ജയ്പൂർ: വിവാഹഘോഷ യാത്രയ്ക്കിടെ വരന് (groom) മദ്യപിച്ച് നൃത്തം ചെയ്തതിനെ തുടര്‍ന്ന് വധു മറ്റൊരാളെ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. ബറാത്തിനിടെ മദ്യപിച്ച് (drunk) നൃത്തം ചെയ്ത് (dance) ഘോഷയാത്ര മണിക്കൂറുകളോളം വൈകിപ്പിച്ചതാണ് വധുവിനെ (bride) ചൊടിപ്പിച്ചത്.
വധു മദ്യപിച്ചെത്തിയ വരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും മറ്റൊരാളുമായി വിവാഹം നടത്താന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഞായറാഴ്ച രാജ്ഗഡ് തഹസിലിലെ ചെലന ഗ്രാമത്തിലായിരുന്നു സംഭവം. പുലര്‍ച്ചെ 1.15 ന് ആയിരുന്നു വിവാഹത്തിന്റെ മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്. രാത്രി 9 മണിക്ക് വധുവിന്റെ വീട്ടില്‍ ബറാത്ത് ആരംഭിച്ചു. എന്നാല്‍, ഘോഷയാത്രയ്ക്കിടെ വരന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും ഡിജെ പാര്‍ട്ടിയില്‍ മുഴുകുകയുമായിരുന്നു.
മുഹൂര്‍ത്ത സമയമായിട്ടും വരന് സുനില്‍ ഡിജെ പാര്‍ട്ടിയില്‍ നിന്ന് തിരിച്ചുവരുന്ന ലക്ഷണമൊന്നുംകണ്ടില്ല. ഇതില്‍ നിരാശരായ വധുവിന്റെ കുടുംബം മുഹൂർത്തം തെറ്റാതെ യുവതിയെ മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിറ്റേന്ന്, വരന്റെ വീട്ടുകാര്‍ രാജ്ഗഡ് പൊലീസ് സ്റ്റേഷനില്‍ വധുവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി നല്കി.
വിവാഹ ചടങ്ങുകളോടും മറ്റ് ആചാരങ്ങളോടുമുള്ള വരന്റെയും കുടുംബത്തിന്റെയും മനോഭാവം ശരിയായിരുന്നില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. ഈ രീതി ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിലും തുടരുമെന്ന് അവര്‍ ഭയപ്പെട്ടു. അങ്ങനെ വിവാഹം മുടങ്ങിയതിന്റെ കാരണം കുടുംബ പ്രശ്നങ്ങളാണെന്ന് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം എഴുതി നല്കി.
Also Read- റാംപില്‍ തിളങ്ങി പ്രയാഗ മാര്ട്ടിന്; വൈറലായി ഗ്ലാമറസ് ചിത്രങ്ങള്‍
ഈയിടെയായി, ഇത്തരത്തില്‍ വിവാഹം മുടങ്ങിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരിയില്‍ ഒരു വിവാഹ ചടങ്ങില്‍ നൃത്തം ചെയ്ത വധുവിന്റെ മുഖത്ത് വരന് അടിച്ചതിനെ തുടര്‍ന്ന് യുവതി തന്റെ ബന്ധുവിനെ വിവാഹം കഴിച്ചിരുന്നു. അതിനുമുമ്പ് യുവതി വരനെ തിരിച്ച് അടിച്ചിരുന്നു. കടലൂര്‍ ജില്ലയിലെ പന്റുതിയിലാണ് സംഭവം. ബ്യൂട്ടി സലൂണ്‍ നടത്തുന്ന പ്രശസ്ത വ്യവസായിയുടെ മകളുടെ വിവാഹമായിരുന്നു അത്. ഇവരുടെ വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. ജനുവരി 20ന് സ്വകാര്യ കല്യാണമണ്ഡപത്തില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. ജനുവരി 19 ന് നടന്ന വിവാഹ ചടങ്ങിനിടെ വധു ബന്ധുക്കളോടൊപ്പം നൃത്തം ചെയ്തുകൊണ്ടാണ് ഹാളിലെത്തിയത്. എന്നാല്‍ വരന് ഇത് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് വധുവുമായി അയാള്‍ വഴക്കുണ്ടാക്കുകയും ഒടുവില്‍ മുഖത്തടിക്കുകയുമായിരുന്നു. യുവതിയും വരനെ തിരിച്ച് അടിച്ചു.
കഴിഞ്ഞ വര്‍ഷം, വിവാഹ ദിനത്തില്‍ വരന് മദ്യപിച്ച് എത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നുള്ള വധു തന്റെ വിവാഹം വേണ്ടെന്നു വച്ചിരുന്നു. നവംബര്‍ ഏഴിന് മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ വിവാഹ വേദിയില്‍ വിവാഹ ഘോഷയാത്രയായ 'ബറാത്' എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. വരനും വരന്റെ ബന്ധുക്കളും ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ മദ്യപിച്ചെത്തിയതാണ് വധുവിനെ പ്രകോപിപ്പിച്ചത്. സുതാലിയ പട്ടണത്തില്‍ നടന്ന ഈ വിവാഹ ചടങ്ങില്‍ മദ്യപിച്ചെത്തിയത് കാരണം വരന് നിവർന്ന് നില്ക്കാന് പോലും സാധിച്ചിരുന്നില്ല. വരന്റെ അവസ്ഥ നേരില്‍ കണ്ട വധു മുസ്കാന് ഷെയ്ഖ് ഈ കല്യാണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bride Calls Off Wedding, Rajasthan, Wedding