നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • VIRAL VIDEO: വധു വിവാഹ ചടങ്ങിനിടെ കബഡി കളിച്ചു; വരണമാല്യമര്‍പ്പിക്കാന്‍ പാടുപെട്ട് വരന്‍

  VIRAL VIDEO: വധു വിവാഹ ചടങ്ങിനിടെ കബഡി കളിച്ചു; വരണമാല്യമര്‍പ്പിക്കാന്‍ പാടുപെട്ട് വരന്‍

  വരനും വധുവും പരസ്പരം 'വരണമാല്യ'മണിയിക്കുന്ന ചടങ്ങിനിടെ നടന്ന രസകരമായൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

  Credits: Twitter

  Credits: Twitter

  • Share this:
   പരമ്പരാഗത രീതിയിലുള്ള ഇന്ത്യൻ വിവാഹങ്ങൾ എന്നും മനോഹര കാഴ്ച തന്നെയാണ്. തങ്ങളുടെ വിവാഹാഘോഷം അവിസ്മരണീയമാക്കുന്നതിന് എല്ലാ ദമ്പതികളും അവരാല്‍ കഴിയുന്ന രീതിയില്‍ ശ്രമിക്കാറുണ്ട്. നവദമ്പതികളും, പ്രായമായവർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് ചടങ്ങുകൾ ഗംഭീരമാക്കുന്നു. ഈ ആധുനിക കാലഘട്ടത്തിലാകട്ടെ, എല്ലാവർ‌ക്കും കാണാൻ‌ കഴിയുന്ന രീതിയില്‍ വൈവിധ്യമായ വിവാഹചടങ്ങുകൾ മുതൽരസകരമായവിവാഹമുഹൂർത്തങ്ങൾ വരെയുള്ള വീഡിയോകൾ‌ ഇന്റർ‌നെറ്റിലെ വിവാഹഫോട്ടോ ശേഖരങ്ങളിൽ നിറഞ്ഞിരിക്കുന്നു.

   വരനും വധുവും പരസ്പരം 'വരണമാല്യ'മണിയിക്കുന്ന ചടങ്ങിനിടെ നടന്ന രസകരമായൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വരണമാല്യം അണിയിക്കുന്ന സമയത്ത് വധു വളരെ വിനയപൂർവ്വം നമ്രശിരസ്കയായി വരന്റെ കഴുത്തിൽ ഹാരമണിയിക്കുന്നു. എന്നാൽ വരന്റെ ഊഴമാകുമ്പോള്‍ കാര്യങ്ങളൊക്കെ മാറുന്നു. അവള്‍ അയാളില്‍ നിന്നും അകന്നുമാറുകയും വരനെ കളിയാക്കുന്ന രീതിയിൽ വരണമാല്യമര്‍പ്പിക്കാന്‍ അനുവദിക്കാതെ വേദിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുകയും ചെയ്യുന്നത് നമുക്ക് വീഡിയോയില്‍ കാണാം.

   വധു തമാശ ആസ്വദിച്ചു ചിരിച്ചുകൊണ്ട് സ്റ്റേജിനു ചുറ്റും ഓടുന്നതും 'പണി കിട്ടിയ പാവം വരനാകട്ടെ' മാലയും കൊണ്ട് അവളുടെ പിന്നാലെ നടക്കുന്നതും നമുക്ക് കാണാം. ഓടുന്നതിനിടയില്‍ വീഴാതിരിക്കാന്‍ ഒരു കൈകൊണ്ട് അവൾ തന്റെ 'ലെഹെംഗയും' പൊക്കിപ്പിടിച്ചിട്ടുണ്ട്. പശ്ചാത്തലത്തില്‍ 'കബഡി'കളിയുടെ അലയൊലികളും നമുക്ക് കേള്‍ക്കാം. പാവം വരനാകട്ടെ, എങ്ങനെയെങ്കിലും അവളുടെ കഴുത്തിൽ മാല ഇടാൻ ശ്രമിക്കുകയാണ്‌. പക്ഷേ അവളാണെങ്കില്‍, അയാള്‍ക്ക് പിടിക്കാൻ കഴിയാത്തത്ര വേഗത്തില്‍ ഓടി മാറുകയാണ്‌.

