ യുവാവിന് പിന്തുണയുമായെത്തി. പ്രതിശ്രുതവധു ഭൌതികവാദിയാണെന്ന് ചിലർ കമന്റ് ചെയ്തു. ഒരു വജ്രത്തിന്റെ പേരിൽ ഈ ബന്ധം അവസാനിപ്പിക്കാൻ തയ്യാറായ ഒരാളുമായി നിങ്ങൾ എന്തിനാണ് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. 20,000 ഡോളർ മോതിരത്തിനായി ചെലവഴിച്ചിട്ടും അവൾ സന്തുഷ്ടയല്ലെങ്കിൽ ഭാവിയിൽ എന്തൊക്കെ സംഭവിക്കുമെന്ന് മറ്റ് ചിലർ കമന്റ് ചെയ്തു.

   തന്റെ പ്രണയിനിയോട് വിവാഹാഭ്യർത്ഥ നടത്തുക എന്നത് ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരിക്കും. ഇത്തരത്തിൽ മനോഹരമായ ഒരു വിവാഹാഭ്യർത്ഥന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ സ്കൈ ഡൈവിംഗ് നടത്തുന്നതിനിടെയാണ് തന്റെ കാമുകിയോട് കാമുകൻ വിവാഹാഭ്യർത്ഥന നടത്തുന്നത്. ഗോ പ്രോയിൽ ചിത്രീകരിച്ച വീഡിയോയിൽ യുവാവ് പല്ലുകൾ കൊണ്ട് മോതിരം കടിച്ചു പിടിച്ചിരിക്കുന്നത് കാണാം. പാരച്യൂട്ട് തുറക്കുന്നതിനിടെ, യുവാവ് മോതിരം കയ്യിൽ പിടിച്ച് കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതാണ് വൈറലായി മാറിയത്.

   Keywords: Engagement Ring, Wedding Ring, fiance, Viral Video, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, പ്രതിശ്രുതവധു, വൈറൽ വീഡിയോ

   Published by:user_57
   First published:
   )}