• HOME
  • »
  • NEWS
  • »
  • buzz
  • »
  • BRIDE REFUSES TO ENTER WEDDING VENUE VIDEO GOES VIRAL

viral video| താൻ ആവശ്യപ്പെട്ട പാട്ട് വെച്ചില്ല; വിവാഹവേദിയിലേക്ക് കയറാതെ പിണങ്ങി നിന്ന് വധു

താൻ പറഞ്ഞ പാട്ട് വെക്കാതെ വേദിയിൽ കയറില്ലെന്ന് വധു തീർത്തു പറയുകയും ചെയ്തു.

screengrab

screengrab

  • Share this:
    പഴയകാലമല്ല, വിവാഹത്തിനുള്ള തയ്യാറെടുപ്പ് വീടിന്റെ പെയിന്റടിയിലും സ്വർണവും വസ്ത്രവും എടുക്കുന്നതിലും പന്തലിടുന്നതിലും തീരില്ല. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഒരുങ്ങണം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം ബോളിവുഡ് സിനിമ പോലെ കളർഫുൾ ആക്കാൻ മാസങ്ങൾക്ക് മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങുന്നവരാണ് ഇന്നത്തെ യുവാക്കളിൽ പലരും.

    വിവാഹത്തിന് അണിയുന്ന വസ്ത്രങ്ങൾ മാത്രമല്ല, ആഭരണങ്ങളുടെ ഡിസൈൻ, മെഹന്ദി ഡിസൈൻ, മേക്കപ്പ് തുടങ്ങി കല്യാണ ദിവസം വധൂവരന്മാരും ബന്ധുക്കളും അവതരിപ്പിക്കുന്ന ഡാൻസ്, ഹൽദി, പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ് അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് പ്ലാൻ ചെയ്യാൻ. മാസങ്ങളുടെ അധ്വാനത്തിനൊടുവിൽ കാത്തിരുന്ന കല്യാണ ദിവസം ആകുമ്പോൾ ഇതിൽ ഏതെങ്കിലും ഒന്ന് ചെറുതായൊന്ന് പാളിയാൽ നിരാശ തോന്നില്ലേ, എല്ലാവർക്കും അത് മനസ്സിലാകുമോ എന്നറിയില്ല, പക്ഷേ ശിവാനി പിപ്പെൽ എന്ന യുവതിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ്.

    സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ആ ദിവസത്തേക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും തീരുമാനിച്ച് വെച്ചിരുന്നു ശിവാനി പിപ്പെൽ എന്ന യുവതി. എന്തിന് പറയുന്നു, വിവാഹ വേദിയിൽ ശിവാനി എത്തുമ്പോൾ ഏത് പാട്ട് ബാക്ക്ഗ്രൗണ്ടിൽ പാടണം എന്നു പോലും നേരത്തേ തീരുമാനിച്ചതാണ്.

    വിവാഹ ദിവസം എല്ലാം ഭംഗിയായി തന്നെ നടന്നു, എന്നാൽ ചെറിയൊരു കാര്യം മാത്രം പിഴച്ചു, വേദിയിൽ താൻ എത്തുമ്പോൾ തീരുമാനിച്ചിരുന്ന പാട്ടല്ല പാടിയത്. പകരം മറ്റൊരു പാട്ട്. സ്വപ്നം കണ്ടതുപോലൊരു വിവാഹം പ്ലാൻ ചെയ്ത ശിവാനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. താൻ പറഞ്ഞ പാട്ട് വെക്കാതെ വേദിയിൽ കയറില്ലെന്ന് നവവധു തീർത്തു പറയുകയും ചെയ്തു.



    ഇൻസ്റ്റഗ്രാമിൽ ശിവാനി തന്നെയാണ് തന്റെ വീഡിയോ ആദ്യം അപ് ലോഡ് ചെയ്തത്. പിന്നീട് വീഡിയോ ദി വെഡ്ഡിങ് ബ്രിഗേഡ് എന്ന പേജിലും ഷെയർ ചെയ്യപ്പെട്ടു. ഇതോടെ വീഡിയോ വൈറലായി.

    ഉത്തരേന്ത്യൻ വിവാഹ ചടങ്ങിൽ വധു വിവാഹവേദിയിലേക്ക് എത്തുന്നത് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പിടിക്കുന്ന പുഷ്പാലങ്കൃത കുടയ്ക്ക് കീഴിയിലാണ്. ശിവാനിയും ഇതേ രീതിയിൽ എത്തിയെങ്കിലും താൻ പറഞ്ഞിരുന്ന പാട്ടല്ല ആ സമയത്ത് അവതരിപ്പിച്ചത്. ഇതോടെ വിവാഹവേദിയിലേക്ക് കടക്കില്ലെന്നായി വധു. 'പിയാ മോഹേ ഘർ ആയാ' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ശിവാനി ആവശ്യപ്പെട്ടിരുന്നത്.

    എന്നാൽ, ശിവാനി ആവശ്യപ്പെട്ട പാട്ട് ലഭിക്കാത്തതുകൊണ്ടാണ് മറ്റൊരു പാട്ട് അവതരിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.

    വീഡിയോ വൈറലായതോടെ വധു വിവാഹവേദിയിലേക്ക് കടന്നോ എന്നായിരുന്നു പലരുടേയും ചോദ്യം.



    അതിനുള്ള മറുപടിയായി മറ്റൊരു വീഡിയോയും വന്നിട്ടുണ്ട്. വരനൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ശിവാനിയെ മറ്റൊരു വീഡിയോയിൽ കാണാം.
    Published by:Naseeba TC
    First published:
    )}