   Also Read-‘വർക്ക് ഫ്രം ഹോം’: വിവാഹ ദിവസവും ജോലി ചെയ്ത് വരൻ, വധുവിന്റെ പ്രതികരണമിങ്ങനെ!

   രസം പിടിച്ച കാണികളുടെ ചിരിയും കൈകൊട്ടലുമൊക്കെ ആ മുഹൂര്‍ത്തത്തെ ആഹ്ലാദകരമാക്കുന്നുണ്ട്. ആദ്യത്തെ ആവേശം അൽപ്പം കഴിഞ്ഞതിനു പിന്നാലെ അവൾ അല്പം മന്ദഗതിയിലായതിനു ശേഷമാണ് വരന്റെ ചില സുഹൃത്തുക്കൾ ഇടപെട്ട് വധുവിന്റെ കഴുത്തിൽ മാല ഇടാൻ പാവത്തിനെ സഹായിച്ചത്. എന്തായാലും, വിവാഹചടങ്ങിനിടക്ക് നടന്ന ഈ രസകരമായ തമാശ ഏതാണ്ട് ഇരുപത്തിനാലായിരം പേർ കാണുകയും രസകരമായ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിൽ വൈറലാണ്‌.   സന്തോഷകരമായ ചടങ്ങുകൾക്കിടെ നടക്കുന്ന ഇത്തരം രസകരമായ സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ക്ഷണനേരം കൊണ്ട് വൈറൽ ആകാറുണ്ട്. പ്രത്യേകിച്ച്, വിവാഹ അവസരങ്ങളിൽ നടക്കുന്ന തമാശകള്‍ എല്ലാരും തന്നെ ഒരുപോലെ ആസ്വദിക്കാറുമുണ്ട്.

   വിവാഹസമയത്ത് ഉറങ്ങിപ്പോയ വരനെ കാണിക്കുന്ന ഒരു സമീപകാല വീഡിയോയാണ്‌ ഇത്തരത്തില്‍ വൈറലായ മറ്റൊരെണ്ണം. നിരഞ്ജൻ മഹാപത്ര എന്നയാൾ പങ്കിട്ട ഈ വീഡിയോയിൽ, നവദമ്പതികൾ അവരുടെ എല്ലാ വിവാഹ വേഷഭൂഷാദികളോടെ വേദിയിൽ ഉപവിഷ്ടരായിക്കുന്നതു നമുക്കു കാണാം. ആനന്ദകരമായ ഈ സന്ദർഭത്തിൽ എല്ലാ ആളുകളുമായും മണവാട്ടി വളരെ സജീവമായി ഇടപഴകുന്നതും വീഡിയോയിലുണ്ട്. എന്നാൽ വരന്റെ കാര്യമാകട്ടെ, തികച്ചും ഇതിനു വിപരീതമായിരുന്നു. തന്റെ വിവാഹച്ചടങ്ങില്‍ നല്ല 'ആക്ടീവായി' തുടരുന്നതുപോയിട്ട്, ചടങ്ങ് നടക്കുന്ന സമയത്ത് കണ്ണുതുറക്കാൻ പോലും പാടുപെടുകയായിരുന്നു പാവപ്പെട്ട വരന്‍. സാമൂഹ്യ മാധ്യമങ്ങളിലെ ആരാധകരെല്ലാം തന്നെ ഇതിനെക്കുറിച്ച് തമാശപറഞ്ഞു ചിരിക്കുകയും വീഡിയോ കണ്ട് വളരെയേറെ രസിക്കുകയും ചെയ്‌തു.

   വരന്‌ മുന്നറിയിപ്പ് നൽകി ഒരാള്‍ ഇങ്ങനെ എഴുതി.“കണ്ണു തുറക്ക് മനുഷ്യാ. വേറെ ആരെങ്കിലും പെണ്ണിനെക്കെട്ടിക്കോണ്ട് പോകും!!”. ഇതുപോലെ അതിരസകരമായ കമന്റുകളും ഇമോജികളും കൊണ്ട് 'അതിസമ്പന്നമാണ്‌' ആ വീഡിയോ പോസ്റ്റ്.
   Published by:Jayesh Krishnan
   First published:
   )}