• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | വിവാഹദിനത്തിൽ ഷാരൂഖ് ഖാൻ സ്റ്റൈലിൽ വധുവിന്റെ പ്രൊപോസൽ; വീഡിയോ വൈറൽ

Viral video | വിവാഹദിനത്തിൽ ഷാരൂഖ് ഖാൻ സ്റ്റൈലിൽ വധുവിന്റെ പ്രൊപോസൽ; വീഡിയോ വൈറൽ

എസ്‌യുവിയുടെ ബോണറ്റിന് മുകളിൽ ഇരുന്നുകൊണ്ട് വധു ഷാരൂഖ് ഖാൻ ശൈലിയിൽ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ഷാരൂഖ് ഖാന്റെ (Shah Rukh Khan) സ്റ്റൈലിൽ ഓടുന്ന കാറിന്റെ മുകളിൽ ഇരുന്നുകൊണ്ട് വധു തന്റെ ഭർത്താവിനോട് DDLJ (ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ) രീതിയിൽ വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ വൈറൽ. റിയ ചക്രവർത്തി അഭിനയിച്ച 2018 ലെ ബോളിവുഡ് ചിത്രമായ ജലേബിയിലെ ഒരു രംഗം പുനരാവിഷ്‌കരിക്കുമ്പോൾ, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച വധു, എസ്‌യുവിയുടെ ബോണറ്റിന് മുകളിൽ ഇരുന്നുകൊണ്ട് SRK യുടെ കൈയൊപ്പ് പതിഞ്ഞ ശൈലിയിൽ പ്രൊപ്പോസൽ നടത്തുന്നതാണ് വീഡിയോ. വിറ്റി വെഡ്ഡിംഗ്സ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത റീൽ പശ്ചാത്തലത്തിൽ റിയയുടെ ഡയലോഗിന്റെ ഓഡിയോ ക്ലിപ്പ് കേൾക്കാവുന്നതാണ്.

    വീഡിയോയ്‌ക്ക് വ്യത്യസ്ത പ്രതികരണങ്ങൾ പങ്കുവെച്ചുകൊണ്ട് നെറ്റിസൺസ് കമന്റ് സെക്ഷനിൽ നിറഞ്ഞു. “ഇത് വളരെ ആവേശഭരിതമായിരിക്കുന്നു,” ഒരു ഉപയോക്താവ് തന്റെ പ്രതികരണത്തിൽ എഴുതി. മറ്റൊരാൾ ഓടുന്ന വാഹനത്തിന് മുകളിൽ ഇരിക്കുന്നത് നിയമപരമാണോ എന്ന് ചോദ്യമുയർത്തി.




    വീഡിയോ ഇതുവരെ രണ്ടു ലക്ഷത്തിലധികം വ്യൂസും 12,000 ലൈക്കുകളും നേടി. എന്നിരുന്നാലും, ഇത്തരമൊരു വധുവിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നത് ഇതാദ്യമല്ല. ജീപ്പിന്റെ ബോണറ്റിൽ നൃത്തം ചെയ്യുന്ന ഭോപ്പാലിലെ വധുവിന്റെ വിവാഹ ഘോഷയാത്ര അഥവാ ബാരാത് ക്ലിപ്പ് നേരത്തെ ട്വിറ്ററിൽ വൈറലായിരുന്നു. തിരക്കേറിയ തെരുവിലൂടെ ബാരാത്ത് കടന്നുപോകുമ്പോൾ വധു ‘ദില്ലി വാലി ഗേൾഫ്രണ്ട്’ ഗാനത്തിന് നൃത്തം ചെയ്യുന്നത് കാണാം.



    ട്വിറ്ററിൽ ക്ലിപ്പ് പങ്കിട്ടുകൊണ്ട്, ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര വധുവിന്റെ ശൈലിയെ 'ഹംപ്റ്റി ശർമ്മ കി ദുൽഹനിയയുടെ' ക്ലൈമാക്സിലെ ആലിയ ഭട്ടിന്റെ രീതിയുമായി താരതമ്യം ചെയ്തു. കബ്രയും നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചു.

    Summary: An Indian bride takes a leaf out of Shah Rukh's Khan's epic proposal scene from DDLJ on her wedding day. The woman is seen sitting on the bonnet of the car and proposing to her soon husband-to-be. The video had gone viral all over internet
    Published by:user_57
    First published: