നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വധു തലചുറ്റി വീണു, ഛർദ്ദിച്ചു; പിന്നാലെ വിവാഹവസ്ത്രത്തിനു മേൽ മലവിസർജ്ജ്യവും

  വധു തലചുറ്റി വീണു, ഛർദ്ദിച്ചു; പിന്നാലെ വിവാഹവസ്ത്രത്തിനു മേൽ മലവിസർജ്ജ്യവും

  വിവാഹവേളയിൽ അപ്രതീക്ഷിത സംഭവങ്ങൾ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദിവസളിലൊന്നാണ് വിവാഹദിനം (wedding day). അവളുടെ സുഹൃത്തുക്കളും മാതാപിതാക്കളും കൂടുന്നതിനാൽ, ഈ മഹത്തായ ദിനത്തിൽ അവൾ ഒരു രാജ്ഞിയെപ്പോലെ പരിലസിക്കുന്നുണ്ടാവും. ഹോളി ലിനിയ കൊലെൻഡ ഡാർനെലിനും അവളുടെ വിവാഹത്തിന് മുമ്പ് സമാനമായ പ്രതീക്ഷകൾ ഉണ്ടായിരുന്നു, എന്നാൽ ആ സ്‌പെഷൽ ദിവസം ഒരു വിനാശകരമായ ഓർമ്മയായി മാറുമെന്ന് അവൾ ഒരിക്കലും ചിന്തിച്ചില്ല. വൈറലായ ഒരു വീഡിയോയിൽ, വിവാഹത്തിനിടെ വധു ബോധംകെട്ടു വീഴുകയും തുടർന്ന് ഛർദ്ദിക്കുകയും ചെയ്യുന്നു.

   വധുവിന്റെ കൈക്കുഞ്ഞായ അനന്തരവൻ പിന്നീട് അവളുടെ വിവാഹ വസ്ത്രത്തിൽ മലവിസർജ്ജനം ചെയ്‌തു എന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത് എന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഒരു പുരോഹിതൻ വിവാഹ പ്രതിജ്ഞ വായിക്കുമ്പോൾ ഹോളിയും അവളുടെ വരൻ ജാക്‌സണും കൈകോർത്ത് നിൽക്കുന്നതാണ് ടിക് ടോക്ക് വീഡിയോ.

   മനോഹരമായ വെളുത്ത ഗൗൺ ധരിച്ച ഹോളിക്ക് പെട്ടെന്ന് തലകറക്കം അനുഭവപ്പെടാൻ തുടങ്ങുകയും പിടിച്ചു നിൽക്കാൻ ഭാവി ഭർത്താവിന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, വിവാഹം നടക്കുന്ന ഫ്ലോറിഡയിലെ ഈർപ്പം മൂലം ബോധരഹിതയായ യുവതിയെ ജാക്‌സണും പുരോഹിതനും വീഴാതെ പിടിച്ചുനിർത്തി.   ടിക് ടോക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്ത ഹോളി പറയുന്നതനുസരിച്ച്, തനിക്ക് സുഖമില്ലെന്ന് ജാക്‌സണോട് മുമ്പ് പറഞ്ഞിരുന്നു. പക്ഷേ അവൾ തമാശ പറയുകയാണെന്ന് അയാൾ കരുതി. വീഡിയോയുടെ അടിക്കുറിപ്പിൽ തന്റെ അനന്തരവന്റെ പ്രവർത്തിയും ഹോളി പരാമർശിച്ചു, "ഞാൻ ഛർദ്ദിക്കുന്നതിനിടയിൽ എന്റെ കുഞ്ഞ് മരുമകൻ എന്റെ വസ്ത്രത്തിൽ മലവിസർജ്ജനം നടത്തി."

   മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്ത വൈറൽ വീഡിയോ, ഈ ആഴ്ച ആദ്യം TikTok-ൽ പങ്കിട്ടതിനുശേഷം 3.7 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി. മറ്റൊരു വീഡിയോയിൽ, ഹോളി ദിവസത്തെക്കുറിച്ച് വിശദീകരണം നൽകുന്നത് കണ്ടു. വിവാഹ ദിവസം താൻ ഒന്നും കഴിച്ചില്ലെന്നും ശരിക്കും നിർജലീകരണം സംഭവിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. കുറഞ്ഞ രക്തസമ്മർദ്ദവും ഇരുമ്പിന്റെ അളവ് കുറവും ഹോളിയെ ബാധിക്കുന്ന കാര്യങ്ങളാണ്.

   എന്നിരുന്നാലും, അന്നത്തെ ഞെട്ടിക്കുന്ന സംഭവങ്ങൾ അവരുടെ ആ പ്രത്യേക അവസരത്തിന്റെ ആത്മാവിനെ നശിപ്പിക്കാൻ വധൂവരന്മാർ അനുവദിച്ചില്ല. ഡ്രസ് ഡ്രൈ ക്ലീൻ ചെയ്ത ശേഷം ഹണിമൂണിനായി ന്യൂയോർക്കിലേക്ക് പോയി. ബ്രൂക്ലിൻ ബ്രിഡ്ജിൽ നിന്ന് ചില സൂപ്പർ ചിത്രങ്ങൾ ക്ലിക്കുചെയ്തുകൊണ്ട് അവർ ഇരുവരും സോഷ്യൽ മീഡിയയിലുമെത്തി.

   Summary: In a video that has been going viral on internet, the bride faints during her wedding, and then pukes. What makes the situation even worse is that her nephew later pooped on her wedding dress
   Published by:user_57
   First published:
   )}