• HOME
 • »
 • NEWS
 • »
 • buzz
 • »
 • വിവാഹപ്പാർട്ടിയുടെ 'കെട്ട് വിടാൻ' അതിഥികൾക്ക് ഹാങ്ങോവർ കിറ്റ്; വ്യത്യസ്ത സമ്മാനമൊരുക്കി വധു

വിവാഹപ്പാർട്ടിയുടെ 'കെട്ട് വിടാൻ' അതിഥികൾക്ക് ഹാങ്ങോവർ കിറ്റ്; വ്യത്യസ്ത സമ്മാനമൊരുക്കി വധു

കാപ്പി പൊടി, ടൂത്ത് പേസ്റ്റിന്റെ ചെറിയ ട്യൂബ്, തലമുടി കെട്ടി വയ്ക്കുന്നതിനുള്ള കുറച്ച് ഹെയർ റ്റൈകൾ, കുറച്ച് ബോബി പിന്നുകൾ, ചെറിയ പായ്ക്കറ്റ് ഫെയ്സ് വൈപ്പ് തുടങ്ങിയവയും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Representative Image.

Representative Image.

 • Last Updated :
 • Share this:
  വിവാഹത്തോട് അനുബന്ധിച്ചുള്ള പാർട്ടിക്കെത്തിയ അതിഥികൾക്ക് വ്യത്യസ്തമായ സമ്മാനം നൽകി വധു. മദ്യപിച്ച് ആഘോഷമാക്കിയ അതിഥികൾക്ക് 'കെട്ട് വിടാൻ' പ്രത്യേക കിറ്റാണ് വധു വിതരണം ചെയ്തത്. ഹാങ്ങോവർ മാറാൻ ആവശ്യമായ എല്ലാ സാധനങ്ങളും കിറ്റിൽ അടങ്ങിയിട്ടുണ്ട്.

  ടിക് ടോക്ക് താരമായ കീലി ബുച്ചറാണ് തന്റെ പ്രിയപ്പെട്ട അതിഥികൾക്ക് സമ്മാന പാക്കറ്റുകൾ നൽകുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. പാർട്ടിയിൽ പങ്കെടുക്കുന്നവർക്ക് പിറ്റേന്ന് രാവിലെ ആവശ്യമായ സാധനങ്ങളാണ് കിറ്റിലുള്ളത്. ഈ ഗിഫ്റ്റ് പായ്ക്കറ്റ് അതിഥികൾക്കുള്ള ഒരു പരിചരണ പാക്കേജ് പോലെയാണ്. കൂടുതൽ നൃത്തം ചെയ്യുകയോ തറയിൽ വീഴുകയോ ചെയ്യുന്നവർക്ക് പ്ലാസ്റ്ററുകൾ ഉൾപ്പെടെ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  Also Read-രണ്ട് കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വിവാഹം കഴിച്ച് യുവാവ്; ആശിർവദിച്ച് മൂവരുടെയും കുടുംബാംഗങ്ങൾ

  രാവിലെ കാപ്പി കുടിക്കുന്നതിനുള്ള കാപ്പി പൊടി, ടൂത്ത് പേസ്റ്റിന്റെ ചെറിയ ട്യൂബ്, തലമുടി കെട്ടി വയ്ക്കുന്നതിനുള്ള കുറച്ച് ഹെയർ റ്റൈകൾ, കുറച്ച് ബോബി പിന്നുകൾ, ചെറിയ പായ്ക്കറ്റ് ഫെയ്സ് വൈപ്പ് തുടങ്ങിയവയും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കിറ്റിലെ പ്രധാന ഐറ്റം അമിത മദ്യപാനത്തിനുശേഷം അനുഭവപ്പെടുന്ന കടുത്ത തലവേദനയ്ക്കുള്ള വേദനസംഹാരികളാണെന്ന് മെട്രോ റിപ്പോർട്ട് ചെയ്യുന്നു.

  അതിഥികളുടെ പ്രായോഗിക ആവശ്യങ്ങൾ പരിഗണിച്ചുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ സമ്മാനത്തെക്കുറിച്ചുള്ള വാർത്ത ഇന്റർനെറ്റിൽ വൈറലായി മാറി. നിരവധി പേരാണ് വധുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ ആശയം വളരെ മതിപ്പുളവാക്കിയതായും താൻ ഇതേ രീതി കോപ്പിയടിക്കുമെന്നാണ് ഒരാൾ പ്രതികരിച്ചത്.  ശരിയായ ഹാങ്ങോവർ കെയർ പാക്കേജാക്കി മാറ്റുന്നതിന് മക്ഡൊണാൾഡിന്റെ പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുത്തണമെന്ന് മറ്റൊരാൾ നിർദ്ദേശിച്ചു.

  Also Read-റൊണാള്‍ഡോ-കൊക്കോ കോള മീം ഏറ്റെത്ത് യുപി പോലീസ്; ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ

  ഒരു യുവതി ക്ലോസറ്റിൽ ഉണ്ടാക്കിയ പാർട്ടി ഡ്രിങ്ക് സുഹൃത്തുക്കൾക്ക് നൽകുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇത് ശരിയ്ക്കും സംഭവിച്ചതാണോയെന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. ഒരു സ്ത്രീ ക്ലോസറ്റിൽ പാനീയം തയ്യാറാക്കുന്ന വീഡിയോ അന്ന ഷോ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ഷെയർ ചെയ്തത്.

  തുടക്കത്തിൽ, യുവതി ഐസ് ക്യൂബുകൾ ക്ലോസറ്റിൽ ഇടുന്നത് കാണാം. തുടർന്ന് മിഠായികൾ, മറ്റ് പല മധുര പലഹാരങ്ങൾ, ഐസ്ക്രീം എന്നിവയും ക്ലോസറ്റിലേയ്ക്ക് ചേർക്കുന്നത് കാണാം. പിന്നീട് ഫ്ലഷ് ടാങ്ക് തുറന്ന് ടാങ്കിൽ ഫാന്റ, സ്പ്രൈറ്റ് തുടങ്ങിയവ ഒഴിയ്ക്കുന്നുണ്ട്. തുടർന്ന് എല്ലാ ചേരുവകളും മിക്സ് ചെയ്യാൻ അവൾ ഫ്ലഷിന്റെ ലിവർ അമർത്തി. അതിനുശേഷം വെള്ളം ക്ലോസ്റ്റിൽ ഇട്ടിരിക്കുന്ന സാധനങ്ങളുമായി ചേർന്ന് പാനീയം തയ്യാറായി. ഒരു തവി കൊണ്ട് ഇളക്കിയ ശേഷം പാനീയം ഗ്ലാസുകളിൽ ഒഴിച്ച് സുഹൃത്തുക്കൾക്ക് നൽകുന്നതും വീഡിയോയിൽ കാണാം. ക്ലോസറ്റിലാണ് പാനീയം തയ്യാറാക്കിയതെന്ന് അതിഥികളിലൊരാൾ മനസ്സിലാക്കിയതോടെ, മറ്റുള്ളവരും ഇക്കാര്യം തിരിച്ചറിയുകയായിരുന്നു.
  Published by:Asha Sulfiker
  First published: