നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹ വേദിയിലേയ്ക്ക് വധു; വൈറലായി വീഡിയോ

  Viral Video | അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹ വേദിയിലേയ്ക്ക് വധു; വൈറലായി വീഡിയോ

  മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേയ്ക്ക് വരുന്ന വധുവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

  • Share this:
   ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട ദിവസങ്ങളിലും മാതാപിതാക്കളുടെ അസാന്നിധ്യം വളരെ വേദനജനകമായ ഒന്നാണ്. ഇത്തരമൊരു നിമിഷത്തിലൂടെ കടന്നുപോകുന്ന ഒരു വധുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

   മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേയ്ക്ക് വരുന്ന വധുവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പിതാവിന്റെ കരംപിടിച്ച് അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് വധു വിവാഹവേദിയിലേയ്ക്ക് എത്തുന്നത്. നടന്നുനീങ്ങുമ്പോഴും വധുവിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

   അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെ ഫോട്ടോഗ്രാഫറായ മാഹാ വജാഹത് ഖാന്‍ ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
   വധുവിന്റെ പിതാവും മറ്റ് ബന്ധുക്കളും ദു:ഖം അടക്കാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. വിവാഹച്ചടങ്ങള്‍ക്കുശേഷം വധു തന്റെ പിതാവിനെ കെട്ടിപ്പിടിച്ച് യാത്രപറയുന്നതോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
   Published by:Jayesh Krishnan
   First published: