നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • വിവാഹ വേദിക്കെതിരെ ഒന്നരക്കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വധു

    വിവാഹ വേദിക്കെതിരെ ഒന്നരക്കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വധു

    വിവാഹദിനത്തിൽ വേദിയിൽ സംഭവിച്ച അപകടത്തെ തുടർന്നാണ് യുവതിയുടെ പരാതി

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ചില ആശയക്കുഴപ്പങ്ങളും കാലതാമസങ്ങളും ഇല്ലാതെ നടക്കുന്ന വിവാഹങ്ങൾ ഒരുപക്ഷേ വിരളമായിരിക്കും. എന്നാൽ വധുവോ വരനോ അവരുടെ കുടുംബങ്ങളോ ജീവിതത്തിലെ നിർണ്ണായക ദിനത്തിൽ ഏതെങ്കിലും തരത്തിലെ അനിഷ്ട സംഭവങ്ങൾ ഒരിക്കലും ആഗ്രഹിക്കില്ല. നിർഭാഗ്യവശാൽ ഒരു വലിയ വിവാഹ വേദി ആണെങ്കിൽ, കൂടുതൽ ആളുകളെ നിയന്ത്രിക്കാനും മേൽനോട്ടം നടത്താനും കഴിയില്ല. അതിനാൽ, ചില അപകടങ്ങൾ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

      യുകെയിലെ ഒരു വധുവിന് സമാനമായ ഒരപകടം സംഭവിച്ചിരിക്കുകയാണ്. ഇപ്പോൾ അവർ വിവാഹ വേദിക്കെതിരെ 1,50,000 പൗണ്ടിന് (1.5 കോടി രൂപ) ഒരു കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

      മെട്രോ യുകെ റിപ്പോർട്ട് അനുസരിച്ച്, 'മിന്നുന്ന ഡാൻസ് ഫ്ലോറിൽ' കാൽ വഴുതി വീണ് കൈമുട്ട് ഒടിഞ്ഞതിനെ തുടർന്ന് വധു കാര ഡോണോവൻ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. വിവാഹവേദിയിലെ എൽഇഡി-ലൈറ്റ് ലാമിനേറ്റഡ് പ്ലാസ്റ്റിക് ഫ്ലോർ നിർമ്മാതാക്കൾ ശുപാർശ ചെയ്തതിന് വിപരീതമായി, അതിഥികളായെത്തിയവർ അവിടെ പാനീയങ്ങൾ കഴിക്കുന്നത് തടയാൻ വിവാഹവേദിയിൽ ജീവനക്കാർ പരാജയപ്പെട്ടുവെന്ന് ഡൊനോവൻ ചൂണ്ടിക്കാട്ടി.

      'വഴുതിപ്പോകുന്ന' പ്രതലത്തിൽ ആളുകൾ മദ്യം ചൊരിഞ്ഞപ്പോൾ, കമ്പനി ജീവനക്കാർ അത് തുടച്ചു മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ പറഞ്ഞു.

      2018 സെപ്റ്റംബറിലാണ് സംഭവം നടന്നത്. വീഴ്ചയ്ക്ക് ശേഷം മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിട്ടും ഡൊനോവൻ സ്ഥിരമായി വേദന സഹിക്കേണ്ട അവസ്ഥയിലാണ്. അതിനാൽ, ഭിന്നശേഷിക്കാരുടെ അധ്യാപികയായി ജോലിയിൽ തിരിച്ചെത്താൻ അവർക്ക് സാധിക്കുന്നില്ല. പതിനാറാം നൂറ്റാണ്ടിലെ ട്യൂഡർ മാനർ ഹൗസ് നടത്തുന്ന കൺട്രി ഹൗസ് വെഡ്ഡിംഗ്സ് ലിമിറ്റഡിനെതിരെ രണ്ട് കുട്ടികളുടെ അമ്മയായായ യുവതിയാണ് കേസ് കൊടുത്തത്. ഈ കമ്പനി ഒരിക്കൽ യുകെയിലെ മികച്ച വിവാഹ വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

      ഡൊനോവന്റെ ബാരിസ്റ്റർ ഫിലിപ്പ് ഗോഡ്‌ഡാർഡ് പറഞ്ഞതനുസരിച്ച് വൈകുന്നേരങ്ങളിൽ, അതിഥികൾ നൃത്തവേദിയിലേക്ക് പോയി പാനപാത്ര ഗ്ലാസുകൾ പിടിച്ച് നൃത്തം ചെയ്തപ്പോൾ അതിൽ നിന്നും പാനീയം നിലത്തുവീണു എന്നാണ്. പരിക്കിനു ശേഷം എഴുതാനോ ഡ്രൈവ് ചെയ്യാനോ ഏതെങ്കിലും രണ്ട് കൈപ്പിടിയുള്ള യന്ത്രങ്ങൾ ഉപയോഗിക്കാനോ ഉള്ള യുവതിയുടെ കഴിവിനെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

      Summary: A UK bride has filed a lawsuit against an award-winning wedding venue for a whopping £1,50,000 (Rs 1.5 crore). The incident took place in September 2018, and even after three operations since her fall Donovan is still in permanent pain. Hence, she is not able to get back to work as a special needs teacher
      Published by:user_57
      First published:
      )}