• HOME
  • »
  • NEWS
  • »
  • buzz
  • »
  • Tractor bride | ആരാണ് ഒരു ചേഞ്ച് ഇഷ്ടപ്പെടാത്തത്? വധു വിവാഹത്തിന് എത്തിയത് ട്രാക്ടർ ഓടിച്ച്

Tractor bride | ആരാണ് ഒരു ചേഞ്ച് ഇഷ്ടപ്പെടാത്തത്? വധു വിവാഹത്തിന് എത്തിയത് ട്രാക്ടർ ഓടിച്ച്

മധ്യപ്രദേശിലെ ബേതുളിലെ ഒരു വിവാഹച്ചടങ്ങിൽ വധു എത്തിയത് ട്രാക്ടറിലാണ്. ആഘോഷച്ചടങ്ങുകളിലേക്കുള്ള വധുവിൻെറ വരവ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിവാഹം അവിസ്മരണീയമാക്കാൻ വധുവും (Bride) വരനും (Groom) ബന്ധുക്കളുമൊക്കെ എപ്പോഴും പദ്ധതികൾ തയ്യാറാക്കാറുണ്ട്. ചിലർ ലളിതമായി വിവാഹം (Wedding) നടത്തി മാതൃക കാണിക്കാറുണ്ട്. മറ്റ് ചിലർ വലിയ ആഘോഷമായും വിവാഹം നടത്താറുണ്ട്. പഴഞ്ചൻ ശീലങ്ങളെയും ആചാരങ്ങളെയുമൊക്കെ മാറ്റിമറിച്ച് കൊണ്ടാണ് ഇന്ന് പല വിവാഹങ്ങളും നടക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വിവാഹങ്ങളിൽ പലപ്പോഴും വധുവിന് വേണ്ടത്ര പ്രാധാന്യം നൽകാറില്ല. എന്നാൽ കാലം മാറിയതോടെ അത്തരത്തിലുള്ള പഴഞ്ചൻ ചിന്താഗതിയൊക്കെ മാറിമറിഞ്ഞിട്ടുണ്ട്. സ്ത്രീകൾ തന്നെ തങ്ങളുടേതായ രീതിയിൽ പുത്തൻ ആശയങ്ങൾ വിവാഹ ചടങ്ങുകളിൽ അവതരിപ്പിക്കാൻ തുടങ്ങി.

    വിവാഹ ദിവസം എല്ലാവരെയും അമ്പരപ്പിച്ച് മനോഹരമായി നൃത്തം ചെയ്ത നിരവധി സ്ത്രീകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിവാഹ ഘോഷയാത്രയിൽ കുതിരപ്പുറത്ത് കയറിയും ആനപ്പുറത്ത് സഞ്ചരിച്ചുമൊക്കെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് നല്ല സ്റ്റൈലായി കല്യാണം കഴിക്കുകയാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ. മധ്യപ്രദേശിലെ ബേതുളിലെ ഒരു വിവാഹച്ചടങ്ങിൽ വധു എത്തിയത് ട്രാക്ടറിലാണ്. ആഘോഷച്ചടങ്ങുകളിലേക്കുള്ള വധുവിൻെറ വരവ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

    ഭാരതി ടാഗ്ഡെ എന്ന പെൺകുട്ടിയാണ് തൻെറ വിവാഹത്തിന് ട്രാക്ടറിലെത്തി ഞെട്ടിച്ചത്. ഭാരതി ഓടിക്കുന്ന ട്രാക്ടറിൻെറ രണ്ട് വശങ്ങളിലായി അവളുടെ സഹോദരൻമാരും ഉണ്ട്. ഗംഭീരമായി വിവാഹ വസ്ത്രവും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് ഒരു കൂളിങ് ഗ്ലാസും ധരിച്ച് സിനിമാ സ്റ്റൈലിലാണ് വധുവിൻെറ എൻട്രി. വിവാഹത്തിനെത്തിയവർക്കെല്ലാം ഇത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയും ഈ വധുവിന് കയ്യടിക്കുകയാണ്.



    മധ്യപ്രദേശിലെ ബേതുൾ ജില്ലയിലെ ജാവ്റ ഗ്രാമത്തിൽ മെയ് 26നാണ് വിവാഹം നടന്നത്. കാറിലും രഥത്തിലുമൊക്കെ വധൂവരൻമാർ വിവാഹവേദിയിലേക്ക് എത്തുന്നതും ഇപ്പോൾ ഓൾഡ് ഫാഷനായിരിക്കുകയാണ്. ട്രാക്ടറാണ് പുതിയ ട്രെൻഡെന്നാണ് സോഷ്യൽ മീഡിയ ലോകവും പറയുന്നത്. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്തമായ രീതികൾ പരീക്ഷിക്കാനാണ് പെൺകുട്ടികൾ ശ്രമിക്കുന്നത്.

    Also Read- Wedding | മാല ചാർത്തുന്നതിനിടയിൽ വരൻ കഴുത്തിൽ സ്പർശിച്ചത് എതിർത്ത് വധു; വിവാഹം വേണ്ടെന്ന് വെച്ച് വരനും കുടുംബവും

    കുതിരപ്പുറത്ത് കയറിയിരുന്ന് വിവാഹഘോഷയാത്രയെ നയിച്ചാണ് കഴിഞ്ഞ ഡിസംബറിൽ ഒരു വധു വാർത്തകളിൽ ഇടം പിടിച്ചത്. പഴഞ്ചൻ സമ്പദ്രായങ്ങളെ മാറ്റിമറിക്കുന്നതായിരുന്നു ഈ കുതിരപ്പുറത്തുള്ള വരവ്. സാധാരണ ഗതിയിൽ വരൻ വധുവിന്റെ വീട്ടിലേക്കാണ് വിവാഹത്തിനായി ഇത്തരത്തിൽ ആഘോഷയാത്ര നടത്താറുള്ളത്. വരൻെറയും കൂട്ടരുടെയും യാത്ര കണ്ട് പരിചയിച്ചിട്ടുള്ളവർക്ക് വധുവിൻെറ യാത്ര പുതിയ അനുഭവമായി മാറിയിരുന്നു.

    അനുഷ്ക ഗുഹയെന്ന് വധുവാണ് മനോഹരമായ ലെഹങ്കയണിഞ്ഞ് ഗയയിൽ നിന്ന് വരൻെറ വീട്ടിലേക്ക് കുതിരപ്പുറത്ത് യാത്ര തിരിച്ചത്. അനുഷ്കയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വ്യത്യസ്തമായ ഈ വിവാഹ ഘോഷയാത്രയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന അനുഷ്ക വലിയ മാതൃകയാണ് സൃഷ്ടിച്ചത്. കൊൽക്കത്ത സ്വദേശിയായ ബിസിനസുകാരൻ ജീത്ത് മുഖർജിയെയാണ് അനുഷ്ക വിവാഹം കഴിച്ചത്. വിവാഹത്തിന് ഇനി നിങ്ങളുടെ പദ്ധതികൾ എന്താണ്? ട്രാക്ടറിലാണോ അതോ കുതിരപ്പുറത്താണോ വിവാഹ വേദിയിലേക്ക് എത്താൻ പോവുന്നത്?
    Published by:Rajesh V
    First published: