• HOME
 • »
 • NEWS
 • »
 • buzz
 • »
 • Wedding | വിവാഹത്തിനെത്തുന്നവര്‍ ഭക്ഷണത്തിന്റെ പണം നല്‍കണം; വധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Wedding | വിവാഹത്തിനെത്തുന്നവര്‍ ഭക്ഷണത്തിന്റെ പണം നല്‍കണം; വധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ആരെങ്കിലും വിവാഹത്തിനെത്തുന്ന അതിഥികളോട് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടിട്ടുണ്ടോ? എന്ന ചോദ്യവും യുവതി ചോദിക്കുന്നുണ്ട്

 • Last Updated :
 • Share this:
  അലങ്കാരങ്ങള്‍, ആഡംബര ഭക്ഷണങ്ങള്‍, കുടുംബത്തോടൊപ്പമുള്ള ഒത്തുചേരല്‍ ഇവയെല്ലാം കൂടിച്ചേര്‍ന്നതാണ് വിവാഹം. എന്നാല്‍ മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരോട് കഴിക്കുന്ന ഭക്ഷണത്തിന്റെ (meals) പണം നല്‍കാന്‍ (pay) ആവശ്യപ്പെട്ടാല്‍ എന്തുചെയ്യും? ഇതുകേട്ടപ്പോള്‍ നിങ്ങളും ഞെട്ടിയോ? ഒരു വിവാഹം പ്ലാന്‍ ചെയ്യുന്നതും അത് വേണ്ടതുപോലെ നടത്തേണ്ടതും പ്രയാസമേറിയ കാര്യമാണ്. അവസാന നിമിഷത്തില്‍ ബജറ്റിൽ എന്തെങ്കിലും കുറവ് വന്നാല്‍ പിന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാകും. അടുത്തിടെ ഒരു വധു പങ്കുവെച്ച പോസ്റ്റാണ് ഓണ്‍ലൈനില്‍ വൈറലാകുന്നത്. അതിഥികള്‍ക്ക് ഭക്ഷണം നൽകാൻ ആവശ്യത്തിന് പണമില്ലാത്തതിനാൽ എന്തു ചെയ്യണമെന്ന് വധു (bride) എല്ലാവരോടും അഭിപ്രായം ചോദിക്കുന്നതാണ് പോസ്റ്റ്.

  ഫേസ്ബുക്കിലാണ് യുവതി ആദ്യം പോസ്റ്റ് പങ്കുവെച്ചത്. പിന്നീട് അത് റെഡിറ്റ് ഗ്രൂപ്പില്‍ 'r/weddingshaming' എന്ന തലക്കെട്ടോടു കൂടി പോസ്റ്റ് ചെയ്തു. "വധുവിന് വിവാഹ ബജറ്റ് വേണ്ട രീതിയില്‍ അറേഞ്ച് ചെയ്യാൻ സാധിച്ചില്ല. അതിനാല്‍ ചടങ്ങിനെത്തുന്ന അതിഥികള്‍ ഭക്ഷണത്തിന്റെ പണം നല്‍കണം" എന്ന അടിക്കുറിപ്പോടെയായിരുന്നു റെഡിറ്റിലെ പോസ്റ്റ്.

  പിന്നീട് വധുവിന്റെ ഫേസ്ബുക്ക് പോസ്റ്റും (facebook post) റെഡിറ്റില്‍ വൈറലായി. "ആരെങ്കിലും വിവാഹത്തിനെത്തുന്ന അതിഥികളോട് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടിട്ടുണ്ടോ? എന്ന ചോദ്യവും യുവതി ചോദിക്കുന്നുണ്ട്. വിവാഹം മാറ്റിവെയ്ക്കണോ അതോ അതിഥികളെ ക്ഷണിക്കാതിരിക്കണോ അതോ അതിഥികളോട് ഭക്ഷണത്തിന്റെ പണം നല്‍കാന്‍ ആവശ്യപ്പെടണോ എന്ന ആശങ്കയിലാണ് വധു. ദയവായി എല്ലാവരും സഹായിക്കണം. ഞാൻ ഒരുപാട് സങ്കടവും സമ്മര്‍ദ്ദവും നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്," യുവതി കുറിച്ചു.

  നിരവധി ഉപയോക്താക്കള്‍ യുവതിയുടെ അവസ്ഥ മനസ്സിലാക്കുകയും അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ''സമ്മാനത്തിന് പകരം ഭക്ഷണത്തിന്റെ പണം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇതുപോലൊരു വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് മറ്റൊരു ഉപയോക്താവും കമന്റ് ചെയ്തു. വധുവിന്റെ അവസ്ഥ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതാണെന്ന് മറ്റൊരു കൂട്ടരും പറഞ്ഞു.

  വിവാഹവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ രസകരമായ നിരവധി വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കാനാകാത്തതില്‍ വരന്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വരന്റെ സുഹൃത്ത് കോടതിയെ സമീപിച്ച വാര്‍ത്ത മുമ്പ് വൈറലായിരുന്നു.

  വിവാഹ ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്ന സമയത്തിന് മുമ്പ് വിവാഹ ഘോഷയാത്ര പുറപ്പെട്ടതിനെ തുടര്‍ന്നാണ് സുഹൃത്ത് അതൃപ്തനായത്. കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും പ്രാദേശിക കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. അമര്‍ ഉജാല റിപ്പോര്‍ട്ട് അനുസരിച്ച്, വരന്‍ രവി തന്റെ സുഹൃത്തില്‍ ഒരാളായ ചന്ദ്രശേഖറിനോട് അവരുടെ പൊതു സുഹൃത്തുക്കള്‍ക്കിടയില്‍ തനിക്ക് വേണ്ടി വിവാഹ ക്ഷണക്കത്തുകള്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.

  വൈകിട്ട് അഞ്ചിന് വിവാഹ ഘോഷയാത്ര വീട്ടില്‍ നിന്ന് പുറപ്പെടുമെന്നായിരുന്നു ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ചന്ദ്രശേഖര്‍, മറ്റ് സുഹൃത്തുക്കളോടൊപ്പം, നിശ്ചിത സമയത്ത് വരന്റെ വീട്ടിലെത്തിയപ്പോള്‍, ഘോഷയാത്ര പുറപ്പെട്ടിരുന്നു. ഇതുകാരണം അവര്‍ക്ക് വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. വരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഘോഷയാത്ര അവസാനിക്കാറായെന്നും നിങ്ങള്‍ വീട്ടിലേക്ക് മടങ്ങി പോകാനുമായിരുന്നു നിര്‍ദേശം.
  Published by:user_57
  First published: