നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Wedding | വധു ഫോട്ടോ പതിപ്പിച്ച തൂണിനെ വിവാഹം ചെയ്തു; വിവാഹദിനത്തിൽ വരൻ ആശുപത്രിയിൽ

  Wedding | വധു ഫോട്ടോ പതിപ്പിച്ച തൂണിനെ വിവാഹം ചെയ്തു; വിവാഹദിനത്തിൽ വരൻ ആശുപത്രിയിൽ

  ചക്രം ഘടിപ്പിച്ച ഒരു തൂണിനെ വരന്റെ വിവാഹ വേഷം ധരിപ്പിച്ച് വിവാഹ വേദിയിലേക്ക് എത്തിച്ചു. ഒപ്പം ഒരു ഐപാഡിൽ വരന്റെ ചിത്രം ഈ തൂണിൽ ഘടിപ്പിച്ചു. അങ്ങനെ ഒരു ഡ്യൂപ്ലിക്കേറ്റ് വരനെ നിർമ്മിച്ച് വിവാഹം ഗംഭീരമാക്കി.

  • Share this:
   ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് വിവാഹം. അതുകൊണ്ടുതന്നെ വിവാഹ ആഘോഷങ്ങൾ വ്യത്യസ്തമാക്കുന്നതും പതിവാണ്. പലരും ദിവസങ്ങൾക്കും മാസങ്ങൾക്കും വർഷങ്ങൾക്കും മുൻപ് തന്നെ വിവാഹ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാറുണ്ട്. എന്നാൽ എത്ര തന്നെ ആഗ്രഹിച്ചാലും കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടക്കണമെന്നില്ല. പലപ്പോഴും പദ്ധതിയിൽ ഇല്ലാത്ത പുതിയ കാര്യങ്ങൾ വരെ സംഭവിക്കാം. എന്നാൽ വിവാഹത്തിന് വരൻ ഇല്ലാത്തതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റ് വരൻ ആശുപത്രിയിലായാലോ? എന്ത് ചെയ്യും വിവാഹം മാറ്റിവെക്കേണ്ടി വരുന്നതിനെക്കുറിച്ചായിരിക്കും നിങ്ങളെല്ലാവരും ആലോചിക്കുക. എന്നാൽ അമേരിക്കയിലെ നോർത്ത് കരോലിനയിൽ നടന്നത് വളരെ വിചിത്രമായ കാര്യമാണ്.

   എന്താണെന്നല്ലേ വരൻ വധുവിനോട് വിവാഹത്തിന് തന്നെ കൂടാതെ പോകാൻ ആവശ്യപ്പെട്ടു. വരനില്ലാതെ വിവാഹം എങ്ങനെ നടത്തും എന്ന ചിന്തയിൽ അവർ കണ്ടുപിടിച്ചത് വളരെ രസകരമായ വഴിയാണ്. ചക്രം ഘടിപ്പിച്ച ഒരു തൂണിനെ വരന്റെ വിവാഹ വേഷം ധരിപ്പിച്ച് വിവാഹ വേദിയിലേക്ക് എത്തിച്ചു. ഒപ്പം ഒരു ഐപാഡിൽ വരന്റെ ചിത്രം ഈ തൂണിൽ ഘടിപ്പിച്ചു. അങ്ങനെ ഒരു ഡ്യൂപ്ലിക്കേറ്റ് വരനെ നിർമ്മിച്ച് വിവാഹം ഗംഭീരമാക്കി.

   സോഷ്യൽ മീഡിയയിൽ ഈ വിവാഹ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വിവാഹ പാർട്ടിയിൽ നൃത്തം ചെയ്യുന്ന ദമ്പതികളെ കാണാം. വരനൊപ്പം വധു നൃത്തം ചെയ്യുകയും വിവാഹ വേദിയിലേക്ക് ആനയിക്കുന്നതും കൗതുകത്തോടെയാണ് ആളുകൾ കണ്ടിരിക്കുന്നത്. വിവാഹത്തിന്റെ കേക്ക് മുറിക്കുന്നതും വരനൊപ്പം നിന്ന് ഫോട്ടോകൾ എടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ ഏറ്റവും രസകരമായ ഭാഗം എന്താണെന്നു വെച്ചാൽ വധുവിന്റെയോ വരന്റെയോ ഒരു സുഹൃത്തോ കുടുംബാംഗമോ ആണെന്ന് തോന്നുന്ന വ്യക്തി ഡ്യൂപ്ലക്കേറ്റ് വരനൊപ്പം നൃത്തം ചെയ്യുന്നതും കാണാം.

   സോഷ്യൽ വീഡിയോയിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ വരൻ കമന്റുമായി എത്തിയതാണ് മറ്റൊരു രസകരമായ കാര്യം. വിക്ടോറിയക്ക് നന്ദി, വരൻ ഇവിടെയാണ്! എന്നാണ് വരൻ പ്രതികരിച്ചത്. വിവാഹം കഴിക്കാനുള്ള ദമ്പതികളുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ആശുപതിയിൽ നിന്നും നേരിട്ട് വിവാഹത്തിന് എത്താൻ കഴിയുമായിരുന്നില്ലെന്നും വരൻ പറയുന്നു. തുടർന്നാണ് വധുവിനോട് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വിവാഹത്തിന് എത്താനായി ആവശ്യപ്പെട്ടത്. വിവാഹം എന്നതിന് വധുവും കൂട്ടരും കണ്ടെത്തിയ മാർഗമായിരുന്നു ചക്ര തൂണിൽ വിവാഹ വേഷം ധരിപ്പിക്കുക എന്നുള്ളത്.അത് മികച്ച ആശയമായിരുന്നെന്നു സോഷ്യൽ മീഡിയ പറയുന്നു.

   വരൻ എന്ന് തന്നെയാണ് പലരും ആദ്യം കരുതിയതെന്നും കമന്റുകൾ പറയുന്നു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുക എന്നുള്ളത് മികച്ച കഴിവാണെന്നും പലരും കമന്റിൽ രേഖപ്പെടുത്തി. നിരവധി ആളുകൾ വധുവിനെ അഭിനന്ദിക്കുകയും ദമ്പതികളെ ആശിർവദിക്കുകയും ചെയ്തു.
   Published by:Naveen
   First published:
   )}