നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭക്ഷ്യവിഷബാധയേറ്റ് വരന്‍ ആശുപത്രിയില്‍; വിവാഹം വധു ആഘോഷമാക്കിയതിങ്ങനെ

  ഭക്ഷ്യവിഷബാധയേറ്റ് വരന്‍ ആശുപത്രിയില്‍; വിവാഹം വധു ആഘോഷമാക്കിയതിങ്ങനെ

  ഒരുപാട് പ്രതീക്ഷയോടെ വിവാഹം കാത്തിരിക്കുന്ന ദിവസം അപ്രതീക്ഷിതമായി വരന് പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യും?

  • Share this:
   ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാവുന്ന ഏറ്റവും മനോഹരമായ ചടങ്ങാണ് വിവാഹം. പല തരത്തിലും വ്യത്യസ്തമായ, വേറിട്ട രീതിയില്‍ ആഘോഷിക്കാറാണ് പതിവ്. ഒരുപാട് പ്രതീക്ഷയോടെ വിവാഹം കാത്തിരിക്കുന്ന ദിവസം അപ്രതീക്ഷിതമായി വരന് പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യും? അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

   അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ സംഭവം. ഭക്ഷ്യവിഷബാധയേറ്റ് വരന്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് വളരെ വ്യത്യസ്തമായ രീതിയില്‍ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് വധു.

   ചക്രം ഘടിപ്പിച്ച ഒരു തൂണില്‍ വരന്റെ വേഷം ധരിപ്പിച്ച് വിവാഹ വേദിയിലേയ്ക്ക് എത്തിക്കുകയും ഒരു ഐപാഡില്‍ വരന്റെ ചിത്രം ഈ തൂണില്‍ ഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കേക്ക് മുറിച്ചും ഡാന്‍സ് കളിച്ചും വിവാഹം ആഘോഷമായാണ് നടന്നത്.

   കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടു തവണ ഇവരുെട വിവാഹം മാറ്റിവച്ചിരുന്നു. വിവാഹത്തിന്റെ വിശേഷങ്ങള്‍ വധൂവരന്മാര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വധൂവരന്മാരുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

   ബ്ലൗസല്ല, മെഹന്ദിയാണ്; ബ്ലൗസിന് പകരം മെഹന്ദി കൊണ്ട് ബ്ലൗസുമായി യുവതി

   ബ്ലൗസുകളുടെ (saree blouse)ഡിസൈനുകളിൽ പുതിയ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണ്. എന്നാൽ ബ്ലൗസിൽ തന്നെയായാലോ? ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയെ (Viral video)കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇന്ത്യൻ സ്ത്രീകളുടെ ഇഷ്ട വേഷങ്ങളിലൊന്നാണ് സാരി (saree). ഏത് ചടങ്ങിനും ചേരുന്ന വസ്ത്രമായ സാരിയും അതിന് ചേരുന്ന ബ്ലൗസുകളും സെലിബ്രിറ്റികളടക്കം എല്ലാ സ്ത്രീകളുടേയും പ്രിയപ്പെട്ടതാണ്.

   സാരിയുടെ ഭംഗി കൂടുതൽ എടുത്തു കാണിക്കുന്നത് അതിനു ചേരുന്ന ബ്ലൗസ് കൂടി ധരിക്കുമ്പോഴാണ്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയുടേയും ആകർഷണം ബ്ലൗസ് തന്നെയാണ്.

   യഥാർത്ഥത്തിൽ ബ്ലൗസ് ധരിച്ചിട്ടില്ല എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. ബ്ലൗസിന് പകരം മെഹന്ദി ഡിസൈനാണുള്ളത്. ഇതിനു മുകളിലാണ് സാരി ഉടുത്തിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.

   ഒറ്റനോട്ടത്തിൽ കണ്ടാൽ ഡിസൈനർ ബ്ലൗസാണെന്നേ പറയുകയുള്ളൂ, വെള്ള ചിക്കങ്കാരി സാരിയ്ക്കൊപ്പം മനോഹരമായ ഡിസൈനിലുള്ള ബ്ലൗസും ധരിച്ചു നിൽക്കുന്ന യുവതി. സൂക്ഷിച്ചു നോക്കിയാൽ മാത്രമേ, ബ്ലൗസല്ല, മറിച്ച് മെഹന്ദി ഡിസൈനാണ് എന്ന് തിരിച്ചറിയുകയുള്ളൂ.
   Published by:Karthika M
   First published:
   )}