News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 9:20 AM IST
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിവാഹം കഴിഞ്ഞ് പതിനെട്ടു ദിവസങ്ങൾക്ക് ശേഷം നവവധു ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. മധ്യപ്രദേശിലെ ഛതാർപൂർ ജില്ലയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് യുവതി കാമുകനൊപ്പം പോയത്.
വിവാഹത്തിന് ലഭിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണാഭരണങ്ങളും പണവുമായാണ് യുവതി പോയതെന്ന് ബന്ധുക്കൾ പറയുന്നു. യുവതിയുടെ ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിന് എതിരായി വീട്ടുകാർ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു.
ഡിസംബർ ആറിനായിരുന്നു ഉത്തർപ്രദേശിലെ ജല്വാൻ സ്വദേശിയായ രാഹുൽ എന്നയാളുമായി മൂർത്തി കുമാരി(20) വിവാഹം നടന്നത്. വിവാഹശേഷം സ്വന്തം വീട്ടിൽ ചില ചടങ്ങുകൾക്കെത്തിയതായിരുന്നു പെൺകുട്ടി. ഡിസംബർ 24ന് കാമുകനായ ബജ്ജു യാദവ് എന്നയാളുമായി പെൺകുട്ടി പോകുകയായിരുന്നു.
You may also like:സ്വകാര്യതയുടെ ലംഘനമെന്ന് ഭാര്യ മുത്തുലക്ഷ്മി; വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് താത്കാലിക വിലക്ക്
കാമുകനൊപ്പം നവവധു പോയ വിവരം അറിഞ്ഞയുടനെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിയുമായി എത്തി. പെൺകുട്ടിക്കും യുവാവിനുമായുള്ള തിരച്ചിലിലാണ് പൊലീസ്. ഭാര്യ മറ്റൊരാൾക്കൊപ്പം പോയതറിഞ്ഞ് എത്തിയ രാഹുൽ വീട്ടുകാർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
5 ലക്ഷം രൂപയുടെ സ്വർണവും 20,000 രൂപയുമായിട്ടാണ് മകൾ പോയതെന്ന് മൂർത്തിയുടെ പിതാവ് പറയുന്നു.
Published by:
Naseeba TC
First published:
January 13, 2021, 9:20 AM IST